തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ കോൺഗ്രസിന്റെ സസ്പെൻസ് ജ്യോതി വിജയകുമാർ? നേമത്ത് വിഷ്ണുനാഥ്?

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളാണ് നേമവും വട്ടിയൂർക്കാവും. ബിജെപിക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനായിരിക്കും കളമൊരുങ്ങുകയെന്ന കാര്യത്തിൽ തർക്കമില്ല.

സിറ്റിംഗ് മണ്ഡലമായ വട്ടിയൂർക്കാവ് നിലനിർത്താൻ ഇത്തവണയും വികെ പ്രശാന്തിനെ തന്നെയാണ് മത്സരിപ്പിക്കുന്നത്. ബിജെപി ഭരിക്കുന്ന നേമം ഇക്കുറി എന്തുവിലകൊടുത്തും പിടിച്ചെടുക്കും എന്ന ലക്ഷ്യത്തോടെ ബി ശിവൻകുട്ടിയെയാണ് മത്സരിപ്പിക്കുന്നത്. ഇപ്പോഴിതാ ഇരുമണ്ഡലങ്ങളും പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ യുവാക്കളെ തന്നെ രംഗത്തിറക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മമതാ ബാനര്‍ജി, നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

അഭിമാന പോരാട്ടം

അഭിമാന പോരാട്ടം


വട്ടിയൂർക്കാവിൽ യുഡിഎഫിനെ സംബന്ധിച്ച് അഭിമാനപോരാട്ടമാണ്. രണ്ട് തവണ കെ മുരളീധരനിലൂടെ കോൺഗ്രസ് നിലനിർത്തിയ മണ്ഡലം 2019 ൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിലാണ് പാർട്ടിക്ക് കൈവിട്ടത്. കെ മുരളീധരൻ എംപിയായതോടെയായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. അന്ന് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന സിപിഎം യുവ നേതാവും തിരുവനന്തപുരം കോർപറേഷൻ മേയറുമായിരുന്നു വികെ പ്രശാന്തിനെ രംഗത്തിറക്കുകയായിരുന്നു.

കണക്ക് കൂട്ടലുകൾ തെറ്റി

കണക്ക് കൂട്ടലുകൾ തെറ്റി

സമുദായ സമവാക്യങ്ങൾ നിർണായകമാകുന്ന മണ്ഡലത്തിൽ യുഡിഎഫിന്റെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് കൊണ്ടായിരുന്നു പ്രശാന്ത് വിജയിച്ചത്. 14465 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്.

അട്ടിമറി വിജയം

അട്ടിമറി വിജയം

ഇത്തവണയും വട്ടിയൂർക്കാവിൽ വികെ പ്രശാന്ത് അട്ടിമറി വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം ക്യാമ്പ്. വികസന വിഷയങ്ങൾ ഉയർത്തിയാണ് പ്രശാന്ത് ഇവിടെ വോട്ട് തേടുന്നത്. എന്നാൽ പ്രശാന്തിനെ പൂട്ടാൻ കോൺഗ്രസ് ആരെയാകും മത്സരിപ്പിക്കുകയെന്ന ചോദ്യം ശക്തമായിരുന്നു. മുൻ നയതന്ത്രജ്ഞൻ വേണു രാജമണിയുടെ പേരായിരുന്നു മണ്ഡലത്തിൽ ആദ്യം പരിഗണിച്ചിരുന്നത്.

ജ്യോതി വിജയകുമാറിനെ

ജ്യോതി വിജയകുമാറിനെ

വേണു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രാദേശിക വേണുവിനെതിരെ പ്രാദേശിക തലത്തിൽ ശക്തമായ എതിർപ്പുകൾ ഉയർന്നതോടെ അദ്ദേഹം തന്നെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി. ഇതോടെ യുവ വനിതാ നേതാവ് ജ്യോതികുമാറിനെ മത്സരിപ്പിക്കാനാണ് കോൺഗ്രസ് നീക്കം എന്നാണ് സൂചന.

മികച്ച പ്രാസംഗിക

മികച്ച പ്രാസംഗിക


മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ മികച്ച രീതിയില്‍ പരിഭാഷപ്പെടുത്തിയതിലൂടെ കേരളം ശ്രദ്ധിച്ച നേതാവാണ് ജ്യോതി വിജയകുമാര്‍.തിരുവന്തപുരത്തെ സിവില്‍ സര്‍വ്വീസ് അക്കാദമി അധ്യാപികയും മുന്‍ മാധ്യമ പ്രവര്‍ത്തയുമാണ് ജ്യോതി. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ ആദ്യ വനിതാ ചെയര്‍പേഴ്‌സണായിരുന്നു.

യുവ നേതാക്കൾ തമ്മിലുള്ള പോരാട്ടം

യുവ നേതാക്കൾ തമ്മിലുള്ള പോരാട്ടം

തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ജ്യോതി നിലവില്‍ തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാദമിയിലെ സോഷ്യോളജി വിഭാഗം ഫാക്കല്‍റ്റിയാണ്. ജ്യോതി മത്സരിച്ചാൽ രണ്ട് യുവ നേതാക്കൾ തമ്മിലുള്ള പോരാട്ടത്തിനായിരിക്കും മണ്ഡലത്തിൽ കളമൊരുങ്ങുക.

