തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേണു രാജമണിയല്ല, വട്ടിയൂർക്കാവിൽ പ്രശാന്തിനെതിരെ ഈ നേതാവ്..നിർദ്ദേശിച്ച് തരൂരും മുരളീധരനും

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മണ്ഡലങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ്. ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്ന മണ്ഡലത്തിൽ ഇത്തവണയും സിപിഎമ്മിന് വേണ്ടി സിറ്റിംഗ് എംഎൽഎ കൂടിയായ വികെ പ്രശാന്ത് തന്നെയാകും മത്സരിക്കുക. ബിജെപിയ്ക്ക് വേണ്ടി ജില്ലാ പ്രസിഡന്റ് വിവി രാജേഷും കളത്തിലിറങ്ങും.

അസമില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു, തേസ്പൂരില്‍ നിന്നുള്ള ചിത്രങ്ങള്‍

അതേസമയം കോൺഗ്രസിന് വേണ്ടി ആര് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. നേരത്തേ മുൻ നയതന്ത്രജ്‍ഞൻ വേണു രാജമണിയുടെ പേര് ഉയർന്ന് കേട്ടിരുന്നുവെങ്കിലും മറ്റൊരു പേരാണ് തിരുവനന്തപുരത്ത് എംപിയായ ശശി തരൂരും മുൻ വട്ടിയൂർക്കാവ് എംഎൽഎ കെ മുരളീധരനും ഉയർത്തുന്നത്.

അമ്പരപ്പിച്ച് വിജയം

അമ്പരപ്പിച്ച് വിജയം

മുരളീധരൻ വടകരയിൽ എംപിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വട്ടിയൂർക്കാവ് മണ്ഡലം കോൺഗ്രസിൽ നിന്ന് സിപിഎം പിടിച്ചെടുത്തത്. അന്ന് 2016 ലെ വിജയം ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന യുഡിഎഫ് നേതൃത്വത്തെ അമ്പരിപ്പിച്ച് കൊണ്ടായിരുന്നു മുൻ കോർപറേഷൻ മേയറായിരുന്ന വികെ പ്രശാന്തിലൂടെ സിപിഎം മണ്ഡലം പിടിച്ചത്.

ഉയർന്ന ഭൂരിപക്ഷം

ഉയർന്ന ഭൂരിപക്ഷം

14465 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം.മണ്ഡലത്തിലെ24 കോര്‍പ്പറേഷൻ വാര്‍ഡുകളിൽ 23ലും എൽഡിഎഫിനായിരുന്നു ലീഡ്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാർ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളുമാണ് നേടിയത്. എൻഎസ്എസ് പരസ്യമായി പിന്തുണച്ചിട്ടും പോലും ജാതി സമവാക്യങ്ങൾ നിർണായക മണ്ഡലത്തിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായത് കോൺഗ്രസ് കേന്ദ്രങ്ങളിൽ വലിയ ഞെട്ടലായിരുന്നു ഉണ്ടാക്കിയത്.

സ്ഥാനാർത്ഥിത്വത്തിലെ പിഴവ്

സ്ഥാനാർത്ഥിത്വത്തിലെ പിഴവ്

അതേസമയം സ്ഥാനാർത്ഥിത്വത്തിൽ വന്ന പിഴവാണ് പരാജയത്തിന് വഴി തെളിയിച്ചതെന്ന ആരോപണമായിരുന്നു കെ മുരളീധരൻ ഉയർത്തിയത്. മുതിർന്ന നേതാവ് പീതാംബരക്കുറിപ്പിനെ പരിഗണിക്കണമെന്നതായിരുന്നു മുരളീധരന്റെ ആവശ്യം. എന്നാൽ പ്രാദേശിക തലത്തിൽ നിന്ന് ഇതിനെതിരെ പ്രതിഷേധം ശക്തമായി.

മനുഷ്യാകാശ കമ്മീഷൻ അംഗം

മനുഷ്യാകാശ കമ്മീഷൻ അംഗം

തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനംഗമായ കെ മോഹന്‍കുമാറിനെ കോൺഗ്രസ് വട്ടിയൂർക്കാവിൽ പരിഗണിക്കുന്നത്.ഇത്തവണ മുൻ നയതന്ത്രജ്ഞൻ വേണു രാജമണിയെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് പാർട്ടിയിൽ ശക്തമായിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയാണ് വേണു.മത്സരിക്കാൻ തയ്യാറാണെന്ന് വേണുവും അറിയിച്ചിട്ടുണ്ട്.

