തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

‘അഭിപ്രായ സർവേകളെല്ലാം ജനം തിരസ്‌കരിച്ച ചരിത്രം;എന്നെ ഇല്ലാതാക്കാൻ കഴിയില്ല’: രമേശ് ചെന്നിത്തല

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന അഭിപ്രായ സർവേകൾക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായ സർവേകളെ ജനം തിരസ്‌കരിച്ച ചരിത്രമാണുള്ളതെന്ന് ചൂണ്ടിക്കാണിച്ച രമേശ് ചെന്നിത്തല അഭിപ്രായ സർവേകളിലൂടെ തന്നെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ലെന്നും വ്യക്തമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ സർവേഫലം വൻ പരാജയമായിരുന്നുവെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

 ഉപകാരസ്മരണ

ഉപകാരസ്മരണ


മാധ്യമങ്ങൾക്ക് പരസ്യം നൽകിയതിന്റെ ഉപകാരസ്മരണയാണ് പല മാധ്യമങ്ങളുടേയും സർവേ ഫലത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളെ സർക്കാർ വിരട്ടിയും പരസ്യം നൽകിയും വിലയ്‌ക്കെടുത്തുവെന്നും മാധ്യമങ്ങൾ നടപ്പാക്കുന്നത് ഹീന തന്ത്രങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേ സമയം തന്നെ വോട്ടർമാരിൽ ഒരു ശതമാനം പോലും സർവേകളിൽ പങ്കെടുത്തില്ലെന്ന ആരോപണവും ചെന്നിത്തല ഉന്നയിക്കുന്നു. കഴിവുകെട്ട സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും സിപിഐഎം പണം വാരിയെറിയുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

 സർക്കാരിനെ തൂത്തെറിയും

സർക്കാരിനെ തൂത്തെറിയും


അഴിമതിയിൽ മുങ്ങിയ പിണറായി സർക്കാരിനെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ തൂത്തെറിയുമെന്നും ഇതെല്ലാം എൽഡിഎഫിനെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്നും ഇതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടിയാണ് അഭിപ്രായസർവേകൾ നടത്തിയ ഫലം പുറത്തുവിട്ടിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഫലം വന്നപ്പോൾ എന്താണ് സംഭവിച്ചിട്ടുള്ളതെന്നും ചോദിക്കുന്നു.

എന്തുകൊണ്ട് സർവേകൾ

എന്തുകൊണ്ട് സർവേകൾ

സർക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ ഏത് തരത്തിൽ തകർക്കാമെന്നാണ് ആലോചിക്കുന്നത്. തന്നെ തകർക്കാൻ സിപിഎമ്മിനോ ഭരണകക്ഷിക്കോ കഴിയാത്തതുകൊണ്ട് മുന്നണി അഭിപ്രായ സർവേ നടത്തിയിട്ടുള്ളത്. ഇപ്പോൾ പുറത്തുവന്നിട്ടുള്ള സർവേകളും ഇനി വരാനിരിക്കുന്ന സർവേകളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാണിക്കുന്നു. കേരളത്തിൽ ഇതുവരെ പുറത്തുവന്ന സർവേ ഫലങ്ങളും എൽഡിഎഫിന് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ്. സർക്കാരിന്റെ നേട്ടങ്ങൾ എടുത്തുകാണിക്കുന്ന സർവേ ഫലങ്ങളോടെ കേരളത്തിൽ ഒരു തവണ കൂടി എൽഡിഎഫ് അധികാലത്തിലെത്തുമെന്ന സൂചനകളാണ് നൽകുന്നത്.

സർക്കാരിനെ തൂത്തെറിയും

സർക്കാരിനെ തൂത്തെറിയും

അഴിമതിയില്‍ മുങ്ങിയ പിണറായി സര്‍ക്കാരിനെ തൂത്തെറിയാന്‍ കാത്തിരിക്കുകയാണ് കേരളത്തിലെ ജനങ്ങള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഒന്നാം ഘട്ടത്തില്‍ തന്നെ ഇടതുമുന്നണി സര്‍ക്കാരിനെതിരായ ജനവികാരം വന്‍തോതില്‍ പ്രകടമായിരിക്കുകയാണ്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് യോഗങ്ങളിലും കണ്‍വെന്‍ഷനുകളിലും കാണുന്ന വന്‍ജനപങ്കാളിത്തം ഇതിന് തെളിവാണ്. നേരത്തെ ഐശ്വര്യകേരളയാത്ര നടന്നപ്പോള്‍ തന്നെ ഈ ജനവികാരം പ്രകടമായിരുന്നു.
ഈ ജനവികാരം കണ്ട് വിറളിപിടിച്ചവർ ഇത് അട്ടിമറിക്കുന്നതിനായി ബോധപൂര്‍വ്വവും സംഘടിതവുമായ ശ്രമങ്ങള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന ഏകപക്ഷീയ സ്വഭാവത്തിലുള്ള അഭിപ്രായ സര്‍വേകള്‍. യുഡിഎഫിന്റെ മുന്നേറ്റത്തെ തടയുന്നതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും മനപ്പൂര്‍വ്വമുള്ള ശ്രമമാണ് ഈ സര്‍വേകളില്‍ നടക്കുന്നത്.

