തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വർക്കല ഉറപ്പിച്ച് യുഡിഎഫ്: 5000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ആർഎം ഷെഫീർ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചത് മുതൽ ഇടത്- വലത് മുന്നണികൾ ഒപ്പത്തിനൊപ്പമാണ് പോരാട്ടം. എന്നാൽ പ്രചാരണത്തിന്റെ അവസാന ലാപ്പിൽ അടിയൊഴുക്ക് ശക്തമായതോടെ യുഡിഎഫിന്റെ വിജയപ്രതീക്ഷയും വർധിച്ചിട്ടുണ്ട്. 1,31,787 പേരാണ് ഇത്തവണ വർക്കലയിൽ വോട്ട് രേഖപ്പടുത്തിയിട്ടുള്ളത്. കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നതാണ് കേരളത്തിൽ ഇതിനകം പുറത്തുവന്ന അഭിപ്രായ സർവേ.

കര്‍ഷക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം, വെസ്റ്റേണ് പെരിഫറല്‍ എക്‌സ്പ്രസ് വേ തടഞ്ഞ് കര്‍ഷകര്‍

തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്തൃശൂരിലെ ചെങ്കോട്ടകള്‍ വീഴും; രണ്ടിടത്ത് അട്ടിമറി ജയം, 9 മണ്ഡലങ്ങള്‍ വരെ പിടിക്കുമെന്ന് കോണ്‍ഗ്രസ്

എൽഡിഎഫ്- യുഡിഎഫ് പോര്

എൽഡിഎഫ്- യുഡിഎഫ് പോര്


73,702 സ്ത്രീകളും 58,085 പുരുഷന്മാരുമാണ് വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. എൽഡിഎഫിന്റെ സിറ്റിംഗ് എംഎൽഎ അഡ്വ. വി ജോയിയാണ് ഇത്തവണ വർക്കലയിൽ മത്സരിച്ചത്. യുഡിഎഫിൽ നിന്ന് അഡ്വ. ബിആർഎം ഷെഫീറാണ് ജനവിധി തേടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 2360 വോട്ടിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. വി ജോയി വിജയിച്ചത്.

ഇളക്കി മറിച്ച പ്രചാരണം

ഇളക്കി മറിച്ച പ്രചാരണം

വർക്കലയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ എൽഡിഎഫ് പ്രചാരണം ആരംഭിക്കുന്നത്. രണ്ടാം റൌണ്ട് പ്രചാരണം പൂർത്തിയാകുമ്പോഴാണ് ജനസമ്മതിയുള്ള ഷെഫീർ യുഡിഎഫ് സ്ഥാനാർത്ഥിയായെത്തുന്നത്. എന്നാൽ വർക്കലയിൽ തങ്ങൾക്ക് താമര ചിഹ്നത്തിൽ തന്നെ മത്സരിക്കണമെന്ന ബിജെപിയുടെ ആഗ്രഹത്തിനും തിരിച്ചടിയേറ്റിരുന്നു. ഇതും യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്. വർക്കലയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19,710 വോട്ടുകളാണ് ലഭിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തിരഞ്ഞെടുപ്പിൽ പകുതി വോട്ടുകളും നിഷേധവോട്ടുകളായി മാറിയെന്നും സംശയിക്കുന്നുണ്ട്.

 വോട്ട് മറിച്ചോ?

വോട്ട് മറിച്ചോ?

വർക്കലയിൽ സിപിഎം വിരുദ്ധതയിൽ ബിജെപിയുടെ അണികൾ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടോ എന്നും സംശയിക്കേണ്ടതുണ്ട്. എൻഡിഎയ്ക്ക് പുറമേ എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിങ്ങനെ മൂന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ഇവിടെ സ്ഥാനാർത്ഥികളില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ പാർട്ടി അണികളുടെ നല്ലൊരു ശതമാനം വോട്ടും യുഡിഎഫിലേക്ക് മറിയാനുള്ള സാധ്യതകളുണ്ട്.

 ഭൂരിപക്ഷം ഉറപ്പിച്ച്

ഭൂരിപക്ഷം ഉറപ്പിച്ച്


വർക്കല നിയമഭാ മണ്ഡലത്തിലെ നായർ വോട്ടുകളും തിരഞ്ഞെടുപ്പിൽ മുന്നണികളിൽ കാര്യമായ സ്വാധീനമുണ്ടാക്കും. വർക്കലയിൽ മൂവായിരത്തിനും അയ്യായിരത്തിനുമിടയിൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് തന്നെ ഇത്തവണയും വിജയിക്കുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രതീക്ഷ. അയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ആർ എം ഷെഫീർ പറയുന്നത്.

ഹോട്ട് ലുക്കിൽ അർച്ചന അച്ചൂസ്, ചിത്രങ്ങൾ കാണാം

Thiruvananthapuram
English summary
Kerala assembly election 2021: Varkala seat will be favourable to UDF, LDF hopes to retain in power
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X