തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'നേമം ബിജെപിയുടെ ഗുജറാത്ത്'; മണ്ഡലം നിലനിർത്തുമെന്ന് കുമ്മനം..പാർട്ടി പറഞ്ഞാൽ സ്ഥാനാർത്ഥി

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് അടുക്കവേ കേരളത്തിൽ വേരുറപ്പിക്കാനുള്ള പതിനെടട്ടവും പയറ്റുകയാണ് ബിജെപി. എന്ത് വിലകൊടുത്തും പാർട്ടിയുടെ കൈയ്യിലുള്ള നേമം നിലനിർത്തുകയും ഒപ്പം മറ്റ് നാല് മണ്ഡലങ്ങൾ കൂടി പിടിച്ചെടുക്കുകയും ചെയ്യുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പോടെ നേമത്തെ കണക്കുകൾ ബിജെപിക്ക് ആശ്വാസം നൽകുന്നതല്ല.എന്നാൽ നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്നും വെല്ലുവിളി ഒന്നും ഇല്ലെന്നുമാണ് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറയുന്നത്.

സന്ദീപ് വാര്യർ പറഞ്ഞത്

സന്ദീപ് വാര്യർ പറഞ്ഞത്

തദ്ദേശ തിരഞ്ഞെടുപ്പിൽ പാലക്കാട് നഗരസഭയിൽ നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ ബിജെപി നേതാവ് സന്ദീപ് വാര്യർ പ്രതികരിച്ചത് പാലക്കാട് ബിജെപിയുടെ ഗുജറാത്താണെന്നായിരുന്നു. കഴിഞ്ഞ തവണ നേടിയ സീറ്റിനേക്കാൾ കൂടുതൽ നേടിയായിരുന്നു ബിജെപി നഗരസഭയിൽ ഭരണ തുടർച്ച നേടിയത്.

നേമം ഗുജറാത്താണെന്ന്

നേമം ഗുജറാത്താണെന്ന്

സിറ്റിംഗ് സീറ്റായ നേമവും തങ്ങളുടെ ഗുജറാത്ത് ആണെന്നാണ് മുതിർന്ന നേതാവായ കുമ്മനം രാജശേഖരൻ പ്രതികരിച്ചിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം ഉൾപ്പെടുന്ന കോർപ്പറേഷനിൽ എൽഡിഎഫിന്റെ കൂറ്റൻ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കുമ്മനത്തിന്റെ പ്രതികരണം.

പത്ത് സീറ്റ് അധികം

പത്ത് സീറ്റ് അധികം

കേവല ഭൂരിപക്ഷത്തിന് പുറത്ത് ഒരു സീറ്റ് അധികം നേടിയായിരുന്നു എൽഡിഎഫ് ഭരണം പിടിച്ചത്. 52 സീറ്റുകൾ ഇടതുമുന്നണി നേടിയപ്പോൾ കോർപ്പറേഷൻ പിടിക്കാനിറങ്ങിയ ബിജെപിക്ക് ലഭിച്ചത് വെറും 35 സീറ്റുകൾ കൊണ്ട് തൃപ്തി പെടേണ്ടി വന്നു. 10 സീറ്റായിരുന്നു യുഡിഎഫിന് ലഭിച്ചത്.

വെല്ലുവിളിയില്ലെന്ന്

വെല്ലുവിളിയില്ലെന്ന്

എന്നാൽ നേമത്ത് യാതൊരു വെല്ലുവിളിയും ഇല്ലെന്ന് കുമ്മനം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പും പിന്നാലെ നടന്ന ലോക്സഭ, തദ്ദേശ തിരഞ്ഞെടുപ്പുകളും പരിശോധിക്കുമ്പോൾ ബിജെപിയെ നേമം കൈവിട്ടിട്ടില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ ഇക്കുറിയും മണ്ഡലത്തിൽ വിജയം ബിജെപിക്ക് ഒപ്പമാണെന്ന് കുമ്മനം അവകാശപ്പെട്ടു.

പാർട്ടി തിരുമാനിക്കും

പാർട്ടി തിരുമാനിക്കും

അതേസമയം ബിജെപി സ്ഥാനാർത്ഥിയായി നേമത്ത് മത്സരിക്കുമോയെന്നുള്ള ചോദ്യത്തിന് പാർട്ടി തിരുമാനിക്കും എന്നായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി ഇപ്പോൾ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ്തതിന് അപ്പുറം സാംസ്കാരിക, ധാർമിക പ്രവർത്തനങ്ങളിൽ ഇടപെടുന്നയാളാണ് താനെന്നും കുമ്മനം പ്രതികരിച്ചു.

കുമ്മനം തന്നെ

കുമ്മനം തന്നെ

നേമത്ത് കുമ്മനം തന്നെയാകും സ്ഥാനാർത്ഥിയെന്നും അദ്ദേഹം മണ്ഡലത്തിൽ പുതിയ വീടെടുത്ത് പ്രവർത്തനം ആരംഭിച്ചെന്നുമുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എഎന്നാൽ പല കെട്ടിടങ്ങളും നോക്കി കിട്ടാത്തതിനാലാണ് നേമത്തെ ശാസ്ത്രി നഗറിൽ വീടെടുത്തതെന്ന് കുമ്മനം പറഞ്ഞു.

അപമാനിച്ചു

അപമാനിച്ചു

നേമത്ത് വീട് എടുത്തതുകൊണ്ട് എല്ലാവരും നേമം മണ്ഡലത്തില്‍ താന്‍ മത്സരിക്കാനായി ഓഫീസ് തുറന്നു എന്ന അര്‍ത്ഥത്തിലാണ് സംസാരിക്കുന്നതെന്നും കുമ്മനം പ്രതികരിച്ചു. അതിനിടെ നേമം ഗുജറാത്താണെന്ന കുമ്മനത്തിന്റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നേമത്തെ ഗുജറാത്തിനോട് ഉപമിച്ച് അവിടുത്തെ ജനങ്ങളെ അപമാനിക്കുകയാണ് കുമ്മനം ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു.

ചെന്നിത്തല ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയാവാന്‍ ആന്റണിയും യോഗ്യന്‍... അടച്ചാക്ഷേപംചെന്നിത്തല ദയനീയ പരാജയമെന്ന് കോണ്‍ഗ്രസ് നേതാവ്; മുഖ്യമന്ത്രിയാവാന്‍ ആന്റണിയും യോഗ്യന്‍... അടച്ചാക്ഷേപം

ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി അട്ടിമറി?;സിപിഎം പരിഗണിക്കുന്നത് ..തദ്ദേശ കണക്കുകൾ ഗുണം ചെയ്യുമെന്ന്ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി അട്ടിമറി?;സിപിഎം പരിഗണിക്കുന്നത് ..തദ്ദേശ കണക്കുകൾ ഗുണം ചെയ്യുമെന്ന്

Recommended Video

cmsvideo
പ്രതീക്ഷയേറി ചെന്നിത്തലയും കെസി വേണുഗോപാലും | Oneindia Malayalam

Thiruvananthapuram
English summary
Kerala Assembly Election 2021; Nemam is BJP's Gujarat says Kummanam Rajasekharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X