അവസാന നിമിഷം ട്വിസ്റ്റ്; വട്ടിയൂർക്കാവിൽ വീണ എസ് നായർ യുഡിഎഫ് സ്ഥാനാർത്ഥി? പ്രഖ്യാപനം ഉടൻ
തിരുവനന്തപുരം; ഇത്തവണ 91 മണ്ഡലങ്ങളിലാണ് കോൺഗ്രസ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എന്നാൽ ഇതിൽ 86 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ മാത്രമായിരുന്നു പ്രഖ്യാപിച്ചത്.ചില മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ചുള്ള ചർച്ചകളിൽ സമവായം എത്താതിരുന്നതിനാലായിരുന്നു ഇത്.എന്നാൽ ഈ മണ്ഡലങ്ങളിലെല്ലാം ഇപ്പോൾ ഒറ്റപേരിലേക്ക് എത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ തലസ്ഥാനത്ത് ശക്തമായ മത്സരത്തിന് വഴിയൊരുങ്ങുന്ന വട്ടിയൂർക്കാവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ് നായരെ സ്ഥാനാർത്ഥിയാക്കാനാണ് തിരുമാനം. പുതിയ വിവരങ്ങളിലേക്ക്
വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

നേമത്തും വട്ടിയൂർക്കാവിലും
തലസ്ഥാനത്ത് ഇക്കുറി നേമത്തും വട്ടിയൂർക്കാവിലും ശക്തരായ സ്ഥാനാർത്ഥികൾ തന്നെ വേണെന്ന നിലപാടായിരുന്നു തുടക്കം മുതൽ ഹൈക്കമാന്റ് മുന്നോട്ട് വെച്ചത്. ഇതോടെ നേമത്ത് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം കെ മുരളീധരൻ സ്ഥാനാർത്ഥിയായി. മണ്ഡലത്തിൽ ബിജെപിക്ക് വലിയ പ്രതിരോധം തീർക്കാൻ മുരളീധരന് സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

വട്ടിയൂർക്കാവ് പിടിക്കണം
ഇതോടെപ്പമായിരുന്നു വട്ടിയൂർക്കാവിൽ ആരെന്ന ചർച്ചകളും ശക്തമായത്. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ മികച്ച സ്ഥാനാർത്ഥികൾ ഇറങ്ങണം എന്നായിരുന്നു ഹൈക്കമാന്റ് കടുംപിടിത്തം. ഉമ്മൻചാണ്ടിയുടെ പേര് നേമത്തേക്ക് പരിഗണിച്ചപ്പോൾ സാക്ഷാൽ രമേശ് ചെന്നിത്തലയുടെ പേരായിരുന്നു വട്ടിയൂർക്കാവിലേക്ക് ആദ്യം ഹൈക്കമാന്റ് നിർദ്ദേശിച്ചിരുന്നത്.

മത്സരിക്കാനില്ലെന്ന്
എന്നാൽ അദ്ദേഹം മത്സരിക്കാനില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. തുടർന്ന് യുവാക്കൾ തന്നെ ഇറങ്ങട്ടേയെന്നെന്നായി ഹൈക്കമാന്‌് നിർദ്ദേശം. ഇതോടെ യുവ നേതാവായ പിസി വിഷ്ണുനാഥിനെയായിരുന്നു മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നത്. പിസിക്കായി ഉമ്മൻചാണ്ടി തന്നെ നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തിരുന്നു.

ജ്യോതി വിജയകുമാറിന്റെ പേര്
അതേസമയം സീറ്റ് നിഷേധിക്കപ്പെട്ടതോടെ മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് ഉയർത്തിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളെ തന്നെ മണ്ഡലത്തിൽ പരിഗണിക്കണമെന്ന നിർദ്ദേശമായിരുന്നു ഹൈക്കമാന്റ് മുന്നോട്ട് വെച്ചത്. ഇതോടെ ജ്യോതി വിജയകുമാറിനാണ് ഇവിടെ സാധ്യത എന്നായിരുന്നു റിപ്പോർട്ടുകൾ.

ഉപതിരഞ്ഞെടുപ്പ് കാലത്ത്
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പ് കാലത്ത് തന്നെ ജ്യോതിയുടെ പേര് മണ്ഡലത്തിൽ ഉയർന്ന് കേട്ടിരുന്നു. എന്നാൽ മണ്ഡലത്തിന് പുറത്തുള്ളവരെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പ് ശക്തമായതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. സമാന സാഹചര്യം ഇത്തവണയും ആവർത്തിക്കുമോയെന്ന ആശങ്കയായിരുന്നു നേതൃത്വത്തിന്.

വീണ സ്ഥാനാർത്ഥിയാവും
ഇതിനിടയിലാണ് മറ്റ് പേരുകളെയെല്ലാം തള്ളി വീണയിലേക്ക് നേതൃത്വം എത്തിച്ചേർന്നിരിക്കുന്നത്. മണ്ഡലത്തിൽ തന്നെയുള്ള നേതാവാണ് വീണ. വീണയെ മത്സരിപ്പിക്കുന്നതോടെ സ്ഥാനാർത്ഥി പട്ടികയിൽ വനിത പ്രാധിനിത്യം കുറഞ്ഞുവെന്ന ആക്ഷേപം ഇല്ലാതാക്കാനും സാധിക്കുമെന്ന് നേതൃത്വം കരുതുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിൽ
തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസിന്റെ കൗണ്‍സിലര്‍ സ്ഥാനാര്‍ഥിയായിട്ടായിരുന്നു അവതാരകയും അഭിഭാഷകയുമായ വീണയുടെ രാഷ്ട്രീയ അരങ്ങേറ്റം.എന്നാൽ അന്നത്തെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. അതേസമയം നേതൃത്വം ആവശ്യപ്പെട്ടാൽ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തേ തന്നെ വീണ നിലപാട് വ്യക്തമാക്കിയിരുന്നു.

വിഷ്ണുനാഥ് കുണ്ടറയിൽ
അതിനിടെ പിസി വിഷ്ണുനാഥ് കുണ്ടറയിൽ സ്ഥാനാർത്ഥിയാകും. കുണ്ടറയിൽ വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി ഓഫിസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അതേസമയം കല്‍പറ്റയില്‍ ടിസിദ്ദിഖും നിലമ്പൂരില്‍ വി.വി പ്രകാശും സ്ഥാനാര്‍ഥികളാകും.

പ്രഖ്യാപനം ഉടൻ
തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെയാകും സ്ഥാനാർത്ഥി. പട്ടാമ്പിയിൽ റിയാസ് മുക്കോളിയാകാനാണ് സാധ്യത. ധർമ്മടത്തും സ്ഥാനാർത്ഥിയെ കണ്ടെത്തിയെന്നാണ് വിവരം. ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കുമെന്നാണ് വിവരം.
ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം












Click it and Unblock the Notifications