തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിന് വന്‍ ആശ്വാസം; വിജയന്‍ തോമസ് പാര്‍ട്ടി വിടില്ല, ബിജെപിയിലേക്കെന്ന പ്രചാരണം വ്യാജം

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് കോണ്‍ഗ്രസില്‍ ആശങ്ക സൃഷ്ടിച്ചുകൊണ്ട് നേതാക്കളുടെ രാജിയും വിമത സ്വരവും ഉയര്‍ന്ന് വരുന്നത്. വയനാട്ടില്‍ നിന്നുള്ള ഡിസിസി സെക്രട്ടറിയും ഐന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അനില്‍ കുമാര്‍ എല്‍ജെഡിയിലേക്കും കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥന്‍ സിപിഎമ്മിലേക്കും പോയി. പാലക്കാട് മുതിര്‍ന്ന നേതാക്കളായ എവി ഗോപിനാഥനും സിവി ബാലചന്ദ്രനും വിമത സ്വരം ഉയര്‍ത്തുന്നു. ഇവരെ ഒരു വിധത്തില്‍ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള ശ്രമം തുടരുന്നതിനിടയിലാണ് പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ട് കെപിസിസി ജനറൽ സെക്രട്ടറി വിജയൻ തോമസ് രാജി പ്രഖ്യാപിക്കുന്നത്.

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

വിജയന്‍ തോമസിന്‍റെ രാജി

വിജയന്‍ തോമസിന്‍റെ രാജി

കഴിഞ്ഞ ദിവസം വരെ കെപിസിസി ആസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതാവായിരുന്ന വിജയന്‍ തോമസ്. എന്നാല്‍ ഇന്നലെ വൈകീട്ട് ഏവരേയും അത്ഭുതപ്പെടുത്തി പാര്‍ട്ടി സ്ഥാനങ്ങള്‍ അദ്ദേഹം രാജിവെക്കുകയായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പാര്‍ട്ടി ഇത് അംഗീകരിക്കാതത്താണ് രാജിക്ക് കാരണമെന്നാണ് സൂചന.

നേമം മണ്ഡലത്തില്‍

നേമം മണ്ഡലത്തില്‍

നേമത്തെ വോട്ടുകച്ചവട ആരോപണം അദ്ദേഹം കൂടുതല്‍ ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് വീണ്ടും ബിജെപിയുമായി ധാരണയില്‍ എത്തിയെന്നും ഈ നിലപാടില്‍ നിന്നും പാര്‍ട്ടിയെ തിരുത്താനാണ് രാജിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഭാവി പരിപാടി നിശ്ചയിക്കാന്‍ ഇന്ന് പത്രസമ്മേളനം വിളിച്ച് ചേര്‍ക്കുമെന്നും കെടി‍ഡിസി മുൻ ചെയർമാൻ കൂടിയായ വിജയൻ തോമസ് പറഞ്ഞു.

ബിജെപിയിലേക്ക് പോവുമെന്ന്

ബിജെപിയിലേക്ക് പോവുമെന്ന്

തന്‍റെ രാജിക്കത്ത് വിജയന്‍ തോമസ് എഐസിസി-കെപിസിസി നേതൃത്വത്തിന് അയച്ചു. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളുടെ തുടക്കത്തില്‍ നേമത്ത് പരിഗണിക്കാമെന്ന സൂചന പാര്‍ട്ടി വിജയന്‍ തോമസിന് നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിച്ചപ്പോള്‍ സാധ്യതകള്‍ മങ്ങി. ഇതോടെയാണ് രാജിവെച്ചത്. ഇന്ന് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെയടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചേക്കുമെന്നും അദ്ദേഹം ബിജെപിയിലേക്ക് പോയേക്കുമെന്ന അഭ്യഹങ്ങളും ഉണ്ടായിരുന്നു.

കോണ്‍ഗ്രസില്‍ തുടരും

കോണ്‍ഗ്രസില്‍ തുടരും

എന്നാല്‍ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ട കോണ്‍ഗ്രസ് നേതൃത്വം വിജയന്‍ തോമസിനെ അനുനയിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഈ നീക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വം വിജയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പത്രസമ്മേളനം വിജയന്‍ തോമസ് മാറ്റിവെക്കുകയും ചെയ്തു. പാര്‍ട്ടിയുമായുള്ള പ്രശ്നങ്ങല്‍ ഒത്തുതീര്‍ന്നെന്നും മുന്നണിയുടെ വിജയിത്തിനായി സംസ്ഥാനത്ത് ഒട്ടാകെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയും സിപിഎമ്മും

