തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേമത്ത് ഇത്തവണ താമര വിടരില്ലെന്ന് ഇടതും വലതും; ചുമ്മാതല്ല, കാരണങ്ങളും നിരത്തുന്നു

Google Oneindia Malayalam News

തിരുവനനന്തപുരം: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പോടെ ചരിത്രത്തിന്‍റെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്‍റെ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച മണ്ഡലമാണ് നേമം. ഒ രാജഗോപാലിലൂടെ ബിജെപി ആദ്യമായി കേരളത്തില്‍ അക്കൗണ്ട് തുറന്നത് നേമത്തെ വിജയത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഈ മണ്ഡലം നിലനിര്‍ത്തുക എന്നുള്ളത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ കാര്യമാണ്. മറുവശത്താവട്ടെ മണ്ഡലം തിരിച്ചു പിടിക്കാന്‍ സിപിഎമ്മും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫും ഒരുങ്ങുന്നതോടെ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. ബിജെപിക്ക് കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ഇരു മുന്നണികളും ഒരു പോലെ പറയുന്നു.

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

നേമത്തിന്‍റെ ചരിത്രം

നേമത്തിന്‍റെ ചരിത്രം

2016 ന് മുമ്പുള്ള നേമത്തിന്‍റെ രാഷ്ട്രീയ ചിത്രം നോക്കുകയാണെങ്കിലും എല്‍ഡിഎഫിനും യുഡിഎഫിനും ഒരു പോലെ സ്വാധീനമുള്ള മണ്ഡലമായിരുന്നു നേമം. 1957 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐ ആണ് വിജയിച്ചതെങ്കിലും പിന്നീട് രണ്ട് തവണ പിഎസ്പിയും അഞ്ച് തവണ വീതം സിപിഎമ്മും കോണ്‍ഗ്രസും വിജയിച്ചു. 2011 ലെ തിരഞ്ഞെടുപ്പിലാണ് മണ്ഡലത്തില്‍ ആദ്യമായി ബിജെപി മികച്ച പോരാട്ടം നടത്തുന്നത്.

ഒ രാജഗോപാലിന്‍റെ വിജയം

ഒ രാജഗോപാലിന്‍റെ വിജയം

വോട്ടെണ്ണലിന്‍റെ ഒരു ഘടത്തില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയ ഒ രാജഗോപാല്‍ സിപിഎമ്മിലെ വി ശിവന്‍കുട്ടിയോട് 50076 വോട്ടിനായിരുന്നു പരാജയപ്പെട്ടത്. എന്നാല്‍ മത്സരം 2016 ലേക്ക് എത്തിയപ്പോള്‍ ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് നേമത്ത് ഒ രാജഗോപാല്‍ താമര വിടര്‍ത്തി. 59142 വോട്ടുകളുമായി വി ശിവന്‍കുട്ടി രണ്ടാമത് എത്തിയപ്പോള്‍ യുഡിഎഫിന് മണ്ഡലത്തിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടി നേരിട്ടു. ആകെ നേടാനായത് 13860 വോട്ടുകള്‍ മാത്രം.

എല്‍ഡിഎഫും ബിജെപിയും

എല്‍ഡിഎഫും ബിജെപിയും

തിരുവനന്തപുരം കോർപറേഷനിലെ 22 വാർഡുകൾ ഉൾപ്പെട്ട നിയമസഭാ മണ്ഡലമാണ് നേമം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മില്‍ ശക്തമായ പോരാട്ടം നടന്ന മേഖല കൂടിയാണ് ഇത്. ആകെ വോട്ട് കണക്കില്‍ ബിജെപി മുന്നിലാണെങ്കിലും മേല്‍ക്കൈ കുറക്കാനായതാണ് എല്‍ഡിഎഫ് ആത്മവിശ്വാസമായി കാണുന്നത്. എല്‍ഡിഎഫിന് 43402 വോട്ടുകളും ബിജെപിക്ക് 45606 വോട്ടുകളും ലഭിച്ചു. ലീഡ് വ്യത്യാസം 2204 മാത്രം. ഈ വോട്ട് വ്യത്യാസം നിയമസഭ തിരഞ്ഞെടുപ്പില്‍ മറികടക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്.

രാജഗോപാലിന്‍റെ നേട്ടം

രാജഗോപാലിന്‍റെ നേട്ടം


2016 ല്‍ മണ്ഡലത്തില്‍ 8671 വോട്ടിനായിരുന്നു ബിജെപി വിജയിച്ചത്. പാര്‍ട്ടിയുടെ വിജയത്തേക്കാള്‍ ഒ രാജഗോപാലിന്‍റെ വിജയം എന്ന രീതിയില്‍ നേമത്തെ നേട്ടം അന്ന് മുതല്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. പാര്‍ട്ടിക്ക് അപ്പുറത്തുള്ള വോട്ടുകള്‍ നേടാന്‍ ഒ രാജഗോപാലിന് സാധിച്ചിരുന്നു. മാത്രമല്ല പലതവണ തോറ്റ നേതാവ് എന്ന അനുകമ്പയും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്തു.