പ്രാദേശിക തലത്തിൽ എതിർപ്പ്

പ്രാദേശിക തലത്തിൽ എതിർപ്പ്

ആർവി രാജേഷ്, ജ്യോതി വിജയകുമാര്, വീണ എസ് നായർ എന്നിവരുടെ പേരുകളും മണ്ഡലത്തിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ ഇതിനെതിരെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിൽ എിർപ്പുകൾ ഉയർന്നിട്ടുണ്ട്. ജനപ്രീതിയുള്ളവരെ തഴഞ്ഞ് മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥികളെ കെട്ടിയിറക്കേണ്ടതില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

എഐസിസി സർവ്വേയിൽ

എഐസിസി സർവ്വേയിൽ

മണ്ഡലത്തിൽ തന്നെയുള്ള പ്രാദേശിക നേതാക്കളെ പരിഗണിച്ചാൽ മാത്രമേ ഇത്തവണ മണ്ഡലം പിടിച്ചെടുക്കാൻ സാധിക്കൂവെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ജനപ്രിയനായ വട്ടിയൂർക്കാവ് മണ്ഡലം യുഡിഎഫ് കൺവീനർ ഡി സുദർശന്റെ പേരാണ് ഇവിടെ ചർച്ചയാകുന്നത്. എഐസിസി മുൻകൈയെടുത്ത് നടത്തിയ സർവ്വേയിൽ ഉൾപ്പെടെ വട്ടിയൂർക്കാവിൽ പ്രാദേശിക തലത്തിൽ മുൻതൂക്കം ലഭിച്ചത് കോർപറേഷൻ മുൻ പ്രതിപക്ഷ നേതാവ് കൂടിയായ സുദർശനായിരുന്നു.

തരൂരും മുരളീധരനും

തരൂരും മുരളീധരനും

ഈഴവ സമുദായാംഗമായ സുദർശന് മറ്റ് വിഭാഗങ്ങൾക്കിടയിലും സ്വീകാര്യനായ നേതാവാണ്.വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ മുരളീധരൻ എംപിയും ശശി തരൂർ എംപിയും സുദർശന്റെ പേരാണ് ഇവിടെ നിർദ്ദേശിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.

എൽഡിഎഫിന് മുൻതൂക്കം

എൽഡിഎഫിന് മുൻതൂക്കം

അതേസമയം വികെ പ്രശാന്തിനെ പോലൊരാൾക്കെതിരെ ശക്തരെ തന്നെ ഇറക്കിയില്ലേങ്കിൽ മണ്ഡലത്തിൽ തിരിച്ചടി ഉറപ്പാണെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നുണ്ട്. ഒന്നര വര്‍ഷത്തോളം മാത്രം നീണ്ട ഭരണകാലയളവിൽ വി കെ പ്രശാന്ത് വിവാദങ്ങൾക്കൊന്നും ഇടനൽകിയിരുന്നില്ല. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിലും ഇക്കുറി എൽഡിഎഫിനാണ് മേൽക്കൈ.

ബിജെപിയുടെ കണക്ക് കൂട്ടൽ

ബിജെപിയുടെ കണക്ക് കൂട്ടൽ

അതേസമയം ജില്ലയിൽ സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി അട്ടിമറി വിജയം നേടാനുള്ള ഒരുക്കത്തിലാണ് ബിജെപി.2016 ൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനം നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. അന്ന് ബിജെപി സ്ഥാനാർത്ഥിയായ കുമ്മനം രാജശേഖരന് 43,700 വോട്ടുകളായിരുന്നു ലഭിച്ചത്. ഇത് കൂടി മുന്നിൽ കണ്ടാണ് ബിജെപി നീക്കം.

പൊതുസമ്മതർ വരട്ടെയെന്ന്

പൊതുസമ്മതർ വരട്ടെയെന്ന്


പാർട്ടി ജില്ലാ അധ്യക്ഷനായ വിവി രാജേഷിനെ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നിലെങ്കിലും നിലവിൽ നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേരാണ് പരിഗണിക്കുന്നത്. നേതാക്കൾ മാറി നിന്ന് പൊതുസമ്മതർ മത്സരിച്ചാൽ ഗുണം ഉണ്ടാകുമെന്നാണ് ബിജെപി വിലയിരുത്തൽ.

സർവ്വേയിൽ

സർവ്വേയിൽ

അതേസമയം വട്ടിയൂർക്കാവിൽ ആണെങ്കിൽ മത്സരിക്കാൻ സുരേഷ് ഗോപിയും തയ്യാറായേക്കുമെന്ന് നേതാക്കളും കരുതുന്നു. നേരത്തേ സ്വകാര്യ ഏജൻസിയെ വെച്ച് നടത്തിയ സർവ്വേയിൽ വട്ടിയൂർക്കാവിൽ വിജയസാധ്യത ഉണ്ടെന്ന് സുരേഷ് ഗോപി കണ്ടെത്തിയിരുന്നു.

നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

Thiruvananthapuram
English summary
kerala assembly election 2021; shashi tharoor and muraleedharan suggests d sudharsan in vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X