തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റിങ്ങൽ കോട്ട കാക്കാൻ കിടിലൻ നീക്കവുമായി സിപിഎം; സത്യനല്ല ,ഇറങ്ങുക എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്?

Google Oneindia Malayalam News

തിരുവനന്തപുരം ജില്ലയിൽ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായ ആറ്റിങ്ങലിൽ ഇത്തവണയും പോരാട്ടം മുറുകും. എന്ത് വിലകൊടുത്തും കോട്ട കാക്കാൻ ഉറച്ചുള്ള നീക്കങ്ങളാണ് എൽഡിഎഫ് ഇവിടെ നടത്തുന്നത്. ഇടതു-വലതു മുന്നണികളിൽ നിന്ന് അതികായൻമാർ മാത്രം മത്സരിച്ച മണ്ഡലത്തിൽ പുതുമുഖത്തെ ഇറക്കാനാണ് സിപിഎം ആലോചന. ലോക്സഭ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിൽ യുവ നേതാവിനെ ഇറക്കി മണ്ഡലം നിലനിർത്താമെന്ന നിഗമനത്തിലാണ് സിപിഎം.

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

ഇടതുകോട്ട

ഇടതുകോട്ട

ആറ്റിങ്ങൽ മുന്‍സിപാലിറ്റി, ചെറുന്നിയൂർ, കരവാരം, കിളിമാനൂർ, മണമ്പൂർ ഒട്ടൂർ, പഴയകുന്നുംമേൽ, പുളിമാത്ത്, വക്കം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നുതാണ് ആറ്റിങ്ങൾ മണ്ഡലം.
ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ണാണ് ആറ്റിങ്ങലെങ്കിലും ഇടതിനേയും വലയതിനേയും മാറി മാറി ജയിപ്പിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്.

കോൺഗ്രസ് സ്ഥാനാർത്ഥികളും

കോൺഗ്രസ് സ്ഥാനാർത്ഥികളും

കോൺഗ്രസ്സ് നേതാവും മുന്‍ സ്പീക്കറും ആയ വക്കം പുരുഷോത്തമന്‍ നാലു തവണ വിജയിച്ച മണ്ഡലം കൂടിയാണ് ആറ്റിങ്ങൽ. കൂടാതെ ടി ശരദ് , ചന്ദ്ര പ്രസാദ് എന്നിവരും യുഡിഎഫിന് വേണ്ടി മണ്ഡലത്തിൽ ജയിച്ചിട്ടുണ്ട്. അതികായൻമാർ ഏറ്റുമുട്ടിയ മണ്ഡലത്തിൽ സിപിഎമ്മിന് വേണ്ടി 2011 ൽ അഡ്വ ബി സത്യൻ ആയിരുന്നു മണ്ഡലത്തിൽ മത്സരിച്ചത്. 30,065 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ നിന്ന് അദ്ദേഹം ജയിച്ചത്. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

വീണ്ടും മത്സരിച്ചു

വീണ്ടും മത്സരിച്ചു

65558 വോട്ടാണ് സത്യന് ലഭിച്ചത്. യുഡിഎഫ് സ്ഥാ നാർഥി തങ്കമണി ദിവാകരൻ 33493 വോട്ടുംലഭിച്ചു.2016 ലും സത്യൻ തന്നെയായിരുന്നു മണ്ഡലത്തില്‍ ഇറങ്ങിയത്. യുഡിഎഫിന് വേണ്ടി ആർഎസ്പിയുടെ ചന്ദ്രബാബുവും മത്സരിച്ചു. എന്നാൽ 72,808 വോട്ട് നേടി ഭൂരിപക്ഷം ഉയർത്താൻ സത്യന് ലഭിച്ചു.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

ഇക്കുറിയും വിജയം ആവർത്തിക്കുമെന്ന് ഇടതുപക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും പാർല മെൻറ് തെരഞ്ഞെടുപ്പും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പും നൽകുന്ന സൂചനകൾ ഇടത്ക്യാമ്പിന് അത്ര ആശ്വാസകരമല്ല.ലോക്സഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഹാട്രിക് വിജയം പ്രതീക്ഷിച്ചിറങ്ങിയ എ സമ്പത്തിന് കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്.

അടൂർ പ്രകാശിലൂടെ

അടൂർ പ്രകാശിലൂടെ

യുഡിഎഫിന് വേണ്ടി അട്ടിമറി വിജയമായിരുന്നു അടൂർ പ്രകാശ് ഇവിടെ നേടിയത്. മണ്ഡലത്തിൽ 50,0452 വോട്ടുകൾ അടൂർ പ്രകാശിന് ലഭിച്ചപ്പോൾ സമ്പത്തിന് നേടാനായത് 48,4923 വോട്ടുകൾമാത്രമാണ്.തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് ക്ഷീണമായിരുന്നു ഫലം. എൽഡിഎഫിന്റെ ഉറച്ച കോട്ടകളായ പഞ്ചായത്തിൽ പോലും അധികാരം നഷ്ടപ്പെട്ടു.

