നിയമസഭാ തെരഞ്ഞെടുപ്പ്; അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കാന്‍ എക്സൈസ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കാന്‍ എക്സൈസ് തീരുമാനം. അനധികൃതമായി മദ്യം, മയക്കുമരുന്ന്, പണം എന്നിവ അതിര്‍ത്തി പ്രദേശങ്ങളിലൂടെ ജില്ലയിലെത്തുന്നത് തടയാന്‍ തമിഴ്നാട് എക്സൈസ്, പോലീസ് വകുപ്പുകളുമായി സഹകരിച്ച് ജോയിന്റ് പട്രോളിംഗ് നടത്തും.
സ്പിരിറ്റ് കടത്തുണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പട്രോളിംഗ് കാര്യക്ഷമമാക്കും. കൂടുതല്‍ സേനയെ വിന്യസിച്ച് ചെക്ക്പോസ്റ്റുകള്‍ ശക്തിപ്പെടുത്താനും തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടു സംസ്ഥാനങ്ങളുടെയും എക്സൈസ് വകുപ്പുകളുടെ സഹകരണം കാര്യക്ഷമമാക്കുന്നതിനായി പ്രത്യേക യോഗം എക്സൈസ് കമ്മീഷണറേറ്റില്‍ ചേര്‍ന്നു.

എക്സൈസ് കമ്മീഷണര്‍ എസ്. അനന്തകൃഷ്ണന്‍, തമിഴ്നാട് എക്സൈസ് ജോയിന്റ് കമ്മീഷണര്‍ എന്‍. കാളിദോസ്, അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍മാര്‍, പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍, രണ്ടു സംസ്ഥാനങ്ങളുടെയും പോലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ എന്നിവരും സംബന്ധിച്ചു.
ജില്ലയില്‍ നാലില്‍ കൂടുതല്‍ പോളിങ് ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ കൂടുതല്‍ പോലീസിനെ വിനിയോഗിച്ച് സുരക്ഷ ശക്തമാക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണു തീരുമാനം.
ജില്ലയിലെ എല്ലാ ഓക്‌സിലറി ബൂത്തുകളിലും പോലീസിന്റെ സേവനം ഉറപ്പാക്കും. സിറ്റി, റൂറല്‍ പ്രദേശങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും. ആവശ്യമെങ്കില്‍ ഗ്രൂപ്പ് പട്രോളിങ്ങും നടത്തും. തെരഞ്ഞെടുപ്പിനു മുന്നോടിയായി നിലവില്‍ പോലീസ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിവരിച്ചു.












Click it and Unblock the Notifications