തന്ത്രം പയറ്റി

തന്ത്രം പയറ്റി

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില ഏജന്‍സികള്‍ ഇടതുമുന്നണിക്ക് വേണ്ടി ഇതേ തന്ത്രം പയറ്റിയിരുന്നു. അത് അന്ന് അമ്പേ പാളിപ്പോയത് എല്ലാവരും കണ്ടതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സംസ്ഥാനത്ത് ഭൂരിപക്ഷസീറ്റുകളും ലഭിക്കുമെന്നായിരുന്നു അഭിപ്രായസര്‍വ്വേകള്‍ ഒന്നടങ്കം പ്രവചിച്ചത്. പക്ഷേ സംഭവിച്ചത് 20ൽ 19 സീറ്റും യുഡിഎഫിന് ലഭിച്ചതായിരുന്നു. അന്ന് ഇടതുമുന്നണിക്ക് 12 മുതല്‍ 15 സീറ്റുകള്‍ വരെ ലഭിക്കുമെന്നായിരുന്നു പ്രവചനം.
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ ജയിക്കുമെന്നും ശശി തരൂര്‍ തോൽക്കുമെന്നുമാണ് സർവേക്കാർ പ്രവചിച്ചത്. ശശിതരൂര്‍ ഒരു ലക്ഷം വോട്ടിന് ജയിച്ചു. പാലക്കാട് വി കെ ശ്രീകണ്ഠന്‍ തോൽക്കുമെന്ന് മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നാണ് അഭിപ്രായസര്‍വേക്കാര്‍ പറഞ്ഞത്. പക്ഷേ ശ്രീകണ്ഠനാണ് ജയിച്ചത്. പാലാ തിരഞ്ഞെടുപ്പിലും ഇത് പാളി.

മാധ്യമങ്ങള്‍ മറക്കരുത്

മാധ്യമങ്ങള്‍ മറക്കരുത്

ഈ അനുഭവപാഠം ജനങ്ങളോട് ഉത്തരവാദിത്തവുമില്ലാത്ത മറുനാട്ടുകാരായ സര്‍വ്വേക്കാര്‍ക്ക് മറക്കാം. അത് അവരുടെ ബിസിനസാണ്. പക്ഷേ, ഈ നാട്ടിലെ ജനങ്ങളോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ ആ അനുഭവം മറക്കുന്നത് ശരിയാണോ എന്ന് ആലോചിക്കണം. ഒരേ സർവേ കമ്പനി തന്നെ മൂന്നു മാധ്യമ സ്ഥാപനങ്ങൾക്ക് സർവേ നടത്തിയിരിക്കുകയാണ്.
കോടിക്കണക്കിന് രൂപയുടെ പരസ്യങ്ങൾ ലഭിക്കുന്നു എന്ന കാരണത്താൽ മാധ്യമങ്ങൾ അവരുടെ ധർമ്മം മറക്കുന്നത് ശരിയല്ല. ജനാധിപത്യത്തിൽ പ്രതിപക്ഷത്തിന് സ്പേസ് ഉണ്ട്. നരേന്ദ്ര മോദി ചെയ്യുന്നതിന്റെ കേരള പതിപ്പാണ് ഇവിടെ പിണറായി വിജയൻ ചെയ്യുന്നത്.

 അഴിമതി ആരോപണം

അഴിമതി ആരോപണം

അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാരാണിത്. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഒരു സര്‍ക്കാരും ഇത്രയേറെ അഴിമതികള്‍ക്ക് പിടിക്കപ്പെട്ടിട്ടില്ല. എന്നിട്ടും അഴിമതി ജനങ്ങള്‍ക്ക് ഒരു വിഷയമല്ല എന്നാണ് സര്‍വേക്കാര്‍ പറയുന്നത്. സാമാന്യമായ വിവേചനബുദ്ധി പോലും പ്രയോഗിക്കാതെ, സമൂഹത്തോട് ഉത്തരവാദിത്തമുള്ള മാധ്യമങ്ങള്‍ അത് വലിയ കണ്ടുപിടിത്തമായി വിളമ്പുകയും ചെയ്യുന്നു.