പിസി വിഷ്ണുനാഥ്

പിസി വിഷ്ണുനാഥ്

അതേസമയം നേമത്ത് ഇത്തവണ പിസി വിഷ്ണുനാഥ് ആണ് കോൺഗ്രസിന്റെ അന്തിമ പട്ടികയിൽ ഇടംപിടിച്ചതെന്നാണ് സൂചന. നേരത്തേ എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വാധീനമുളള മണ്ഡലമായിരുന്നു നേമം. 2011 ലാണ് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ച് ബിജെപി മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയത്.

നാണം കെട്ട തോൽവി

നാണം കെട്ട തോൽവി

അന്ന് സിപിഎം സ്ഥാനാർത്ഥിയായിരുന്ന ശിവൻകുട്ടി 50076 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാമതെത്തിയ ബിജെപിയിലെ ഒ രാജഗോപാല്‍ 43661 വോട്ടുകളാണ് പിടിച്ചെടുത്തത്. ജനതാദള്‍ യു 20,248 വോട്ടുകളുമാണ് നേടിയത്. 2016 ൽ ഒ രാജഗോപാലിലൂടെ ബിജെപി മണ്ഡലം പിടിച്ചെടുത്തപ്പോൾ നാണംകെട്ട തോൽവിയായിരുന്നു യുഡിഎഫ് നേടിയത്.

രാജിവെച്ചിരുന്നു

രാജിവെച്ചിരുന്നു

ഇത്തവണ നേമം പിടിക്കാൻ വി ശിവൻകുട്ടിയെ തന്നെയാണ് സിപിഎം മത്സരിപ്പിക്കുന്നത്. ഇത്തവണ കോൺഗ്രസ് ആണ് മണ്ഡലത്തിൽ മത്സരിക്കുക. നേരത്തേ മണ്ഡലത്തിൽ സീറ്റിനായി കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രംഗത്തെത്തിയിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വം ഇല്ലെന്ന് ഉറപ്പായതോടെ അദ്ദേഹം രാജിവെച്ചിരുന്നു.

കോൺഗ്രസ് പട്ടിക

കോൺഗ്രസ് പട്ടിക

ഇതിന് പിന്നാലെയാണ് വിഷ്ണുനാഥിന്റെ പേര് ഇവിടെ പരിഗണിക്കുന്നതെന്നാണ് റിപ്പോ്ർട്ട്. നേരത്തേ കൊല്ലത്ത് മത്സരിക്കാൻ വിഷ്ണുനാഥ് താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ബിന്ദു കൃഷ്ണയെയാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് വിവരം. അതിനിടെ നാളെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

സിറ്റിംഗ് എംഎൽഎമാരുടെ

സിറ്റിംഗ് എംഎൽഎമാരുടെ

സിറ്റിംഗ് എംഎൽഎമാരുടെ പട്ടികയാണഅ ആദ്യം ഇറങ്ങുന്നത്. തിരുവനന്തപുരത്ത് കടുത്ത മത്സരത്തിന് ഒരുങ്ങുന്ന മറ്റൊരു മണ്ഡലമായ കഴക്കൂട്ടത്ത് ശക്തനായ സ്ഥാനാർത്ഥിയെ തന്നെ മത്സരിപ്പിച്ചേക്കും.പല മുതിർന്ന നേതാക്കൾക്കും ഇക്കുറി അവസരം ലഭിച്ചേക്കില്ലെന്നാണ് വിവരം. യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്ന നിർദ്ദേശം നേരത്തേ ഹൈക്കമാന്റ് മുന്നോട്ട് വെച്ചിരുന്നു.

ഒരു അവസരം കൂടി നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ; ഹൈക്കമാൻഡിനെ സമീപിച്ചുഒരു അവസരം കൂടി നൽകണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ; ഹൈക്കമാൻഡിനെ സമീപിച്ചു

പെരിന്തൽമണ്ണയിൽ അലി തെറിക്കും?പകരം കെഎം ഷാജി?കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ്?അപ്രതീക്ഷിത നീക്കവുമായി ലീഗ്പെരിന്തൽമണ്ണയിൽ അലി തെറിക്കും?പകരം കെഎം ഷാജി?കളമശ്ശേരിയിൽ ഇബ്രാഹിംകുഞ്ഞ്?അപ്രതീക്ഷിത നീക്കവുമായി ലീഗ്

Recommended Video

cmsvideo
സർവേകൾ എല്ലാം പറയുന്നു..പിണറായി തന്നെ മുഖ്യമന്ത്രി | Oneindia Malayalam

Thiruvananthapuram
English summary
kerala assembly election 2021; Jyothi vijayakumar may contest from vattiyoorkavu constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X