തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഞെട്ടിക്കാനുറച്ച് സിപിഎം; ശബരീനാഥനെതിരെ എഎ റഹീം?തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ?

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണതുടർച്ചയിൽ കുറഞ്ഞതൊന്നും സിപിഎം സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ പല അപ്രതീക്ഷിത നീക്കങ്ങളും സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന തലസ്ഥാന നഗരിയിലും നിർണായക നീക്കത്തിനാണ് ഇടതുമുന്നണി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ആരോഗ്യമന്ത്രി കെകെ ശൈലജയെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനാണ് സിപിഎം ആലോചന. ഒപ്പം എഎ റഹീമിനെയും മത്സരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

ത്രികോണ മത്സരത്തിന്

ത്രികോണ മത്സരത്തിന്

തലസ്ഥാന നഗരയിൽ കൂടുതൽ തവണ മത്സരിച്ചവരെ മാറ്റി നിർത്തി യുവാക്കളേയും വനിതകളേയും മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രത്യേകിച്ച് ജില്ലയിലെ പല മണ്ഡലങ്ങളിലും ഇക്കുറി ശക്തമായ ത്രികോണ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന സാഹചര്യത്തിൽ.എന്നാൽ സിപിഎം മത്സരിക്കുന്ന ഭൂരിപക്ഷം മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികൾ ഒരു തവണ മത്സരിച്ചവരാണ്.

ആറ്റിങ്ങലിൽ പുതുമുഖം

ആറ്റിങ്ങലിൽ പുതുമുഖം

നിലവിൽ ആറ്റിങ്ങലാണ് പുതിയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള സാധ്യത. ജയസാധ്യത പരിഗണിച്ച് രണ്ട് തവണ മത്സരിച്ചവരിൽ ചിലർക്ക് വീണ്ടും അവസരം നൽകണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ആറ്റിങ്ങിലിൽ നിലവിലെ എംഎൽഎയായ ബി സത്യന് അവസരം നൽകേണ്ടതില്ലെന്നാണ് പൊതുവികാരം. എംഎൽഎയ്ക്കെതിരെ വ്യക്തിപരമായി ഉയർന്ന ചില ആരോപണങ്ങളും തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.

വനിതാ സ്ഥാനാർത്ഥി വേണമെന്ന്

വനിതാ സ്ഥാനാർത്ഥി വേണമെന്ന്

ഇതോടെ ഇവിടെ നിന്ന് വനിതാ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്നൊരാവശ്യം പാർട്ടിയിൽ ഉണ്ട്. ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ എസ് അംബികാ കുമാരിയുടെ പേരാണ് ഇവിടെ നിന്ന് പരിഗണിക്കുന്നത്. എന്നാൽ ലോക്സ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ട മണ്ഡലത്തിൽ മുന്നേറ്റം നേടാൻ യുവാവിനെ പരിഗണിക്കണമെന്ന ആവശ്യവും ഉണ്ട്.

എസ്എഫ്ഐ നേതാവ്

എസ്എഫ്ഐ നേതാവ്

അങ്ങനെയെങ്കിൽ അംബികയുടെ മകനും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമായ വിഎ വിനീഷിനാണ് ഇവിടെ സാധ്യത കൂടുതൽ. ആറ്റിങ്ങൾ മണ്ഡലത്തിൽ നിന്നുള്ള നേതാവാണ് വിനീഷ്. ഇതും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേതൃത്വം. അതിനിടെ ജില്ലയിലെ മറ്റൊരു മണ്ഡലമായ അരുവിക്കരയിലും പുതുമുഖത്തെ ഇറക്കണമെന്ന നിർദ്ദേശം ഉയരുന്നുണ്ട്.

ശൈലജ ബീഗത്തിനെ

ശൈലജ ബീഗത്തിനെ

നിലവിലെ യുവ എംഎൽഎയായ കോൺഗ്രസിന്റെ ശബരീനാഥനെതിരെ യുവാവ് തന്നെ മത്സരിക്കണമെന്നാണ് പാർട്ടിയിലെ ആവശ്യം. ഇതോടെ ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിൻ പേരാണ് മണ്ഡലത്തിൽ ചർച്ചയാകുന്നത്. നേരത്തേ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ റഹീം മത്സരിക്കട്ടെയെന്ന നിലയിലായിരുന്നു ചർച്ചകൾ. അതേസമയം റഹീമിനെ എറണാകുളം ജില്ലയിലേക്ക് പരിഗണിച്ചാൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ ശൈലജാ ബീഗത്തിനാണ് ഇവിടെ സാധ്യത.

