തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെടുമങ്ങാട് സീറ്റിനായി കോൺഗ്രസിൽ യുവനേതാക്കള്‍: പാലോട് രവിക്ക് തിരിച്ചടിയ്ക്ക് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചർച്ചകള്‍ ആരംഭിച്ചതോടെ പാലോട് രവിയുടെ സ്ഥാനാർത്ഥി മോഹങ്ങള്‍ക്ക് തിരിച്ചടി. നെടുമങ്ങാട് സീറ്റിന് കോൺഗ്രസ് പരിഗണിക്കുന്നവരിൽ മുൻനിരയിലുണ്ടായിരുന്നത് പാലോട് രവിയാണ്. എന്നാൽ ഈ സീറ്റിന് വേണ്ടി ഒരു സംഘം യുവനേതാക്കൾ നീക്കം നടത്തുന്നതാണ് പാലോട് രവിക്ക് തിരിച്ചടിയാവുക. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നെടമുങ്ങാട് നിന്ന് ജനവിധി തേടിയ പാലോട് രവി ഇത്തവണയും ഈ സീറ്റിൽ മത്സരിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് യുവ നേതാക്കളുടെ രംഗപ്രവേശം.

മധ്യകേരളം യുഡിഎഫ് പിടിക്കും; ക്രിസ്ത്യന്‍ വോട്ടുകള്‍ തിരികെയെത്തും, ലീഗ് ഒരു പ്രശ്‌നമല്ല; ഏഷ്യാനെറ്റ് സര്‍വ്വേമധ്യകേരളം യുഡിഎഫ് പിടിക്കും; ക്രിസ്ത്യന്‍ വോട്ടുകള്‍ തിരികെയെത്തും, ലീഗ് ഒരു പ്രശ്‌നമല്ല; ഏഷ്യാനെറ്റ് സര്‍വ്വേ

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

 യുവാക്കൾ മുൻനിരയിലേക്ക്

യുവാക്കൾ മുൻനിരയിലേക്ക്

നെടുമങ്ങാട് സീറ്റിൽ മത്സരിക്കുന്നതിനായി യുഡിഎഫിൽ നിന്ന് മൂന്ന് യുവ നേതാക്കളുടെ പേരുകളാണ് ഇതിനകം ഉയർന്നുവരുന്നിട്ടുള്ളത്. എ ഗ്രൂപ്പില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് പി എസ് പ്രശാന്ത് , ഐ ഗ്രൂപ്പില്‍ നിന്നുള്ള നേതാവ് ബിആര്‍എം ഷഫീറുമാണ് ഇക്കൂട്ടത്തിൽ മുന്നിലുള്ളത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയിലിന്റെ പേരും നെടുമങ്ങാട് സീറ്റിന് വേണ്ടി ഉയർന്നുവരുന്നുണ്ട്. സീറ്റിൽ കണ്ണുവച്ചിട്ടുണ്ട്. നിലവില്‍ എ ഗ്രൂപ്പ് കൈവശം വെച്ചുവരുന്ന മണ്ഡലത്തിൽ മത്സരിക്കുന്നതിനായി യുവനേതാക്കൾ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

പകരം വാമനപുരം?

പകരം വാമനപുരം?

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് സീറ്റിൽ മത്സരിച്ച പാലോട് രവിയെ ഇത്തവണ വാമനപരം സീറ്റിൽ മത്സരിപ്പിക്കണമെന്ന നിർദേശമാണ് ഇതോടെ യുവനേതാക്കൾ മുന്നണിക്കുള്ളിൽ വെക്കുകയെന്നാണ് സൂചനകൾ. പാലോട് രവിയെ വാമനപുരത്തേക്ക് മാറ്റുന്ന കാര്യത്തിൽ മൂന്ന് യുവനേതാക്കൾക്കും ഒരേ അഭിപ്രായമാണ്. മൂവരും ഏകാഭിപ്രായക്കാരാണ്. 1991, 1996, 2011ലുമായി മൂന്ന് തവണയാണ് പാലോട് രവി ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുന്നത്.

യുഡിഎഫിന് കൈമോശം വന്നു

യുഡിഎഫിന് കൈമോശം വന്നു

2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാലോട് രവി സിപിഐയിലെ സി ദിവാകരനോട് പരാജയപ്പെടുകയായിരുന്നു. ഇതോടെ ചെറിയ ഭൂരിപക്ഷത്തിന് ഈ മണ്ഡലം യുഡിഎഫിന് കൈമോശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ നാല് പതിറ്റാണ്ടായി ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് വാമനപുരം. ഈ സാഹചര്യത്തിൽ വിജയം ഉറപ്പുള്ള നെടുമങ്ങാട് വിട്ട് വിജയം ഉറപ്പില്ലാത്ത വാമന പുരത്ത് മത്സരിക്കാൻ അദ്ദേഹം തയ്യാറാകുമോ എന്നതും മറ്റൊരു ചോദ്യമാണ്. യുവ നേതാക്കൾക്കിടയിലും ഈ ആശങ്ക നിലനിൽക്കുന്നുണ്ട്.

 സി ദിവാകരൻ പുറത്തേക്ക്?

സി ദിവാകരൻ പുറത്തേക്ക്?

സിപിഐ നേതാവായ സി ദിവാകരനാണ് നെടമങ്ങാട്ടെ സിറ്റിങ് എംഎൽഎ. എന്നാൽ ഇത്തവണ സിപിഐ ഇദ്ദേഹത്തിന് സീറ്റു നല്‍കില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പകരം ജില്ലാ സെക്രട്ടറി ജി ആര്‍ അനില്‍, എഐടിയുസി നേതാക്കളായ എം ജി രാഹുള്‍, മീനാങ്കല്‍ കുമാര്‍ എന്നിരെയായിരിക്കും സിപിഐ പരിഗണിക്കുകയെന്നാണ് സൂചന.

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

Thiruvananthapuram
English summary
Kerala Assembly election 2021: Youth leaders moves to get Nedumangad seat for next election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X