തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വട്ടിയൂർക്കാവിൽ നിന്ന് പി കെ കൃഷ്ണദാസ് മത്സരിച്ചേക്കും: കച്ചമുറുക്കിയിറങ്ങി ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ നേമം പിടിച്ചെടുക്കാൻ ബിജെപി. നേമത്ത് കുമ്മനം രാജശേഖരനാണോ മത്സരിക്കുക എന്നത് സംബന്ധിച്ച് ബിജെപി ഇതുവരെയും പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിൽ ബിജെപിക്ക് വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്ന പാർട്ടി 40 സീറ്റുകളുടെ പട്ടികയും തയ്യാറാക്കിയിരുന്നു.

ആര്‍എസ്പി യുഡിഎഫ് വിടുമോ? പാര്‍ട്ടിയെ പരസ്യമായി എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍ആര്‍എസ്പി യുഡിഎഫ് വിടുമോ? പാര്‍ട്ടിയെ പരസ്യമായി എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കോവൂര്‍ കുഞ്ഞുമോന്‍

 വട്ടിയൂർക്കാവിൽ കൃഷ്ണദാസ്?

വട്ടിയൂർക്കാവിൽ കൃഷ്ണദാസ്?

വട്ടിയൂർക്കാവിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ടിക്കറ്റിൽ മുൻ പികെ കൃഷ്ണദാസ് മത്സരിച്ചേക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഡലങ്ങളിലൊന്നാണ് വട്ടിയൂർക്കാവ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച പോരാട്ടമാണ് ഈ മണ്ഡലത്തിൽ നടന്നത്. കുമ്മനം രാജശേഖരനാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ രണ്ടാമതെത്തിയത്.

 വോട്ട് വിഹിതം ഉയർത്താൻ

വോട്ട് വിഹിതം ഉയർത്താൻ


വട്ടിയൂർക്കാവിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരനോടാണ് കുമ്മനം രാജശേഖരൻ പരാജയപ്പെട്ടത്. കെ മുരളീധരൻ 51322 വോട്ടുകൾ നേടി വിജയിക്കുകയായിരുന്നു. 43,700 വോട്ടുകളാണ് കുമ്മനത്തിന് ലഭിച്ചത്. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ ബിജെപിയുടെ വോട്ട് വിഹിതം വർധിപ്പിക്കാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.

നേമത്ത് നീക്കം ശക്തം

നേമത്ത് നീക്കം ശക്തം

കേരളത്തിൽ ബിജെപിയുടെ സിറ്റിംഗ് സീറ്റായ നേമത്ത് ഒ രാജഗോപാലിന് പകരം കുമ്മനം രാജശേഖരൻ മത്സരിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നേമത്ത് കുമ്മനത്തിന് വേണ്ടി വീട് വാടയ്ക്ക് എടുത്തിട്ടുണ്ട്. ഇതോടൊപ്പം നേമം നിയോജക മണ്ഡലത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകാനുള്ള നിർദേശമാണ് ബിജെപി നൽകിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

 പിന്നിൽ ആർഎസ്എസ്

പിന്നിൽ ആർഎസ്എസ്

ഇപ്പോഴത്തെ എംഎൽഎയായ ഒ രാജഗോപാലിന് പ്രായം 91 വയസ്സായതിനാൽ പ്രായാധിക്യം പരിഗണിച്ച് പുതിയ മറ്റൊരാളെ മത്സരിപ്പിക്കണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ഇതോടെയാണ് നേമത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാനുള്ള നീക്കം. ആർഎസ്എസാണ് കമ്മനം രാജശേഖരനെ നിയമസഭയിലെത്തിക്കാനുള്ള നീക്കം നടത്തിവരുന്നത്.

വിമുഖത അറിയിച്ചു

വിമുഖത അറിയിച്ചു

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള വിമുഖത നേരത്തെ തന്നെ ഒ രാജഗോപാൽ അറിയിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് നേമത്ത് പുതിയ ആളെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി ഒരുങ്ങും. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 8671 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഒ രാജഗോപാൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കേരളത്തിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിച്ച് കേരള നിയമസഭയിലെത്തിയ ഏക എംഎൽഎയാണ് കുമ്മനം. എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച വി ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് കുമ്മനം വിജയിച്ചത്.

Recommended Video

cmsvideo
NCP in Kerala upset with LDF over seat sharing, UDF invites Mani C Kappen

Thiruvananthapuram
English summary
Kerala Assembly election: PK Krishnadas to be contests from Vattiyoorkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X