തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വമ്പന്‍ നീക്കത്തിന് കോണ്‍ഗ്രസ്; വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തിനെതിരെ ജി വേണുഗോപാല്‍ പരിഗണനയില്‍

Google Oneindia Malayalam News

തിരുവനന്തപുരം: മണ്ഡല പുനഃനിര്‍ണ്ണയത്തിന് ശേഷം കെ മുരളീധരിനിലൂടെ 2011 ലും 2016 ലും കോണ്‍ഗ്രസ് നിലനിര്‍ത്തിയ മണ്ഡലമായിരുന്നു വട്ടിയൂര്‍ക്കാവ്. എന്നാല്‍ വടകരയില്‍ നിന്നും കെ മുരളീധരന്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസിനെ കൈവിട്ടു. 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മേയറായിരുന്ന വികെ പ്രകാശിലൂടെ പതിനാലായിരിത്തിലേറെ വോട്ടിന് വട്ടിയൂര്‍ക്കാവ് സിപിഎം പിടിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് ആയിരിക്കുമെന്ന കാര്യം ഉറപ്പാണ്. അതേസമയം മറുവശത്ത് പല പേരുകളാണ് ഉയര്‍ന്ന് വരുന്നത്.

ഗായകന്‍ ജി വേണുഗോപാല്‍

ഗായകന്‍ ജി വേണുഗോപാല്‍

പാര്‍ട്ടിക്ക് ഏറെ വിജയസാധ്യതയുള്ള മണ്ഡലം തിരികെ പിടിക്കാന്‍ വിഎം സുധീരന്‍ മുതല്‍ ജ്യോതി വിജയകുമാറിനെ വരെ കോണ്‍ഗ്രസ് പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മണ്ഡലം തിരികെ പിടിക്കാന്‍ പൊതുസമ്മതരെ രംഗത്ത് ഇറക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇതോടെയാണ് ഗായകന്‍ വേണുഗോപാലിന്‍റെ പേര് ഉയര്‍ന്ന് വന്നത്.

 കെ എസ് യുക്കാരനായ വേണുഗോപാല്‍

കെ എസ് യുക്കാരനായ വേണുഗോപാല്‍

കോളേജ് കാലത്ത് കെ എസ് യു പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശക്തമാക്കിയിട്ടുണ്ട്. സെലിബ്രേറ്റി എന്ന നിലയിലുള്ള വേണുഗോപാലിന്‍റെ ജനകീയ കോണ്‍ഗ്രസിന് ഉപയോഗിക്കണമെന്നാണ് ചില നേതാക്കള്‍ നേതൃത്തോട് ആവശ്യപ്പെട്ടത്. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥികള്‍ ഇല്ലെങ്കില്‍ വിജയം പ്രതീക്ഷ വേണ്ടെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍

വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍

നേരത്തെ എംപി സ്ഥാനം രാജിവെച്ച് കെ മുരളീധരന്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ എംപിമാര്‍ മത്സരിക്കേണ്ടെന്ന ഹൈക്കമാന്‍ഡ് തീരുമാനം വന്നതോടെ ആ നീക്കം ഉപേക്ഷിച്ചു. ഇതോടെയാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള അന്വേഷം കോണ്‍ഗ്രസ് ശക്തമാക്കിയത്. സെലിബ്രറ്റികള്‍ ഇല്ലെങ്കില്‍ മുന്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ രംഗത്തിറങ്ങുമെന്ന പ്രചാരണം സജീവമാണ്.

ഇല്ലെന്ന് വിഎം സുധീരന്‍

ഇല്ലെന്ന് വിഎം സുധീരന്‍

എന്നാല്‍ ഇതിനെ പാടെ തള്ളിക്കളയുന്ന നിലപാടാണ് വിഎം സുധീരനില്‍ നിന്നും ഉണ്ടായത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചെന്ന നിലപാടില്‍ നിന്നും മാറ്റമൊന്നും ഇല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇതിനിടെയാണ് മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇറങ്ങിയേക്കുമെന്ന പ്രചാരണവും ശക്തമായത്. എന്നാല്‍ ജിജി തോംസണും ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്.