തിരുവനന്തപുരത്ത് നിന്ന്

തിരുവനന്തപുരത്ത് നിന്ന്

ഇതിനിടെയാണ് ആരോഗ്യ മന്ത്രി കെകെ ശൈലജയേയും തിരുവനന്തപുരത്ത് നിന്ന് മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരിക്കുന്നത്. മുന്നണിയിലേക്ക് പുതുതായി കടന്നുവന്ന എല്‍ജെഡിക്ക് ശൈലജയുടെ സിറ്റിംഗ് സീറ്റായ കൂത്തുപറമ്പ് വിട്ടുകൊടുക്കേണ്ടി വരുമെന്നതിനാൽ ശൈലജയ്ക്കായി പുതിയ മണ്ഡലം തേടുകയാണ് സിപിഎം.

കണ്ണൂരിൽ തന്നെ

കണ്ണൂരിൽ തന്നെ

മന്ത്രിയെ കണ്ണൂർ ജില്ലയിൽ തന്നെ മത്സരിപ്പിക്കണമെന്നാണ് പാർട്ടി ജില്ലാ ഘടകത്തിന്റെ വികാരം. ടിവി രാജേഷ് മത്സരിച്ച കല്യാശേരി, മട്ടന്നൂർ, തളിപ്പറമ്പ് എന്നീ സീറ്റുകളിലാണ് ശൈലജയുടെ പേരുകൾ ചർച്ചയാകുന്നത്. നിലവിൽ മട്ടന്നൂരിൽ മന്ത്രി ഇപി ജയരാജൻ രണ്ട് ടേം പൂർത്തിയാക്കിയതിനാൽ അദ്ദേഹം ഇക്കുറി മത്സരത്തിന് ഉണ്ടാകില്ല.

രണ്ട് തവണ മത്സരിച്ചവർ

രണ്ട് തവണ മത്സരിച്ചവർ

ടിവി രാജേഷ് രണ്ട് തവണ മത്സരിച്ച കല്യാശേരിയിൽ രാജേഷിന് പകരം മറ്റൊരാൾ എന്ന ചർച്ചയുണ്ട്. തളിപ്പറമ്പിൽ ജയിംസ് മാത്യവും രണ്ട് ടേം എന്ന നിബന്ധന പൂർത്തിയാക്കിയവരാണ്.ഇതിനിടെയാണ് തിരുവനന്തപുരത്തും ശൈലജയുടെ പേര് ചർച്ചയാകുന്നത്. മണ്ഡലം ജനാധിപത്യ കേരള കോൺഗ്രസിൽ നിന്ന് സിപിഎം ഏറ്റെടുത്തക്കും.
കഴിഞ്ഞ തവണ കനത്ത പരാജയമായിരുന്നു പാർട്ടി ഇവിടെ രുചിച്ചത്.

വിജയ സാധ്യത

വിജയ സാധ്യത

10905 വോട്ടുകള്‍ക്കായിരുന്നു ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർത്ഥി ആന്‍റണി രാജു വിഎസ് ശിവകുമാറിനോട് പരാജയപ്പെട്ടത്.
എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മുന്നേറാൻ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ശൈലജയുടെ പേര് നിർദ്ദേശിക്കപ്പെടുന്നത്.കെകെ ശൈലജ എവിടെ മത്സരിച്ചാലും വിജയ സാധ്യത ഉണ്ടെന്നതാണ് പാർട്ടി നേതൃത്വത്തിന്റ കണക്ക് കൂട്ടൽ.

കോൺഗ്രസ് പരിഗണിക്കുന്നത്

കോൺഗ്രസ് പരിഗണിക്കുന്നത്

മാത്രമല്ല മന്ത്രി മത്സരിച്ചാൽ തിരുവനന്തപുരത്ത് അത് എൽഡിഎഫിന് അനുകൂലമാകുമെന്നും പാർട്ടി കരുതുന്നുണ്ട്. ഇത്തവണയേയും വിഎസ് ശിവകുമാറിനെ തന്നെയാകും മണ്ഡലത്തിൽ കോൺഗ്രസ് പരിഗണിച്ചേക്കുക. അങ്ങനെയെങ്കില്‍ ആരോഗ്യമന്ത്രിയും മുന്‍ ആരോഗ്യമന്ത്രിയും തമ്മിലുള്ള മത്സരത്തിനായിരിക്കും തിരുവനന്തപുരം സാക്ഷ്യം വഹിക്കുക.

 സീമയും പരിഗണനയിൽ

സീമയും പരിഗണനയിൽ

അതേസമയം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടിഎൻ സീമയേയും തിരുവനന്തപുരം മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ നിന്നായിരുന്നു സീമ മത്സരിച്ചത്. എന്നാൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ച് കൊണ്ട് ബിജെപിയുടെ കുമ്മനമായിരുന്നു മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടിയത്.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

ഹൈക്കോടതി മുന്‍ ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നുഹൈക്കോടതി മുന്‍ ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു

കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Thiruvananthapuram
English summary
kerala assembly election 2021;CPM may consider kk shailaja and AA Rahim from thiruvananthapuram district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X