ബിജെപിയും യുഡിഎഫും

ബിജെപിയും യുഡിഎഫും

ബിജെപിയും യുഡിഎഫും കോട്ടകളിൽ ആധിപത്യം ഉറപ്പിക്കുന്നായിരുന്നു കാഴ്ച. ആറ്റിങ്ങൽ നഗരസഭയും പഴയകുന്നുമ്മേൽ, നാഗരൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ എൽഡിഎഫ് നിലനിർത്തിയപ്പോൾ വക്കം , ചെറുന്നിയൂർ, കിളിമാനൂർ, പുളിമാത്ത് പഞ്ചായത്തുകൾ എന്നിവ എൽഡിഎഫിന് നഷ്ടമായി. ഇവിടെ യുഡിഎഫായിരുന്നു ഭരണം പിടിച്ചത്.

ബിജെപി അധികാരത്തിൽ

ബിജെപി അധികാരത്തിൽ

എൽഡിഎഫിന്റെ മറ്റൊരു പഞ്ചായത്തായ കരവാരത്തെ പാർട്ടി നേതൃത്വത്തെ ഞെട്ടിച്ച് ഇത്തവണ ബിജെപിയായിരുന്നു അധികാരം പിടിച്ചത്.ഈ സാഹചര്യത്തിൽ ഇക്കുറി സിപിഎം ആരെ മത്സരിപ്പിക്കുമെന്ന കാര്യത്തിൽ ചർച്ച ശക്തമാണ്. പ്രത്യേകിച്ച് ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ സ്വാധീന വിഷയമാകാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ.

രണ്ട് തവണ മത്സരിച്ചവർക്ക്

രണ്ട് തവണ മത്സരിച്ചവർക്ക്

നിലവിൽ വിജയ സാധ്യത പരിഗണിച്ച് ജില്ലയിൽ രണ്ട് തവണ മത്സരിച്ച നേതാക്കൾക്ക് വീണ്ടുമൊരു അവസരം നൽകണമെന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ആറ്റിങ്ങലിൽ സത്യന് അവസരം നൽകേണ്ടതല്ലെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം വ്യക്തമാക്കുന്നത്. എംഎൽഎയ്ക്കെതിരെ ഉയർന്ന വ്യക്തിപരമായ ആരോപണങ്ങളും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം ആശങ്ക അറിയിച്ചിട്ടുണ്ട്.

എസ്എഫ്ഐ നേതാവ്

എസ്എഫ്ഐ നേതാവ്

യുവ രക്തം തന്നെ ഇക്കുറി മണ്ഡലത്തിൽ ഇറങ്ങട്ടേയെന്നാണ് പാർട്ടി നേതാക്കളുടെ ആവശ്യം. അങ്ങനെയെങ്കിൽ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എ വിനേഷിനെയാകും സിപിഎം മത്സരിപ്പിച്ചേക്കുകയെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്തു. മണ്ഡലത്തിൽ നിന്നുള്ള നേതാവാണ് വിനീഷ്. അതും വോട്ടായി മാറുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.

കേരള കോണ്‍ഗ്രസിന് സീറ്റില്ല; കുറ്റ്യാടിയില്‍ ലീഗിനെ പൂട്ടാന്‍ കുഞ്ഞമ്മദ് കുട്ടിയെ ഇറക്കാന്‍ സിപിഎംകേരള കോണ്‍ഗ്രസിന് സീറ്റില്ല; കുറ്റ്യാടിയില്‍ ലീഗിനെ പൂട്ടാന്‍ കുഞ്ഞമ്മദ് കുട്ടിയെ ഇറക്കാന്‍ സിപിഎം

 'വിവരമില്ലായ്മ'; അമ്മ വിവാദത്തിൽ രചന നാരായണൻ കുട്ടി വീണ്ടും, 'ചിലർ കഥ അറിയാതെ ആണ് ആട്ടം കണ്ടത്' 'വിവരമില്ലായ്മ'; അമ്മ വിവാദത്തിൽ രചന നാരായണൻ കുട്ടി വീണ്ടും, 'ചിലർ കഥ അറിയാതെ ആണ് ആട്ടം കണ്ടത്'

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

വിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല: കെ സുരേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന് രവീന്ദ്രൻവിശ്വാസികള്‍ക്ക് പാര്‍ട്ടിയില്‍ ഒരു ബുദ്ധിമുട്ടും ഇല്ല: കെ സുരേന്ദ്രൻ ബിജെപിയിലേക്ക് ക്ഷണിച്ചെന്ന് രവീന്ദ്രൻ

Thiruvananthapuram
English summary
kerala assembly election 2021; CPM may contest sfi leader VA Vineesh from attingal constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X