ജനങ്ങൾ പ്രബുദ്ധർ

ജനങ്ങൾ പ്രബുദ്ധർ

കേരളത്തിലെ ജനങ്ങള്‍ പ്രബുദ്ധരാണ്. അഭിപ്രായസര്‍വേകള്‍ എന്ന തന്ത്രത്തിലൂടെ ജനഹിതം മാറ്റിമറിക്കാനാവില്ല എന്നത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് തെളിയിച്ചതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലും അത് തന്നെ സംഭവിക്കും.
അതുപോലെ പ്രചരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇടതുമുന്നണിയും ബിജെപിയും പണത്തിന്റെ കുത്തൊഴുക്കാണ് നടത്തുന്നത്.

ചെലവഴിച്ചത് കോടികൾ

ചെലവഴിച്ചത് കോടികൾ

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ഇടതുമുന്നണി സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നുണ പ്രചരണത്തിന്റെ വന്‍ കോലാഹലമാണ് നടത്തിയത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ധൂര്‍ത്തടിച്ചത് കോടികളാണ്. 200 കോടിയുടെ പ്രചാരണമാണ് എൽ ഡി എഫ് നടത്തുന്നത്. 57 കോടി രൂപ കിഫ്ബി പരസ്യമായിരുന്നു.
ഇടതുമുന്നണിക്ക് ഇത്രയും പണം എങ്ങനെ ലഭിച്ചുവെന്ന് അറിയേണ്ടതുണ്ട് . ജനങ്ങളുടെ കയ്യില്‍നിന്ന് പിരിച്ചെടുത്തു എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. കോവിഡ് കാരണം ജനങ്ങള്‍ ദുരിതത്തിലാണ്. സ്വര്‍ണ്ണക്കടത്തിനും വിദേശത്ത് നിന്നും പ്രളയ സഹായനിധിയിലേക്ക് വന്ന തുകയിലെ തട്ടിപ്പിനുമൊക്കെ ഇതുമായി ബന്ധമുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്.

തമിഴ്‌നടി വാണി ഭോജന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

'ആ നായികമാരെ പരിചയപ്പെടാം, വയറ്റിപ്പിഴപ്പല്ലേ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്', തുറന്നടിച്ച് മുകേഷ്'ആ നായികമാരെ പരിചയപ്പെടാം, വയറ്റിപ്പിഴപ്പല്ലേ എന്ന് കരുതിയാണ് മിണ്ടാതിരുന്നത്', തുറന്നടിച്ച് മുകേഷ്

നാമനിർദേശ പത്രിക തള്ളിയ സംഭവം: ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍; ഹര്‍ജി ഉടൻ പരിഗണിക്കുംനാമനിർദേശ പത്രിക തള്ളിയ സംഭവം: ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍; ഹര്‍ജി ഉടൻ പരിഗണിക്കും

ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍, ജോസഫിന് ചിഹ്നമായി, ചങ്ങനാശ്ശേരിയില്‍ കേരളാ കോണ്‍ഗ്രസിന് ആശ്വാസം!!ട്രാക്ടര്‍ ഓടിക്കുന്ന കര്‍ഷകന്‍, ജോസഫിന് ചിഹ്നമായി, ചങ്ങനാശ്ശേരിയില്‍ കേരളാ കോണ്‍ഗ്രസിന് ആശ്വാസം!!

കേസുകളിൽ ഇരട്ട സെഞ്ച്വറിയും കടന്ന് സുരേന്ദ്രൻ, വധശ്രമം അടക്കം, പിണറായിക്കെതിരെ 4 കേസ്കേസുകളിൽ ഇരട്ട സെഞ്ച്വറിയും കടന്ന് സുരേന്ദ്രൻ, വധശ്രമം അടക്കം, പിണറായിക്കെതിരെ 4 കേസ്

സ്വരാജിനെ വീഴ്ത്താന്‍ ശബരിമല, കെ ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നല്‍കിയത് മുന്‍ മേല്‍ശാന്തിസ്വരാജിനെ വീഴ്ത്താന്‍ ശബരിമല, കെ ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നല്‍കിയത് മുന്‍ മേല്‍ശാന്തി

Thiruvananthapuram
English summary
Kerala Assembly election 2021: Opposition leader Ramesh Chennithala against oppinion polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X