തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെടുമങ്ങാട് ഇത്തവണ മത്സരിക്കാന്‍ ദിവാകരനുണ്ടാവില്ല, ജിആര്‍ അനിലിനെ പകരം ഇറക്കാന്‍ സിപിഐ!!

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ലെന്ന കാര്യം ഉറപ്പിച്ചിരിക്കുകയാണ്. പല പ്രമുഖരും ഇതോടെ ഇത്തവണ മത്സരിക്കില്ലെന്നും ഉറപ്പായി. സിപിഐ കൊടുക്കുമെന്ന് പ്രതീക്ഷിച്ച നേതാക്കളില്‍ ഒരാളായിരുന്നു സി ദിവാകരന്‍. എന്നാല്‍ നിയമം കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അദ്ദേഹം മത്സരിക്കില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പകരം ആരാകും മത്സരിക്കുകയെന്ന് സിപിഐ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. നെടുമങ്ങാട് മണ്ഡലത്തിലാണ് ഇതോടെ ചര്‍ച്ച സജീവമായത്. ഇവിടെ സിപിഐയുടെ ജില്ലാ സെക്രട്ടറി ജിആര്‍ അനിലിനെ ഇറക്കാനാണ് സിപിഐ നീക്കം.

1

അനിലിനെ നേതൃത്വം അടക്കം പിന്തുണയ്ക്കുന്നുണ്ട്. സി ദിവാകരനും അനിലിനെ ഇറക്കുന്നതില്‍ പ്രശ്‌നമില്ല. അതേസമയം പകരം ജില്ലാ സെക്രട്ടറി സ്ഥാനം ആര്‍ക്ക് കൊടുക്കുമെന്നാണ് സൂചന. മത്സരിക്കുന്നവര്‍ സംഘടനാ പദവി വഹിക്കരുതെന്ന കടുത്ത നിര്‍ദേശവും സിപിഐക്കുണ്ട്. മുന്‍ എംഎല്‍എ മാങ്കോട് രാധാകൃഷ്ണന് ജില്ലാ സെക്രട്ടറി സ്ഥാനം ലഭിക്കാനാണ് സാധ്യത. സിപിഐയില്‍ ഇങ്ങനൊരു ഫോര്‍മുല രൂപപ്പെട്ടിട്ടുണ്ട്. അതേസമയം അനിലിന്റെ വരവ് അത്ര എളുപ്പമാകില്ലെന്നാണ് സൂചന. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എംജി രാഹുലിന്റെ പേരും പരിഗണനയിലുണ്ട്.

അതേസമയം മത്സരിക്കുന്നത് ആരായാലും റിസ്‌കാണ്. സംഘടനാ സ്ഥാനമുള്ളവരാണ് മത്സരിക്കുന്നതെങ്കില്‍ തോറ്റാല്‍ സംഘടനാ സ്ഥാനം അടക്കം നഷ്ടമാകുന്ന അവസ്ഥ വരും. സംഘടനയിലെ പദവി രാജിവെച്ചാല്‍ പിന്നീട് ആ പദവിയിലേക്ക് തിരിച്ചെത്താനാവില്ല. അതുകൊണ്ട് മത്സരിക്കും മുമ്പ് ഏത് നേതാവും വിജയസാധ്യത പരിശോധിക്കുമെന്ന് ഉറപ്പാണ്. മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റില്ലെന്ന തീരുമാനം കര്‍ശനമായി തന്നെ പാര്‍ട്ടി നടപ്പാക്കും. ദിവാകരന്‍ മത്സരരംഗത്തില്ലെങ്കില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അദ്ദേഹത്തിന് റോളുണ്ടാവും. ജില്ലാ നേതാവ് മീനാങ്കല്‍ കുമാറിന്റെ പേര് ദിവാകരന്‍ നിര്‍ദേശിക്കാനും സാധ്യതയുണ്ട്.

നെടുമങ്ങാട് സി ദിവാകരന്‍ മത്സരിക്കാതെ തന്നെ പിടിക്കാനാവുമോ എന്നാണ് സിപിഐ പരീക്ഷിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയാണ് മണ്ഡലം. ഇത്തവണ ആഞ്ഞുപിടിച്ചാല്‍ മണ്ഡലം പിടിക്കാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. ഇടതുകോട്ട തകര്‍ത്ത് മൂന്ന് തവണ മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയ പാലോട് രവിയെ തന്നെ ഇത്തവണ പരിഗണിക്കാനാണ് സാധ്യത. പിഎസ് പിഎസ് പ്രശാന്തിന്റെ പേരും പരിഗണിക്കുന്നുണ്ട്. 3621 വോട്ടിനായിരുന്നു ദിവാകരന്‍ 2016ല്‍ ജയിച്ചത്. ഇവിടെ കോണ്‍ഗ്രസിന്റെയും സിപിഐയുടെ വോട്ട് ശതമാനം 2016ല്‍ ഇടിയുകയായിരുന്നു. ബിജെപിക്ക് 18 ശതമാനത്തില്‍ അധികം വോട്ട് വര്‍ധനവാണ് ഉണ്ടായത്.

Thiruvananthapuram
English summary
kerala assembly election 2021: gr anil may contest as cpi candidate in nedumangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X