തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നെടുമങ്ങാട് ഇടതിനെ മലർത്തിയടിക്കാനുറച്ച് കോൺഗ്രസ്; യുവ നേതാവ് ഇറങ്ങും,ആവേശമായി ലോക്സഭ കണക്കുകളും

Google Oneindia Malayalam News

തിരുവനന്തപുരം; നിയമസഭ തിരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ കൂടുതൽ സീറ്റ് പിടിക്കുകയെന്ന ലക്ഷ്യത്തിൽ മുന്നണികൾ തന്ത്രം മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്.തലസ്ഥാനം ഇക്കുറി ശക്തമായ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുകയെന്നാണ് ആദ്യഘട്ട സ്ഥാനാർത്ഥി ചർച്ചകൾ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തെ ഇടതുകോട്ടയായ നെടുമങ്ങാടും സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തവണയും മണ്ഡലം നിലനിർത്താനുള്ള നീക്കങ്ങൾ ഇടതുമുന്നണി നടത്തുമ്പോൾ മണ്ഡലം പിടിക്കാനുള്ള തന്ത്രം മെനയുകയാണ് കോൺഗ്രസ്. വിശദാംശങ്ങൾ അറിയാം

രാഹുല്‍ഗാന്ധിയുടെ പുതുച്ചേരി സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം

ഇടതുകോട്ട

ഇടതുകോട്ട

നെടുമങ്ങാട് നഗരസഭയും മാണിക്കൽ, കരകുളം എന്നീ പഞ്ചായത്തുകളും, തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്ന അണ്ടൂർക്കോണം, പോത്തൻകോട്, വെമ്പായം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലമാണ് നെടുമങ്ങാട്. ഇടതിന് മുൻതൂക്കമുള്ള മണ്ഡലത്തിൽ 1957 മുതൽ ഉള്ള തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഒൻപത തവണ സിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചിട്ടുണ്ട്.

നാല് തവണ മാത്രം

നാല് തവണ മാത്രം

ആകെ നാല് തവണ മാത്രമാണ് ഇവിടെ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചത്. 1991 ലാണ് ആദ്യമായി കോൺഗ്രസിനുവേണ്ടി പാലോട് രവി മണ്ഡലം പിടിക്കുന്നത്. അന്ന് മാങ്കോട് രാധാകൃഷ്ണനെയായിരുന്നു പരാജയപ്പെടുത്തിയത്. എന്നാൽ 2001 ൽ പാലോട് രവിയെ പരാജയപ്പെടുത്തി രാധാകൃഷ്ണൻ മണ്ഡലം തിരിച്ച് പിടിച്ചു. 2011 ൽ വീണ്ടും പാലോട് രവി തന്നെ മണ്ഡലത്തിൽ നിന്നും ജയിച്ച് കേറി.

തദ്ദേശ കണക്കുകൾ

തദ്ദേശ കണക്കുകൾ

2016 ൽ സി ദിവാകരനിലൂടെ മണ്ഡലം സിപിഐ തിരിച്ച് പിടിച്ചു. 3,621 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ദിവാകരൻ ജയിച്ചത്. ഇത്തവണയും മണ്ഡലം പിടിച്ചെടുക്കാമെന്നാണ് സിപിഐ പ്രതീക്ഷ. തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകൾ പാർട്ടിയുടെ പ്രതീക്ഷ ഉയർത്തുന്നുണ്ട്.വെമ്പായം ഒഴികെയുള്ള മുഴവൻ പഞ്ചായത്തുകളും നേടാൻ ഇക്കുറി എൽഡിഎഫിന് സാധിച്ചിരുന്നു.

