സുരേന്ദ്രന്‍ വന്നു... ശോഭയുടെ റോഡ് ഷോയില്‍ പങ്കെടുത്തു; എന്‍ഡിഎ ക്യാമ്പില്‍ വലിയ ഉണര്‍വ്
തിരുവനന്തപുരം: ഭിന്നതകള്‍ മാറ്റിവെച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രനൊപ്പം കെ സുരേന്ദ്രനും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇന്ന് കഴക്കൂട്ടത്ത് എത്തി. സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രനാണ് കഴക്കൂട്ടം മണ്ഡലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. ഇരുവരും ഒരുമിച്ച് റോഡ് ഷോയില്‍ പങ്കെടുത്തു. ശോഭാ സുരേന്ദ്രന്റെ വരവോടെ കഴക്കൂട്ടം മണ്ഡലത്തിലെ എന്‍ഡിഎ ക്യാമ്പില്‍ വലിയ ഉണര്‍വാണ് ഉണ്ടായിരിക്കുന്നതെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു. ബിജെപിയില്‍ ഭിന്നതയില്ല. കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചതില്‍ തര്‍ക്കമുണ്ടായിരുന്നില്ല. എല്ലാം മാധ്യമസൃഷ്ടിയാണ് എന്നും സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി നേതാവ് നാഗാര്‍ജുന ടിആര്‍എസില്‍ ചേര്‍ന്നു, ചിത്രങ്ങള്‍ കാണാം

കെ സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായ ശേഷം ശോഭയെ തഴഞ്ഞു എന്നായിരുന്നു ആരോപണം. വൈസ് പ്രസിഡന്റാക്കിയത് ഒതുക്കാന്‍ വേണ്ടിയാണ് എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നീട് ശോഭാ സുരേന്ദ്രന്‍ ബിജെപി യോഗങ്ങളില്‍ നിന്ന് വിട്ടുന്നു. ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു ആവലാതി പറഞ്ഞു. കേന്ദ്ര നേതാക്കള്‍ സമവായ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. കേന്ദ്ര നേതാക്കള്‍ നല്‍കുന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം നടപ്പാക്കുന്നില്ല എന്നായിരുന്നു ശോഭ സുരേന്ദ്രന്റെ ആക്ഷേപം.
Recommended Video
ബിജെപിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോളും ശോഭ പുറത്തായിരുന്നു. തുടര്‍ന്ന് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശോഭയെ കഴക്കൂട്ടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയത്. ശോഭയുടെ പ്രചാരണത്തിന് നരേന്ദ്ര മോദി നാളെ എത്തും. മറ്റെന്നാള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും വരുന്നുണ്ട്. നേതാക്കളുടെ വരവ് വലിയ പ്രതീക്ഷ നല്‍കുന്നു എന്ന് ശോഭ പ്രതികരിച്ചു.
നക്ഷത്രം പോലെ തിളങ്ങി ഇവ്ലിൻ ശർമ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications