യുഡിഎഫും ബിജെപിയും ഞെട്ടും: 3 ജില്ലയിലെ 30 മണ്ഡലം, 27 ല്‍ വിജയം ഉറപ്പെന്ന് സിപിഎം
തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ മെയ് 2 വരെ കാത്തിരിക്കണമെങ്കിലും വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തന്നെ വലിയ കണക്കെടുപ്പിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളുമെല്ലാം. തിരഞ്ഞെടുപ്പ് ദിവസം ബൂത്ത് തലത്തില്‍ നിന്നും പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ഒരോ മണ്ഡലത്തിലേയും വിജയ-പരാജയ സാധ്യതകള്‍ കണക്ക് കൂട്ടുന്നത്. എല്‍ഡിഎഫ് ഇതിനോടകം തന്നെ എല്ലാ മണ്ഡലത്തിലേയും കണക്കുകള്‍ ശേഖരിച്ച് വിലയിരുത്തി കഴിഞ്ഞു. സംസ്ഥാനത്ത് അകെ 85 ലെറെ സീറ്റുകള്‍ ലഭിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. തെക്കന്‍ കേരളത്തില്‍ ഉള്‍പ്പടെ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.
കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ തെക്കന്‍ കേരളത്തിലെ മൂന്ന് ജില്ലകളില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് വലിയ മുന്നേറ്റമായിരുന്നു ഉണ്ടാക്കിയത്. ആകെയുള്ള 30 മണ്ഡലങ്ങളില്‍ ( തിരുവനന്തപുരം 14, കൊല്ലം 11, പത്തനംതിട്ട 5) 26 ഇടത്തും എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചു. കൊല്ലത്ത് 11 ല്‍ 11 നേടിയായിരുന്നു എല്‍ഡിഎഫ് മുന്നേറ്റം.

തിരുവനന്തപുരം
തിരുവനന്തപുരം 14 ല്‍ 9 സീറ്റുകള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ യുഡിഎഫിന് നാലും ബിജെപിക്ക് നേമവും ലഭിച്ചു. വട്ടിയൂര്‍ക്കാവ്, കോവളം, അരുവിക്കര, തിരുവനന്തപുരം സീറ്റുകളായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഇതില്‍ വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പിലൂടെ നഷ്ടമായതോടെ യുഡിഎഫ് സംഖ്യ മൂന്നിലേക്ക് ഒതുങ്ങി. പത്തനംതിട്ടയില്‍ ആകെ ലഭിച്ച കോന്നിയും ഉപതിരഞ്ഞെടുപ്പില്‍ നഷ്ടമായി.

30 ല്‍ 27
തെക്കന്‍ കേരളത്തിലെ ഈ ആധിപത്യം ഇത്തവണം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. 30 ല്‍ 27 എണ്ണം ഉറപ്പാണ്. അത് 29 വരെയായി ഉയരാനും സാധ്യതയുണ്ടെന്നാണ് വോട്ടെടുപ്പിന് ശേഷമുള്ള കണക്കുകള്‍ പരിശോധിച്ചതിന് ശേഷം സിപിഎം വിലയിരുത്തുന്നത്. ചിലയിടത്ത് മത്സരം ശക്തമായിരുന്നെങ്കിലും വിജയിച്ച് കയറാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

12 എണ്ണം ഉറപ്പ്
തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളില്‍ 12 എണ്ണം ഉറപ്പാണെന്നാണ് സിപിഎം കണക്ക്. നിലവിലെ സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ നേമവും അരുവിക്കരയും ഉറപ്പായും നേടാന്‍ കഴിയും. കോവളത്ത് സാധ്യതയുണ്ട്. എന്നാല്‍ തിരുവനന്തപുരത്തെ പ്രതീക്ഷകള്‍ക്ക് അത്ര ഉറപ്പില്ല. അരുവിക്കരയില്‍ ശബരിനാഥിനെതിരെ സ്റ്റീഫന്‍ കുറഞ്ഞത് 2000 വോട്ടിന്റെ ലീഡാണ് പ്രതീക്ഷിക്കുന്നത്.

ബിജെപി തോല്‍ക്കും
നേമത്ത് ശിവന് കുട്ടിയുടെ വിജയം ഉറപ്പാണ്. കെ മുരളീധരന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വന്നെങ്കിലും ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ സാധിച്ചില്ല. കഴിഞ്ഞ തവണ ബിജെപിക്ക് പോയ കോണ്‍ഗ്രസിലെ ഭൂരിപക്ഷ സമുദായ വോട്ടുകളില്‍ എത്രയെണ്ണം മുരളീധരന് തിരിച്ച് പിടിക്കും എന്നതിനെ അടിസ്ഥാനമാക്കിയാവും ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം.

തിരുവനന്തപുരം മണ്ഡലത്തില്‍
കോവളത്ത് മത്സരം ശക്തമായിരുന്നെങ്കിലും നീലലോഹിതദാസ് നാടാര്‍ക്ക് നേരിയ മുന്‍തൂക്കം മാത്രമാണ് കാണുന്നത്. വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും നേമത്തും ബിജെപി രണ്ടാം സ്ഥാനത്ത് വരുമെന്നാണ് കണക്ക് കൂട്ടല്‍. തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഎഫിനാണ് വിജയ സാധ്യത കാണുന്നത്. കൃഷ്ണകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കാം.

കൊല്ലം 2016 ആവര്‍ത്തിക്കും
കൊല്ലത്ത് ഇത്തവണയും സമഗ്രാധിപത്യം തുടരാന്‍ കഴിയുമെന്ന് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മത്സരം ശക്തമായിരുന്നെങ്കിലും കൊല്ലം,കുണ്ടറ, ചവറ, കരുനാഗപ്പള്ളി സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞേക്കും. ഇവിടങ്ങളില്‍ അയ്യായിരത്തില്‍ താഴെയുള്ള ഭൂരിപക്ഷം മാത്രമാണ് പ്രതീക്ഷ. എന്നാല്‍ ശക്തമായ ഇടത് തരംഗമാണെങ്കില്‍ ഈ കണക്കുകള്‍ മാറിയേക്കാം.

പത്തനാപുരത്തും ഇരവിപുരത്തും
ബാക്കിയുള്ള ഏഴ് മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് ഇടതിന്റെ കണക്ക് കൂട്ടല്‍. പത്തനാപുരത്തും ഇരവിപുരത്തും കുന്നത്തൂരും മത്സരം ശക്തമാണെന്നത് യുഡിഎഫ് പ്രചാരണം മാത്രമാണ്. ഇവിടങ്ങളില്‍ കുറഞ്ഞത് 15000 വോട്ടിനെങ്കിലും വിജയിച്ച് കയാനാവുമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തുന്നു.

പത്തനംതിട്ടയില്‍
പത്തനംതിട്ടയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലിടത്താണ് വിജയം ഉറപ്പിക്കുന്നത്. ആറന്മുള, തിരുവല്ല, കോന്നി, അടൂര്‍ മണ്ഡലങ്ങളിലാണ് വിജയത്തിന്റെ കാര്യത്തില്‍ സംശയം ഇല്ലാത്തത്. റാന്നിയില്‍ മത്സരം ശക്തമാണെങ്കിലും പ്രമോദ് നാരായണന് നേരിയ വിജയ സാധ്യതയുണ്ട്. മൂന്ന് ജില്ലകളിലും വലിയ തോതില്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോയിട്ടുണ്ടെങ്കിലും ഇടത് സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ അത് ബാധിക്കില്ലെന്നാണ് സിപിഎം കണക്ക് കൂട്ടല്‍.
ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications