തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേമത്ത് പിന്നോട്ടില്ല. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് ശിവന്‍കുട്ടി, ബിജെപിക്കെതിരെ പ്രചാരണം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയെ അവരുടെ സിറ്റിംഗ് സീറ്റില്‍ ശക്തമായി തന്നെ നേരിടാന്‍ ഒരുങ്ങി സിപിഎം. നേമം ബിജെപിയുടെ ഗുജറാത്താണെന്ന പ്രചാരണം അവര്‍ക്കെതിരെ തന്നെയുള്ള പ്രചാരണമാക്കാനാണ് സിപിഎം നീക്കം. നേമം ഇത്തവണ തിരിച്ചുപിടിക്കുമെന്ന് വി ശിവന്‍ കുട്ടിയും വ്യക്തമാക്കുി. കുമ്മനം രാജശേഖരനാണ് ഗുജറാത്ത് പരാമര്‍ശം നടത്തിയത്. ഇത് സജീവ ചര്‍ച്ചയാക്കി സിപിഎം തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി കഴിഞ്ഞു. വര്‍ഗീയ കലാപം നടത്തിയ പരിചയമുള്ളയാളാണ് കുമ്മനം എന്നാണ് ആരോപണം. കടുത്ത രീതിയില്‍ തന്നെ കുമ്മനത്തെ നേരിടുകയാണ് ശിവന്‍കുട്ടി ലക്ഷ്യമിടുന്നത്.

1

കോണ്‍ഗ്രസും മണ്ഡലത്തില്‍ ശക്തനായ നേതാവിനെയാണ് കോണ്‍ഗ്രസും കളത്തില്‍ ഇറക്കാന്‍ പോകുന്നത്. അതുകൊണ്ട് യാതൊരു വിട്ടുവീഴ്ച്ചയും മണ്ഡലത്തില്‍ ഇല്ലെന്ന് സിപിഎം പറയുന്നു. കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയെയും വിഎം സുധീരനെയും അടക്കം നേമത്ത് മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഇല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. എന്തായാലും പ്രമുഖന്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പാണ്. ഇതിനെ നേരിടാന്‍ കൂടിയാണ് നേരത്തെ തന്നെ സിപിഎം നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങിയത്. ശിവന്‍കുട്ടിക്ക് നേമത്ത് വിജയസാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

Recommended Video

cmsvideo
സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

കേരളം മാത്രമല്ല ദേശീയ തലത്തിലും ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമാണ് നേമം. 2016ല്‍ 67813 വോട്ടാണ് എന്‍ഡിഎ നേടിയത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എന്‍ഡിഎ തന്നെയാണ് ഇവിടെ മുന്നിലുള്ളത്. കുമ്മനം തന്നെ രാജഗോപാലിന് പകരക്കാരനായി എത്തും. എല്‍ഡിഎഫും യുഡിഎഫുമാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ഉയര്‍ത്തിയാണ് സിപിഎം നേമത്ത് പ്രതിരോധിക്കുന്നത്. ഇത് മറ്റ് മണ്ഡലത്തിലും ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. നേമത്ത് മുപ്പതിനായിരത്തോളം ന്യൂനപക്ഷം വോട്ടുകളുണ്ട്. ഇവ കൂടി ലക്ഷ്യമിട്ടാണ് എല്‍ഡിഎഫ് ഗുജറാത്ത് പരാമര്‍ശത്തെ ക്യാമ്പയിന്റെ ഭാഗമാക്കുന്നത്.

2016ല്‍ 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ബിജെപിയുടെ ജയം. ശിവന്‍കുട്ടിയെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫ് മൂന്നാം സ്ഥാനത്തായി. വെറും 13860 വോട്ടുകള്‍ മാത്രമാണ് നേടിയത്. വലിയ നാണക്കേടായിരുന്നു ഇത്. അതുകൊണ്ടാണ് ശക്തനെ തന്നെ ഇറങ്ങി മണ്ഡലം പിടിക്കാനുള്ള നീക്കത്തിന് ഇറങ്ങിയിരിക്കുന്നത്. വിജയന്‍ തോമസ്, ജിവി ഹരി എന്നിവരെയും നേമത്ത് പരിഗണിക്കുന്നുണ്ട്. ഉമ്മന്‍ ചാണ്ടി മുതല്‍ എന്‍ ശക്തന്‍ വരെ നേമത്ത് മത്സരിക്കാന്‍ പരിഗണിക്കുന്നവരിലുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേസമയം കുമ്മനത്തിന് രാജഗോപാലിനെ പോലെ പൊതുവോട്ടുകള്‍ പിടിക്കുന്നതിന് വലിയ പ്രതിസന്ധികളുണ്ടെന്നാണ് ബിജെപിയിലെ വിലയിരുത്തല്‍.

Thiruvananthapuram
English summary
kerala assembly election 2021: cpm will defeat bjp in nemam says sivankutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X