തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാജഗോപാലിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് കെ മുരളീധരൻ: കേരളത്തിൽ ഒരിടത്തും ബിജെപി വിജയിക്കില്ല

Google Oneindia Malayalam News

തിരുവനന്തപുരം: കെ മുരളീധരനും പാർട്ടി പ്രവർത്തകർക്കുമെതിരെ തിങ്കളാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ഒ രാജഗോപാലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍റെ വാഹനത്തിന് നേരെ കല്ലേറുണ്ടായ സംഭവം ശരിയായ ഏർപ്പാടല്ലെന്നായിരുന്നു രാജഗോപാലിന്റെ പ്രതികരണം. ഇതോടെ ബിജെപി ആക്രമണത്തെ തള്ളിക്കളഞ്ഞ രാജഗോപാലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരളത്തിലെ നൂറ്റി നാൽപ്പത് നിയമസഭാ മണ്ഡലങ്ങളിൽ ഒരിടത്ത് പോലും ബിജെപി വിജയിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. നേമത്ത് യുഡിഎഫ് വിജയിക്കുമെന്ന ആത്മവിശ്വാസം നേരത്തെ തന്നെ മുരളീധരൻ പ്രകടിപ്പിച്ചിരുന്നു.

മഞ്ചേശ്വരത്ത് ആറ് മണിക്ക് ശേഷം വോട്ട് ചെയ്യാൻ അനുവദിച്ചില്ല: ആരോപണവുമായി കെ സുരേന്ദ്രൻമഞ്ചേശ്വരത്ത് ആറ് മണിക്ക് ശേഷം വോട്ട് ചെയ്യാൻ അനുവദിച്ചില്ല: ആരോപണവുമായി കെ സുരേന്ദ്രൻ

നേമത്ത് മികച്ച പോളിംഗ് ഉണ്ടായെന്നും ബിജെപിക്ക് മൂന്നാം സ്ഥാനമായിരിക്കും ലഭിക്കുകയെന്നും മുരളീധരൻ പറഞ്ഞു. മണ്ഡലത്തിലേക്ക് വന്നതുമുതൽ തനിക്ക് പാർട്ടിക്ക് അനുകൂലമായ ട്രെൻഡ് നിലനിർത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്ന് നേമം. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആദ്യം അക്കൌണ്ട് തുറന്ന മണ്ഡലമെന്ന പ്രത്യേകതയും നേമത്തിനുണ്ട്.

4muraleedharan-1

വെള്ളായണി സ്റ്റുഡിയോ പരിസരത്തെ വീടുകളിലെത്തി വോട്ട് ചോദിക്കുമ്പോഴാണ് മുരളീധരനും യുഡിഎഫ് പ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായത്. നേമം മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കാനാണ് മുരളീധരന്‍ എത്തിയത് എന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ സംഭവത്തില്‍ മൂന്നോളം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതോടെ മുരളീധരൻ സഞ്ചരിച്ച വാഹനത്തിനും കേടുപാടുകളെല്ലാം സംഭവിച്ചിരുന്നു. എന്നാൽ പരാജയ ഭീതി കൊണ്ടാണ് ബിജെപിയുടെ ഇത്തരം ആക്രമണങ്ങളെന്നും മുരളീധരൻ ആരോപിച്ചിരുന്നു.

Thiruvananthapuram
English summary
Kerala assembly election 2021: K Muraleedharan accepts O Rajagopal's statement on attack against Nemom candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X