തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രോഗികളുടെ എണ്ണം ഉയർന്നാൽ 27 ആശുപത്രികൾ സമ്പൂർണ്ണ കൊവിഡ് കെയർ സെന്ററുകളാക്കും: മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റ് രാജ്യങ്ങളിൽ കുടുങ്ങിടക്കുന്ന പ്രവാസികൾ മടങ്ങിയെത്തുന്നതോടെ പുതിയ നീക്കത്തിന് സംസ്ഥാന സർക്കാർ. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ സംസ്ഥാനത്തെ 27 ആശുപത്രികളെ കൊവിഡ് കെയർ സെന്ററുകളാക്കി മാറ്റുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. രോഗലക്ഷണങ്ങമുള്ള ആളുകളെ നിരീക്ഷിക്കുന്നതിനായി 207 ആശുപത്രികളാണ് സജ്ജമായിട്ടുള്ളത്. ആവശ്യമായി വന്നാൽ ഉപയോഗിക്കാൻ 125 ആശുപത്രികളെയും സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പിണറായി വിജയന്റെ ധൂര്‍ത്ത് ആക്ഷേപിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഒരു മനുഷ്യഹൃദയം പറന്നിറങ്ങി, കുറിപ്പ്പിണറായി വിജയന്റെ ധൂര്‍ത്ത് ആക്ഷേപിച്ചവരുടെ തലയ്ക്കു മുകളിലൂടെ ഒരു മനുഷ്യഹൃദയം പറന്നിറങ്ങി, കുറിപ്പ്

വിദേശത്ത് നിന്ന് തിരിച്ചെത്തിയ ഗർഭിണികൾ സ്വന്തം ഇഷ്ടം അനുസരിച്ച് ആശുപത്രികളിൽ പോകരുതെന്ന് നിർദേശിച്ച മുഖ്യമന്ത്രി സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ പോകേണ്ടവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ഈ സാഹചര്യത്തിൽ ആശുപത്രിയിൽ പോകുന്നത് സുരക്ഷിതമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വരുന്ന ഗർഭിണികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

 cmkerala-1589

വിദേശത്ത് നിന്നെത്തുന്നവരുടെ മുൻഗണനാ ക്രമം തയ്യാറാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെലവ് ഈടാക്കുന്നതും സൌകര്യങ്ങളും ഏർപ്പെടുത്തുന്നത് കേന്ദ്രസർക്കാരാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നാട്ടിലെ സൌകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംസ്ഥാന സർക്കാരാണ്. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കുള്ള സൌകര്യം ഉറപ്പാക്കുന്നതിനായി അതാതു ജില്ലകളിലായി നോഡൽ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കെഎസ്ആർടിസി ബസുകളിലായി നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്തുന്നത്. ഓരോ നിരീക്ഷണ കേന്ദ്രത്തിലും ഓരോ ഡോക്ടർമാരെ വീതവും നിയോഗിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്കാണ് നിരീക്ഷണ കേന്ദ്രങ്ങളുടെ മേൽനോട്ടച്ചുമതല. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ മേൽനോട്ടവും ഈ സ്ഥാപനങ്ങൾക്ക് ലഭിക്കും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ നിന്ന് 13.45 കോടി രുപയാണ് ചെലവുകൾക്കായി അനുവദിച്ചിട്ടുള്ളത്.

 അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി അല്ല, പള്ളികളിൽ നിന്ന് സർക്കാർ പണം സ്വീകരിച്ചോ? പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി

സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍! കർശന നിയന്ത്രണം, ഇളവുകൾ അറിയാംസംസ്ഥാനത്ത് ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍! കർശന നിയന്ത്രണം, ഇളവുകൾ അറിയാം

Thiruvananthapuram
English summary
Kerala Chief minister about setting up more Covid care centres in state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X