ഭാഗ്യ പരീക്ഷണം വേണ്ട; ബിജെപിക്ക് തടയിടാൻ സിപിഎം.. കഴക്കൂട്ടത്ത് നീക്കം ഇങ്ങനെ
തിരുവനന്തപുരം; സംസ്ഥാനത്ത് ബിജെപി എ പ്ലസ് കാറ്റഗറിയിൽ പെടുത്തിയ മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം. സംസ്ഥാനത്ത് ബിജെപിക്കുള്ള ഏക സിറ്റും ജില്ലയിലാണ്, ഒ രാജഗോപാലിന്റെ നേമം. ഇത്തവണ ജില്ലയിൽ നേമം കൂടാതെ കൂടുതൽ സീറ്റുകൾ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ് പാർട്ടി. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ തന്നെ ജില്ലയിൽ ബിജെപി അണി നിരത്തും.
അതിനിടെ ജില്ലയിൽ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന മണ്ഡലങ്ങളിൽ ഒന്നായ കഴക്കൂട്ടത്ത് ഇത്തവണ പൊടിപാറുന്ന പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
ദുരന്തം മൂടിയ ചമോലി തിരികെ ജീവിതത്തിലേക്ക്- ഉത്തരാഖണ്ഡിലെ പ്രളയഭൂമിയിലെ ഏറ്റവും പുതിയ ചിത്രങ്ങൾ

രണ്ട് തവണ മാത്രം
തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന കഴക്കൂട്ടം, ശ്രീകാര്യം എന്നീ പഞ്ചായത്തുകളും ഇതേ താലൂക്കിൽ ഉൾപ്പെടുന്ന തിരുവനന്തപുരം നഗരസഭയിലെ 1 മുതൽ 12 വരേയുള്ള വാർഡുകൾ, 14, 76,76,81 എന്നീ വാർഡുകളും ചേർന്നതാണ് കഴക്കൂട്ടം നിയമസഭ മണ്ഡലം.1977 മുതലുള്ള മണ്ഡല ചരിത്രം പരിശോധിച്ചാല്‍ രണ്ടു തവണ മാത്രമേ സിപിഎം മണ്ഡലം പിടിച്ചിട്ടുള്ളൂ.രണ്ട് തവണയും കടകംപള്ളി സുരേന്ദ്രനിലൂടെയായിരുന്നു വിജയം.

ആദ്യം വിജയിച്ചത്
1996 ലായിരുന്നു കടകംപള്ളി ആദ്യം മണ്ഡലത്തിൽ വിജയിച്ച് കയറിയത്.എന്നാൽ 2001ല്‍ കോണ്‍ഗ്രസ് റിബലായി മത്സരിച്ച് കെ സുരേന്ദ്രനെ പരാജയപ്പെടുത്തി എം.എ. വാഹിദ് ആദ്യ വിജയം നേടി. തുടര്‍ന്നു രണ്ടായിരത്തി ആറിലും രണ്ടായിരത്തി പതിനൊന്നിലും കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായി വാഹിദ് തന്നെയായിരുന്നു മണ്ഡലത്തിൽ ജയിച്ചത്.

നിലനിർത്താൻ
2016 ലും മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയോടെ കോൺഗ്രസ് വാഹിദിനെ തന്നെ മത്സരിപ്പിച്ചു. എന്നാൽ കോൺഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് വൻ ഭൂരിപക്ഷത്തിൽ സുരേന്ദ്രൻ ഇവിടെ നിന്ന് വിജയിച്ചു. 7347 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി ജയിച്ചുകയറിയത്. അന്ന് അദ്ദേഹം പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു.

