നേമത്ത് വി ശിവൻ കുട്ടിയ്ക്ക് തന്നെ വിജയം: ആവർത്തിച്ച് മാതൃഭൂമി- മനോരമ എക്സിറ്റ് പോൾ പ്രചവനം
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടിയ്ക്ക് വിജയം പ്രവചിച്ച് മാതൃഭൂമി- ആക്സിസ് മൈ ഇന്ത്യ സർവേ. കെ മുരളീധരനാണ് നേമം മണ്ഡലത്തിൽ ശിവൻകുട്ടിക്കെതിരെ മത്സരിച്ചത്. യുഡിഎഫ്- എൽഡിഎഫ്- എൻഡിഎ എന്നീ മുന്നണികൾ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് സാക്ഷിയായത്.
നേമത്ത് കെ മുരീധരനെ മറികടന്ന് വി ശിവൻകുട്ടി വിജയിക്കുമെന്ന് തന്നെയാണ് മനോരമ ന്യൂസ് സർവേ ഫലവും സൂചിപ്പിക്കുന്നത്. എന്നാൽ കോൺഗ്രസ് ഉറപ്പിച്ച സീറ്റുകളിലൊന്നാണ് മുരളീധരനെ ഇറക്കിയ നേമം. മുതിർന്ന കോൺഗ്രസ് നേതാവും വ്യക്തിപ്രഭാവവുമുള്ള കെ മുരളീധരനെ അവസാന നിമിഷമാണ് യുഡിഎഫ് സ്ഥാനാർത്ഥിയാക്കുന്നത്. നേമത്ത് മികച്ച സ്ഥാനാർത്ഥിയെ നിർത്തുമെന്നായിരുന്നു ഹൈക്കമാൻഡും വ്യക്തമാക്കിയത്. ഉമ്മൻചാണ്ടി ഈ മണ്ഡലത്തിൽ മത്സരിച്ചേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കിടെ ഉയർന്നിരുന്നു. ഐ ഗ്രൂപ്പാണ് ഉമ്മൻചാണ്ടി ഇവിടെ മത്സരിക്കേണ്ടെന്ന അഭിപ്രായം പറഞ്ഞ് മുന്നോട്ടുവന്നത്.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം

അതേ സമയം മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിൽ ആശങ്കയില്ലെന്ന് വി ശിവൻകുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നേമത്ത് ആര് യുഡിഎഫ് സ്ഥാനാർത്ഥി ആയാലും എൽഡിഎഫ് വിജയിക്കുമെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. അതേസമയം തിരഞ്ഞെടുപ്പ് അടുത്തതോടെ വോട്ട് കച്ചവടമടക്കമുള്ള വിഷങ്ങളാണ് മണ്ഡലത്തിൽ ചർച്ചയായത്.












Click it and Unblock the Notifications