തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രണ്ട് തവണ ലീഗ് ജയിച്ചു, ശ്രീശാന്ത് രണ്ട് മുന്നണികളെ വിറപ്പിച്ചു... അടിയൊഴുക്കുകളും, ചുഴികളുമായി തിരുവനന്തപുരം

Google Oneindia Malayalam News

തിരുവനന്തപുരം: 1977 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ വൈവിധ്യമായ രാഷ്ട്രീയ സ്വഭാവമാണ് തിരുവനന്തപുരം വെസ്റ്റ് പ്രകടമാക്കിയിട്ടുള്ളത്. 2011 ല്‍ ആണ് മണ്ഡല പുനര്‍ നിര്‍ണയത്തിലൂടെ തിരുവനന്തപുരം മണ്ഡലം രൂപീകരിക്കപ്പെടുന്നത്.

ചരിത്രം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; കാല്‍ ലക്ഷം ബുത്തുകള്‍, ഒരേ സമയം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍... അടിമുടിചരിത്രം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്; കാല്‍ ലക്ഷം ബുത്തുകള്‍, ഒരേ സമയം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍... അടിമുടി

ഉമ്മന്‍ ചാണ്ടി ശരിക്കും കുടുങ്ങും? ഒരിക്കലും നിഷേധിക്കാനാകാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍... ഉമ്മന്‍ ചാണ്ടി ശരിക്കും കുടുങ്ങും? ഒരിക്കലും നിഷേധിക്കാനാകാത്ത രണ്ട് ഡിജിറ്റല്‍ തെളിവുകള്‍...

കോണ്‍ഗ്രസ്- ബിജെപി വോട്ട് കച്ചവടം എന്ന് കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പ് വേളയിലും ആക്ഷേപമുയര്‍ന്ന മണ്ഡലത്തില്‍ ഇത്തവണ ആരായിരിക്കും വിജയിക്കുക എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. ആര്‍എസ്പിയും മുസ്ലീം ലീഗും കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും സിഎംപിയുംഎല്ലാം വിജയിച്ചുവന്നിട്ടുള്ള മണ്ഡലമാണ് തിരുവനന്തപുരം. പരിശോധിക്കാം...

ലീഗിന്റെ മണ്ഡലം

ലീഗിന്റെ മണ്ഡലം

തലസ്ഥാന ജില്ലയില്‍ മുസ്ലീം ലീഗിന് സ്വന്തമായുണ്ടായിരുന്ന മണ്ഡലം ആയിരുന്നു പഴയ തിരുവനന്തപുരം വെസ്റ്റ്. 1980 ല്‍ ആര്‍എസ്പിയില്‍ നിന്ന് മുസ്ലീം ലീഗ് ഈ സീറ്റ് പിടിച്ചെടുക്കന്നത്. അന്ന് വിജയിച്ചത് പിഎ മുഹമ്മദ് കുഞ്ഞും. പിന്നീട് 1982 ല്‍ നടന്ന തിരഞ്ഞെടുപ്പിലും പിഎ മുഹമ്മദ് കുഞ്ഞ് തന്നെ വിജയിച്ചു. ആര്‍എസ്പിയുടെ കരുത്തനായ ടിജെ ചന്ദ്രചൂഡനെയാണ് അന്ന് പരാജയപ്പെടുത്തിയത്.

ഹസ്സന്റെ വിജയം

ഹസ്സന്റെ വിജയം

1987 ലെ തിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്തു. എംഎം ഹസ്സനായിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. ആ തിരഞ്ഞെടുപ്പിലും 1991 ലെ തിരഞ്ഞെടുപ്പിലും ഹസ്സന്‍ തന്നെ തിരുവനന്തപുരം വെസ്റ്റില്‍ നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തി. ഇതിനിടെ, എല്‍ഡിഎഫ് സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയിരുന്നു.

ഹസ്സനെ തറപറ്റിച്ച് ആന്റണി രാജു

ഹസ്സനെ തറപറ്റിച്ച് ആന്റണി രാജു

1991 ല്‍ എംഎം ഹസ്സന്‍ പരാജയപ്പെടുത്തിയത് കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനെ ആയിരുന്നു. 1996 ല്‍ ആന്റണി രാജു പകരം വീട്ടി. എംഎം ഹസ്സനെ ആറായിരത്തി അഞ്ഞൂറിലധികം വോട്ടുകള്‍ക്കാണ് അന്ന് ആന്റണി രാജു പരാജയപ്പെടുത്തിയത്.

എംവി രാഘവന്റെ വരവ്

എംവി രാഘവന്റെ വരവ്

തട്ടകം കണ്ണുരായിരുന്നെങ്കിലും 2001 ല്‍ തിരുവനന്തപുരം വെസ്റ്റ് തിരിച്ചുപിടിക്കാന്‍ യുഡിഎഫ് ഇറക്കിയത് സിഎംപി നേതാവായ എംവി രാഘവനെ ആയിരുന്നു. സിറ്റിങ് എംഎല്‍എ ആന്റണി രാജുവിനെ എണ്ണായിരത്തില്‍ പരം വോട്ടുകള്‍ക്ക് എംവി രാഘവന്‍ എന്ന അതികായന്‍ അട്ടിമറിക്കുകയും ചെയ്തു.

തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

തിരിച്ചുപിടിച്ച് എല്‍ഡിഎഫ്

ആന്റണി രാജുവിന് ശേഷം മണ്ഡലം എല്‍ഡിഎഫിന് വേണ്ടി തിരിച്ചുപിടിച്ചത് കേരള കോണ്‍ഗ്രസിന്റെ വി സുരേന്ദ്രന്‍ പിള്ള ആയിരുന്നു. കെ കരുണാകരനും മുരളീധരനും ചേര്‍ന്ന് രൂപീകരിച്ച ഡിഐസി അന്ന് യുഡിഎഫിനൊപ്പം നിന്ന് മത്സരിക്കാന്‍ രംഗത്തിറക്കിയത് ശോഭന ജോര്‍ജ്ജിനെ. കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി ടി ശരത് ചന്ദ്ര പ്രസാദും. ഒടുവില്‍ പതിമൂവായിരം വോട്ടിന് വു സുരേന്ദ്രന്‍ പിള്ളയ്ക്ക് വമ്പന്‍ ജയവും.

ശിവകുമാറിന്റെ വരവ്

ശിവകുമാറിന്റെ വരവ്

2011 ല്‍ മണ്ഡല പുനര്‍നിര്‍ണയത്തെ തുടര്‍ന്ന് പഴയ തിരുവനന്തപുരം വെസ്റ്റ് മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍ക്കൊള്ളിച്ചാണ് തിരുവനന്തപുരം മണ്ഡലം രൂപീകരിക്കുന്നത്. അത്തവണ മണ്ഡലം വീണ്ടും കോണ്‍ഗ്രസ് ഏറ്റെടുത്തു. കേരള കോണ്‍ഗ്രസ് ലയന വിരുദ്ധ ഗ്രൂപ്പിലായിരുന്ന ആന്റണി രാജുവിനെ തന്നെ ആയിരുന്നു അന്നും എല്‍ഡിഎഫ് മത്സരിപ്പിച്ചത്. ഫലം, അയ്യായിരത്തില്‍ പരം വോട്ടിന് വിഎസ് ശിവകുമാറിന്റെ വിജയം.

ശ്രീശാന്ത് വിറപ്പിച്ചു

ശ്രീശാന്ത് വിറപ്പിച്ചു

2016 ലെ തിരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ക്കൊപ്പം ശക്തമായ പോരാട്ടത്തിന് ബിജെപിയും രംഗത്തിറങ്ങി. കൊച്ചിക്കാരനായ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെ ആയിരുന്നു താരസ്ഥാനാര്‍ത്ഥിയായി ബിജെപി രംഗത്തിറക്കിയത്. കനത്ത പോരാട്ടമായിരുന്നു നടന്നത്. പതിനായിരത്തില്‍ പരം വോട്ടിന് വിഎസ് ശിവകുമാര്‍ ജയിച്ചെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ശ്രീശാന്തും തമ്മിലുള്ള വോട്ട് വ്യത്യാസം ആയിരത്തില്‍ താഴെ ആയിരുന്നു.

സിപിഎം മത്സരിക്കാത്ത മണ്ഡലം

സിപിഎം മത്സരിക്കാത്ത മണ്ഡലം


1977 മുതലുള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ സിപിഎം ഇതുവരെ മത്സരിക്കാത്ത മണ്ഡലം കൂടിയാണ് തിരുവനന്തപുരം മണ്ഡലം. പൂര്‍ണമായും തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലാണ് ഈ മണ്ഡലം വരുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇത്തവണയും മണ്ഡലം ഘടകക്ഷികള്‍ക്ക് ആയിരിക്കും നല്‍കുക എന്നാണ് വിവരം.

ശിവകുമാര്‍ മാറുമോ

ശിവകുമാര്‍ മാറുമോ

ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശിവകുമാര്‍ തന്നെ ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളും മറ്റ് ചില ആക്ഷേപങ്ങളും ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബിജെപിയുടെ വോട്ട് കച്ചവടം എന്ന ആക്ഷേപവും ശിവകുമാറിനെതിരെ മുമ്പ് ഉയര്‍ന്നിരുന്നു.

കൃഷ്ണകുമാര്‍ ഇറങ്ങുമോ?

കൃഷ്ണകുമാര്‍ ഇറങ്ങുമോ?

ബിജെപി ഇത്തവണയും തിരുവനന്തപുരത്ത് താര സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കിയേക്കും എന്നാണ് വിവരം. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. സിനിമ-സീരിയല്‍ നടനായ കൃഷ്ണകുമാറിന്റെ പേരാണ് ഇവിടെ ഉയര്‍ന്ന് കേള്‍ക്കുന്നത്. സംസ്ഥാന സെക്രട്ടറി എ സുരേഷും തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

'മധുരിഫിക്കേഷനും' കൈപ്പിഫിക്കേഷനും'... സോളാറില്‍ ബിജെപിയുടെ അവസ്ഥ; തുപ്പാനും ഇറക്കാനും വയ്യ'മധുരിഫിക്കേഷനും' കൈപ്പിഫിക്കേഷനും'... സോളാറില്‍ ബിജെപിയുടെ അവസ്ഥ; തുപ്പാനും ഇറക്കാനും വയ്യ

പന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനംപന്ത് യുഡിഎഫിന്റെ കോർട്ടിലേക്കിട്ട് ആർഎംപി; 10 സീറ്റിൽ മത്സരിക്കും... ഒപ്പം നിൽക്കണോ എന്നത് യുഡിഎഫ് തീരുമാനം

Thiruvananthapuram
English summary
Kerala Assembly Election 2021: Thiruvananthapuram Constituency will be the battle ground for triangular race
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X