രണ്ടാം സ്ഥാനത്ത്
50079 വോട്ട് കടകംപള്ളി സുരേന്ദ്രന്‍ നേടിയപ്പോൾ ഇടതുവലതു മുന്നണികളെ ഞെട്ടിച്ച് ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. വി മുരളീധരനായിരുന്നു ബിജെപിക്ക് വേണ്ടി മത്സരത്തിനിറങ്ങിയത്. സംസ്ഥാന അധ്യക്ഷ പദവി ഒഒഴിഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു മുരളീധരൻ സ്ഥാനാർത്ഥിയായത്. സിറ്റിംഗ് എംഎൽഎയായിരുന്ന വാഹിദിനെ മൂന്നം സ്ഥാനത്തേക്ക് തള്ളി 42,732 വോട്ടുകളാണ് വി മുരളീധരന്‍ നേടിയത്.

ത്രികോണ മത്സരം
ഇത്തവണ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് മണ്ഡലത്തിൽ വഴിയൊരുങ്ങിയിരിക്കുന്നത്. ഇത്തവണയും വി മുരളീധരനെ തന്നെ മത്സരിപ്പിക്കാനാണ് ബിജെപിയിൽ ആലോചനകൾ. മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമാണ് കാര്യങ്ങളെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.

നാൽപതിനായിരത്തിന് മുകളിൽ
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ അന്ന് ബിജെപി സ്ഥാനാർത്ഥിയായ പത്മകുമാർ കഴക്കൂട്ടത്ത് നേടിയത് 7508 ലോട്ടുകളായിരുന്നു. അതാണ് ഒറ്റയടിക്ക് മുരളീധരൻ നാൽപതിനായിരത്തിന് മുകളിലേക്ക് ഉയർത്തിയത്. അതുകൊണ്ട് തന്നെ മുരളീധരനോളം അനുകൂല സാധ്യത മറ്റാർക്കുമില്ലെന്നാണ് പാർട്ടി നേതാക്കൾ പറയുന്നത്.

വി മുരളീധരൻ
അതേസമയം മത്സരിക്കുന്ന കാര്യം പാർട്ടി കേന്ദ്ര നേതൃത്വവമാണ് തിരുമാനിക്കേണ്ടതെന്നാണ് വി മുരളീധരൻ വ്യക്തമാക്കിയത്. എന്നാൽ മുരളീധരനെ ബിജെപി ഇറക്കിയാൽ കടകംപള്ളി സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കാനാണ് നിലവിൽ സിപിഎമ്മിൽ ആലോചന. രണ്ട് തവണ മത്സരിച്ചവരെ ഇത്തവണ മത്സരിപ്പിക്കേണ്ടതില്ലെന്നായിരുന്നു സിപിഎം നിലപാട്.

വികെ പ്രശാന്തിനെ
ഇതോടെ വട്ടിയൂർക്കാവ് എംഎൽഎയായ വികെ പ്രശാന്തിനെ മണ്ഡലത്തിലേക്ക് സിപിഎം പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം നിലവിലെ സാഹചര്യത്തിൽ കടകംപള്ളി തന്നെ മത്സരിക്കട്ടേയെന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ തിരുമാനം.

തദ്ദേശ കണക്കുകൾ
ബിജെപിക്ക് ശക്തമായ വളർച്ചയുള്ള മണ്ഡലത്തിൽ ഇത്തവണ ഒരു ഭാഗ്യപരീക്ഷണത്തിന് മുതിരേണ്ടെന്നാണ് ജില്ലാ കമ്മിറ്റി വ്യക്തമാക്കുന്നത്. സിപിഎമ്മിന് ഇവിടെ ആശങ്ക ഉണ്ടെങ്കിലും തദ്ദേശ കണക്കുകൾ സിപിഎമ്മിന് ആശ്വാസം നൽകുന്നുണ്ട്.
തിരുവനന്തപുരം കോർപ്പറേഷനിലെ 22 വാർഡുകളിലായി 12,134 വോട്ടിന്റെ മുൻതൂക്കം എൽഡിഎഫിനുണ്ട്.
-
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'












Click it and Unblock the Notifications