തലസ്ഥാനത്ത് എൽഡിഎഫ് ആധിപത്യം.. 14 ൽ 9 ലും ലീഡ് ചെയ്ത് ഇടതുമുന്നണി..നേമത്ത് എൻഡിഎ
തിരുവനന്തപുരം; തലസ്ഥാനത്ത് 2016 ആവർത്തിക്കുമോ? പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ ജില്ലയിൽ എൽഡിഎഫിനാണ് വ്യക്തമായ ലീഡ്. 9 സീറ്റുകളിലാണ് എൽഡിഎഫ് മുന്നേറുന്നത്. അതേസമയം യുഡിഎഫ് 4 ഇടത്തും എൻഡിഎ ഒരു സീറ്റിലുമാണ് മുന്നേറുന്നത്. 2016 ൽ ആകെയുള്ള 14 ൽ 9 സീറ്റും പിടിച്ച് കൊണ്ടായിരുന്നു എൽഡിഎഫ് വിജയം. 2019 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഒരു സീറ്റ് കൂടി വിജയിച്ചു.
റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഒന്നര ലക്ഷം ഡോസ് ഹൈദരാബാദിലെത്തി: ചിത്രങ്ങള്‍ കാണാം

വട്ടിയൂർക്കാവ്, നെയ്യാറ്റിൻകര, പാറശാല, വാമനപുരം, കഴക്കൂട്ടം, ആറ്റിങ്ങൽ, ചിറയൻകീഴ്, വർക്കല, കാട്ടാക്കട, നെടുമങ്ങാട് എന്നീ മണ്ഡലങ്ങളിലായിരുന്നു എൽഡിഎഫ് വിജയിച്ചത്. അരുവിക്കര, കോവളം, തിരുവനന്തപുരം സീറ്റുകളിൽ യുഡിഎഫും നേമത്ത് ബിജെപിയും വിജയിച്ചു.
ഇത്തവണ ജില്ലയിൽ പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.തപാൽ വോട്ടെുകൾ എണ്ണി തുടങ്ങിയപ്പോൾ തിരുവനന്തപുരം, അരുവിക്കര, പാറശാല, കോവളം എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്. നേമം ഒഴികെയുള്ള മറ്റിടങ്ങളിലാണ് എൽഡിഎഫ് മുന്നേറ്റം.
കറുപ്പണിഞ്ഞ് ഗ്ലാമറസായി അഷു റെഡ്ഡി; വൈറലായ ചിത്രങ്ങള്‍ കാണാം
അതേസമയം നേമത്ത് തുടക്കം മുതൽ തന്നെ വ്യക്തമായ മുന്നേറ്റമാണ് ബിജെപി കാഴ്ച വെയ്ക്കുന്നത്. തുടക്കത്തിൽ ആദ്യഘട്ടത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി മുന്നേറിയെങ്കിലും പിന്നീട് കുമ്മനം ലീഡ് തിരിച്ച് പിടിച്ചു. ഒരു ഘട്ടത്തിൽ പോലും കോൺഗ്രസിന് ഇവിടെ മുന്നേറാൻ സാധിച്ചിരുന്നില്ല.












Click it and Unblock the Notifications