നേമത്ത് പകരം ആര്

നേമത്ത് പകരം ആര്

നേരത്തെ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ഒ രാജഗോപാല്‍ പ്രകടിപ്പിച്ച പ്രവര്‍ത്തന മികവും അദ്ദേഹത്തിന്‍റെ വിജയത്തില്‍ സുപ്രധാന പങ്ക് വഹിച്ചിരുന്നുവെന്നും വിലയിരുത്തലുണ്ടായി. ഒ രാജഗോപാല്‍ മത്സരത്തിന് രംഗത്ത് ഇറങ്ങാത്ത ഇത്തവണ ബിജെപി നേരിടുന്ന ഇത്തവണത്തെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. ഒ രാജഗോപാലിനോളം ജനകീയത പകരക്കാരന് നേടാന്‍ കഴിയുമോയെന്നാണ് ബിജെപിയുടെ ആശങ്ക.

കുമ്മനം രാജശേഖരന്‍ വന്നാല്‍

കുമ്മനം രാജശേഖരന്‍ വന്നാല്‍

ഒ രാജഗോപാലിന് പാര്‍ട്ടിക്ക് അതീതമായ വോട്ടുകള്‍ നേടാന്‍ സാധിച്ചു എന്നത് മറ്റ് പാര്‍ട്ടികളും സമ്മതിക്കുന്നു. ഇത്തവണ അദ്ദേഹം മത്സര രംഗത്ത് ഇല്ലാത്തോടെ ഇത്തരം വോട്ടുകള്‍ ബിജെപിക്ക് ലഭിക്കില്ലെന്നും അതിനാല്‍ തന്നെ ബിജെപി സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ കഴിയില്ലെന്നുമാണ് എ‍ല്‍ഡിഎഫും യുഡിഎഫും അവകാശപ്പെടുന്നത്. ഒ രാജഗോപാല്‍ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപിയില്‍ കുമ്മനം രാജശേഖരനാണ് മണ്ഡലത്തില്‍ മുന്‍തൂക്കം

ബിജെപി സ്ഥാനാര്‍ത്ഥി

ബിജെപി സ്ഥാനാര്‍ത്ഥി

കുമ്മനം രാജശേഖരന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമെന്ന സൂചന ലഭിച്ചതോടെ വര്‍ഗ്ഗീയതക്കെതിരെ എന്ന പ്രചാരണമാണ് സിപിഎം ശക്തമാക്കുന്നത്. അതേസമയം നേമം മണ്ഡലങ്ങളില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങളാണ് ബിജെപി സജീവമായി ഉയര്‍ത്തി കാട്ടുന്നത്. എന്നാല്‍ മണ്ഡലത്തില്‍ മുടങ്ങിക്കിടക്കുന്ന നിരവധി വികസന പ്രവര്‍ത്തനങ്ങളും എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നു.

വികസനം ആര് മുടക്കി

വികസനം ആര് മുടക്കി

മണ്ഡലത്തില്‍ വികസനമില്ലെന്ന് ആരോപിച്ച് ഭരണത്തിന്റെ അവസാനനാളുകളില്‍ സ്ഥലം എംഎല്‍എ തന്നെ രംഗത്ത് എത്തിയതും സിപിഎം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തയ്യാറാക്കിയ വികസന പദ്ധതിയെല്ലാം സിപിഎം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിച്ചെന്നാണ് ആരോപണം. ഇതിന് പിന്നില്‍ സിപിഎം നേതാവായ വി ശിവന്‍കുട്ടിയാണെന്നും ബിജെപി ആരോപിക്കുന്നു.

വി ശിവന്‍കുട്ടി വരും

വി ശിവന്‍കുട്ടി വരും

എല്‍ഡിഎഫില്‍ നിന്നും വി ശിവന്‍കുട്ടി തന്നെ ഇത്തവണ നേമത്ത് മത്സരിക്കും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. പാര്‍ട്ടി ജില്ല സെക്രട്ടറിയേറ്റ് നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയിലും നേമത്ത് നിന്നും ഇടംപിടിച്ചത് വി ശിവന്‍കുട്ടിയാണ്. ഇദ്ദേഹം മണ്ഡലത്തില്‍ ഇതിനോടകം തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നേമം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡില്‍ നിന്നും വിജയിച്ച ആര്യ രാജേന്ദ്രനെ മേയറായി തിരഞ്ഞെടുത്തതും ഗുണകരമാവുമെന്നും എല്‍ഡിഎഫ് വിലയിരുത്തുന്നു.

ഉമ്മന്‍ചാണ്ടിയുടെ പേര് വരെ

ഉമ്മന്‍ചാണ്ടിയുടെ പേര് വരെ

അതേസമയം, യുഡിഎഫിലും സീറ്റ് ചര്‍ച്ചകള്‍ സജീവമാണ്. നേമത്ത് ഇത്തവണ ഉമ്മന്‍ചാണ്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുവെന്ന അഭ്യൂഹം ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് നേതൃത്വം തന്നെ ഇത് തള്ളി രംഗത്ത് എത്തി. ഉമ്മന്‍ചാണ്ടി ഇല്ലെങ്കിലും ശക്തനായ ഒരു നേതാവിനെ തന്നെ ഇത്തവണ മത്സരം രംഗത്ത് ഇറക്കണമെന്ന കാര്യത്തില്‍ യുഡിഎഫില്‍ തര്‍ക്കമില്ല.

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
E ശ്രീധരൻ കേരളത്തിന്റെ മുഖ്യമന്ത്രി ?ഞെട്ടിക്കാൻ BJP | Oneindia Malayalam

Thiruvananthapuram
English summary
kerala assembly election 2021; LDF and UDF say BJP will not be able to win in Nemom constituency this time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X