ജ്യോതി വിജയകുമാറിന്‍റെ പേരും

ജ്യോതി വിജയകുമാറിന്‍റെ പേരും

ജ്യോതി വിജയകുമാറിന്റെയും വിഷ്ണുനാഥിന്റെയുമെല്ലാം പേരുകളും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ശശി തരൂര്‍ വട്ടിയൂര്‍ക്കാവിലടക്കം ലീഡ് നേടിയത് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തള്ളി വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്.

സുരേഷ് ഗോപി വരുമോ

സുരേഷ് ഗോപി വരുമോ

വട്ടിയൂര്‍ക്കാവിലേക്ക് ബിജെപിയും ശക്തമായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്ത് ഇറക്കി. രാജ്യസഭാഗം സുരേഷ് ഗോപി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് എന്നിവരുടെ പേരാണ് മണ്ഡലത്തിലേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന് പൂജപ്പുര വാര്‍ഡില്‍ നിന്നും മത്സരിച്ച വിവി രാജേഷിന് 1053 വോട്ടുകള്‍ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നു.

വിവി രാജേഷിന്‍റെ ബന്ധം

വിവി രാജേഷിന്‍റെ ബന്ധം

മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുമായും ജനങ്ങളുമായുള്ള ബന്ധം രാജേഷിന് അനുകൂല ഘടകമാവുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതും പ്രതീക്ഷയാണ്. നിലവില്‍ സീറ്റ് എല്‍ഡിഎഫിന്‍റെ കയ്യിലാണെങ്കിലും എങ്ങോട്ടും മറിയാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍ക്കാവ് എന്നതാണ് ശ്രദ്ധേയം.

വികെ പ്രശാന്തിലൂടെ

വികെ പ്രശാന്തിലൂടെ

2019 ലെ ഉപതിരഞ്ഞടെുപ്പില്‍ മണ്ഡലത്തിലെ 24 കോർപറേഷൻ വാർഡിൽ 23ലും ഇടതുപക്ഷം ലീഡ് നേടി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 18 ബൂത്തുകളിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ 4 ബൂത്തുകളിലും മാത്രമായിരുന്നു എല്‍ഡിഎഫ് ലീഡ്. ഈ നിലയില്‍ നിന്നാണ് വികെ പ്രശാന്തിലൂടെ മണ്ഡലത്തില്‍ ശക്തമായ തിരിച്ച് വരവ് നടത്താന്‍ എല്‍ഡിഎഫിന് സാധിച്ചത്.

മുരളീധരന്‍ മത്സരിച്ചപ്പോള്‍

മുരളീധരന്‍ മത്സരിച്ചപ്പോള്‍

2016 ല്‍ മുരളീധരന്‍ മത്സരിച്ചപ്പോള്‍ 82 ബൂത്തുകളിലും ലോക്സഭയിൽ തരൂരിലൂടെ 85 ബൂത്തുകളിലും മുന്നിലെത്തിയ യുഡിഎഫ് ഉപതിരഞ്ഞെടുപ്പില്‍ 24 ബൂത്തുകളിലേക്ക് ഒതുങ്ങി. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കുമ്മനം രാജശേഖരന് 2016 ല്‍ 47 ബൂത്തുകളിലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ 79 ലും ലീഡ് ലഭിച്ചു. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ 9 ബൂത്തുകളിലാണ് മേൽകൈ നേടാനായത്....

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് മണ്ഡലത്തില്‍ യുഡിഎഫിന് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്നത്. എൽഡിഎഫിന് 37,628 വോട്ടുകൾ ലഭിച്ചപ്പോൾ എൻഡിഎയ്ക്ക് ലഭിച്ചത് 34,780 വോട്ടുകൾ. യുഡിഎഫിന് ആകെ 27, 191 വോട്ടുകളാണ് ലഭിച്ചത്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള വോട്ട് വ്യത്യാസം 2848 മാത്രമാണ്. ഒരോ വോട്ടുകളും ഇത്രയധികം പ്രാധാന്യമായ അവസ്ഥയില്‍ മികച്ച സ്ഥാനാര്‍ത്ഥികളെ തേടുകയാണ് മൂന്ന് പാര്‍ട്ടികളും

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

ലോട്ടോസ്‌മൈലുമായി കൈകോർക്കൂ... അമേരിക്കൻ ലോട്ടറി കളിക്കു, കോടികൾ നേടാം

Thiruvananthapuram
English summary
kerala assembly election 2021; singer G Venugopal under consideration against VK Prashanth in Vattiyoorkav
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X