തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജിജി തോംസണെ ചെങ്ങന്നൂരില്‍ ഇറക്കാന്‍ കോണ്‍ഗ്രസ്, കായംകുളത്തും വട്ടിയൂര്‍ക്കാവിലും ഞെട്ടിക്കും!!

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്. പാര്‍ട്ടിയില്‍ ഇല്ലാത്ത പ്രമുഖരെയാണ് സിപിഎമ്മിനെ നേരിടാനായി കളത്തില്‍ ഇറക്കുന്നത്. ജിജി തോംസണും ബിജു പ്രഭാകറുമാണ് മുന്‍നിരയില്‍ ഉള്ളത്. എന്നാല്‍ ഗ്ലാമര്‍ മണ്ഡലങ്ങളില്‍ തന്നെ ഇവര്‍ ഇറങ്ങുമെന്നാണ് സൂചന. നഷ്ടപ്പെട്ട മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുക കൂടിയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

പ്രമുഖര്‍ ഇറങ്ങും

പ്രമുഖര്‍ ഇറങ്ങും

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെ തേടിയാണ് കോണ്‍ഗ്രസ് നീക്കം. പാര്‍ട്ടിക്ക് പുറത്ത് നിന്ന് വിജയസാധ്യതയുള്ള പ്രമുഖരെ കളത്തില്‍ ഇറക്കാനാണ് ശ്രമം തുടങ്ങിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ മുന്‍ ഐഎഫ്എസ് ഓഫീസര്‍ വേണു രാജാമണി, ജസ്റ്റിസ് കെമാല്‍ പാഷ എന്നിവരാണ് പരിഗണനയിലുള്ളത്. ഇവര്‍ക്കെല്ലാം സത്യസന്ധമായ ഇമേജുണ്ട്. അത്തരം ജനപ്രിയ ഇമേജ് കോണ്‍ഗ്രസിന് കൂടുതല്‍ വിജയസാധ്യത ഉണ്ടാക്കുമെന്ന് കരുതുന്നുണ്ട്.

കൃത്യമായ സൂചന

കൃത്യമായ സൂചന

പലരും കെപിസിസിയെ സീറ്റിനായി സമീപിച്ചെങ്കിലും നടക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണ ഗ്രൂപ്പ് വീതം വെപ്പുകള്‍ നടക്കില്ലെന്ന് ഹൈക്കമാന്‍ഡ് തീര്‍ത്ത് പറഞ്ഞതാണ്. രാഹുല്‍ ഗാന്ധി പ്രത്യേകം നിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിജയസാധ്യതയുള്ളവരെ മാത്രമാണ് തിരഞ്ഞെടുപ്പിന് ഇറക്കുക. അതുകൊണ്ടാണ് പാര്‍ട്ടിക്ക് പുറത്തുള്ള പ്രമുഖര്‍ക്ക് കൂടി ഇടം നല്‍കുന്നത്. അനൗപചാരികമായി സ്ഥാനാര്‍ത്ഥിയാക്കാന്‍ ഉദ്ദേശിക്കുന്നവരുമായി കോണ്‍ഗ്രസ് നേതൃത്വം സംസാരിച്ച് കഴിഞ്ഞു.

ജിജി തോംസണ്‍ മത്സരിക്കുമോ?

ജിജി തോംസണ്‍ മത്സരിക്കുമോ?

ജിജി തോംസണെ രണ്ട് മണ്ഡലത്തിലാണ് കളത്തിലിറക്കാന്‍ നോക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയെ ചെങ്ങന്നൂരിലാണ് മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചെങ്ങന്നൂരിലും ജോജി തോംസണെ പരിഗണിക്കുന്നുണ്ട്. നിലവില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ വോട്ടറാണ് ജിജി തോംസണ്‍. അതുകൊണ്ട് ഇവിടെയും കൂടെ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതേസമയം ഇതുവരെ മത്സരിക്കാന്‍ ജിജി തോംസണ്‍ സമ്മതം അറിയിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടി വരുന്നതോടെ ഇതിനൊരു തീരുമാനം പെട്ടെന്ന് ഉണ്ടാവും. മത്സരിക്കാനാണ് സാധ്യത.

കായംകുളത്ത് ആരാകും

കായംകുളത്ത് ആരാകും

ബിജു പ്രഭാകറിനെയാണ് കായംകുളത്ത് മത്സരിപ്പിക്കാനായി കോണ്‍ഗ്രസ് ശ്രമിക്കുന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവ് തച്ചടി പ്രഭാകരന്റെ മകന്‍ കൂടിയാണ് ബിജു പ്രഭാകരന്‍. അദ്ദേഹത്തിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായ തുണയാകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നു. കെഎസ്ആര്‍ടിസിയില്‍ കഴിഞ്ഞ ദിവസം അദ്ദേഹമെടുത്ത ചില നിലപാടുകള്‍ വലിയ ജനപ്രീതി നേടിയിരുന്നു. അതേസമയം തല്‍ക്കാലം തിരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഇല്ലെന്നാണ് ബിജു പ്രഭാകര്‍ കോണ്‍ഗ്രസ് നേതൃത്വത്തെഅറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ തുടരാനാണ് അദ്ദേഹത്തിന്റെ താല്‍പര്യം. കോണ്‍ഗ്രസ് ശ്രമം തുടരുന്നുണ്ട്

രണ്ട് ഓപ്ഷന്‍

രണ്ട് ഓപ്ഷന്‍

മുന്‍ ഐഎഫ്എസ് ഓഫീസര്‍ വേണു രാജാമണിയാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള മറ്റൊരു ഓഫീസര്‍. വേണുവിനെ വട്ടിയൂര്‍ക്കാവിലേക്കാണ് പരിഗണിക്കുന്നത്. നേരത്തെ നെതര്‍ലെന്റ്‌സ് അംബാസിഡറൊക്കെയായി പ്രവര്‍ത്തിച്ചിട്ടുണ്ട് വേണു രാജാമണി. ആ പ്രതിച്ഛായ ഗുണമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. പഠനകാലത്ത് എസ്എഫ്‌ഐയുമായി സഹകരിച്ചയാളാണ് വേണു രാജാമണി. സിപിഎമ്മുമായിട്ടാണ് അടുത്ത ബന്ധം. പക്ഷേ കോണ്‍ഗ്രസ് പ്രതീക്ഷ കൈവിട്ടിട്ടില്ല. കെമാല്‍ പാഷയ്ക്ക് പുനലൂരില്‍ സീറ്റ് ഉറപ്പ് പറയുന്നുണ്ട് കോണ്‍ഗ്രസ് നേതൃത്വം. എന്നാല്‍ എറണാകുളത്ത് നിന്ന് മത്സരിക്കാനാണ് കെമാല്‍ പാഷയ്ക്ക് താല്‍പര്യം. കെമാല്‍ പാഷയുടെ നാടാണ് പുനലൂര്‍. ഇതാണ് സേഫ് എന്നാണ് വിലയിരുത്തല്‍.

Thiruvananthapuram
English summary
kerala assembly election 2021: jiji thomson may contest from chengannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X