ബിജെപിയും സിപിഎമ്മും

ബിജെപിയിലേക്ക് പോവുമെന്ന പ്രചാരണവും അദ്ദേഹം തള്ളി. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസിന്‍റെ ശത്രക്കളാണ്. ഇരുപാര്‍ട്ടികളും ഒരേ തൂവല്‍പക്ഷികളാണ്. കോണ്‍ഗ്രസിലെ ആഭ്യന്തര ജനാധിപത്യത്തിന്‍റെ ഭാഗമാണ് തന്‍റെ രാജി. സിപിഎം സൈബര്‍ പോരാളികളാണ് ഞാന്‍ ബിജെപിയിലേക്കെന്ന പ്രചാരണം അഴിച്ച് വിട്ടത്. അത് ലജ്ജാവഹവും ജനാധിപത്യ മര്യാദയില്ലാത്തതുമാണെന്നും വിജയന്‍ തോമസ് കൂട്ടിച്ചേര്‍ത്തു.

നിഷേധിച്ച് നേതൃത്വം

നിഷേധിച്ച് നേതൃത്വം

അതേസമയം, പാര്‍ട്ടിയോട് ഇടഞ്ഞ് തിരുവനന്തപുരത്തെ മറ്റൊരു പ്രമുഖ കെപിസിസി ഭാരവാഹിയും രാജിക്കൊരുങ്ങുന്നതായി സൂചനയുണ്ട്. ഇദ്ദേഹം ബിജെപി നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് അഭ്യൂഹം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇത് പൂര്‍ണ്ണമായി നിഷേധിക്കുകയാണ്. സിപിഎം സൈബര്‍ പോരാളികളുടെ വ്യാജപ്രചാരണമാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.

പാലക്കാട് എവി ഗോപിനാഥന്‍

പാലക്കാട് എവി ഗോപിനാഥന്‍

പാലക്കാട് എവി ഗോപിനാഥന്‍ ഇയര്‍ത്തിയ വിമത ഭീഷണിയും കോണ്‍ഗ്രസ് പരിഹരിച്ച് വരികയാണ്. പാലക്കാട് ഷാഫി പറമ്പിലിനെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ഗോപിനാഥന്‍ വിമതസ്വരം ഉയര്‍ത്തിയത്. ഇദ്ദേഹത്തെ ഡിസിസി പ്രസിഡന്‍റ് പദവിയിലേക്ക് തിരികെ എത്തിച്ച് അനുനയിപ്പിക്കാനണ് കെ സുധാകരന്‍റെ നേതൃത്വത്തില്‍ ശ്രമിക്കുന്നത്.

തൃത്താലയില്‍

തൃത്താലയില്‍

തൃത്താലയില്‍ വിമതസ്വരം ഉയര്‍ത്തിയ സി.വി. ബാലചന്ദ്രനെ കെ.പി.സി.സി വക്താവാക്കിയാണ് പ്രശ്നങ്ങള്‍ ഒതുക്കിയത്. നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ വരുന്നത് അവസരമായി കണ്ട് നേതാക്കള്‍ വ്യാപകമായി സമ്മര്‍ദ്ദ നീക്കങ്ങള്‍ നടത്തുന്നാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലിക്കുന്നത്. വയനാട്ടിലും വിമത നീക്കം ശക്തമായിരുന്നു. കെ സുധാകരനും വി മുരളീധരനും ഇടപെട്ടാണ് ഒരുവിധത്തില്‍ ഇത് പരിഹരിച്ചത്.

ബത്തേരിയിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

ബത്തേരിയിൽ എൽഡിഎഫ് സ്ഥാനാര്‍ത്ഥി

കോണ്‍ഗ്രസ് വിട്ട കെപിസിസി സെക്രട്ടറി എംസ് വിശ്വനാഥനെ ബത്തേരിയിൽ എൽഡിഎഫ് മത്സരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. കെപിസിസി നിർവാഹക സമിതിയംഗവും അന്തരിച്ച മുൻ മന്ത്രി കെ.കെ. രാമചന്ദ്രന്റെ സഹോദരനുമായ കെകെ വിശ്വനാഥൻ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചെങ്കിലും ഇദ്ദേഹത്തെ തിരികെ എത്തിക്കാന്‍ സാധിച്ചു. എന്നാല്‍ ഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുജയ വേണുഗോപാൽ സിപിഎമ്മിലേക്കു പോയത് ക്ഷീണമായി.

ആര്യയ്‌ക്കൊപ്പം നടി സയ്യേശയുടെ അടിപൊളി ചിത്രങ്ങള്‍

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

Thiruvananthapuram
English summary
kerala assembly election 2021; Vijayan Thomas announces that he will not leave the Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X