സി ദിവാകരനില്ല

സി ദിവാകരനില്ല

മാത്രമല്ല ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും ഇത്തവണ എൽഡിഎഫിന് തന്നെയാണ് മേൽക്കൈ. മുനിസിപാലിറ്റിയിലും എൽഡിഎഫിനാണ് ഭരണം. വികസനം ഉയർത്തിക്കാട്ടി വോട്ട് തേടാനാണ് സിപിഐയുടെ നീക്കം. അതേസമയം ഇക്കുറി സി ദിവാകരന് പകരം പുതുമുഖങ്ങളേയാണ് സിപിഐ മണ്ഡലത്തിൽ മത്സരത്തിന് ഇറക്കുക.

പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയും ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എംജി രാഹുൽ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാര്‍ എന്നിവരുടെ പേരുമാണ് സിപിഐ മണ്ഡലത്തിൽ പരിഗണിക്കുന്നത്. അതേസമയം ഇത്തവണ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

ലോക്സഭ കണക്കുകൾ

ലോക്സഭ കണക്കുകൾ

ലോക്സഭ തിരഞ്ഞെടുപ്പ് കണക്കുകളാണ് കോൺഗ്രസിന്റെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നത്. നെടുമങ്ങാട് മണ്ഡലം ഉൾപ്പെടുന്ന ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ നിന്ന് ഇത്തവണ മിന്നും വിജയം നേടാൻ അടൂർ പ്രകാശിലൂടെ കോൺഗ്രസിന് സാധിച്ചിരുന്നു. 30 വർഷത്തിന് ശേഷമാണ് കോൺഗ്രസ് മണ്ഡലം പിടിക്കുന്നത്.

ഏഴിൽ ആറും

ഏഴിൽ ആറും

മണ്ഡലത്തിൽ ഏഴ് നിയമസഭ മണ്ഡലങ്ങൾ ആറിടത്തും നേട്ടം കൊയ്യാൻ കോൺഗ്രസിന് സാധിച്ചിരുന്നു. എന്നാൽ നെടുമങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിനായിരുന്നു വിജയം. 54,506 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ 55265 വോട്ടുകളാണ് ഇവിടെ എൽഡിഎഫിന് ലഭിച്ചത്.ഏഴിൽ ആറും

യുവ നേതാവ്

യുവ നേതാവ്

നിയമസഭ പോരാട്ടത്തിന് കെപിസിസി സെക്രട്ടറിയായ പി എസ് പ്രശാന്തിനെയാണ് യുഡിഎഫ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പ്രശാന്തിനെ മണ്ഡലത്തിൽ സിപിഎം പരിഗണിച്ചിരുന്നു. യുവ നേതാവ് ഇറങ്ങിയാൽ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷ കോൺഗ്രസിനുണ്ട്.അതേസമയം മുതിർന്ന നേതാവ് എന്ന ആവശ്യം ഉയർന്ന് കഴിഞ്ഞാൽ പാലോട് രവിയെ ഇവിടെ വീണ്ടും മത്സരിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്.

നേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; രൂക്ഷവിമർശനവുമായി എ വിജയരാഘവൻനേമം മോഡല്‍ സഖ്യം ആവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം; രൂക്ഷവിമർശനവുമായി എ വിജയരാഘവൻ

പേരാവൂര്‍ പിടിക്കാന്‍ വീണ്ടും കെകെ ശൈലജ എത്തുമോ; ഉറച്ച് കോട്ടയെന്ന് കോണ്‍ഗ്രസ്-മണ്ഡല പരിചയംപേരാവൂര്‍ പിടിക്കാന്‍ വീണ്ടും കെകെ ശൈലജ എത്തുമോ; ഉറച്ച് കോട്ടയെന്ന് കോണ്‍ഗ്രസ്-മണ്ഡല പരിചയം

ഹോട്ട് ലുക്കില്‍ സാധിക വേണുഗോപാല്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എന്തിന് കോൺഗ്രസിൽ ചേർന്നു..പിഷാരടി പറയുന്നു

Thiruvananthapuram
English summary
kerala assemly election 2021; Congress plans to win nedumangad seat, will contest young leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X