നേമത്ത് ഇഞ്ചോടിഞ്ച്; കെ മുരളീധരന് സാധ്യത എന്ന് ഏഷ്യാനെറ്റ് എക്‌സിറ്റ് പോള്‍ സര്‍വ്വെ
തിരുവനന്തപുരം: സംസ്ഥാനം ഏറ്റവും ഉറ്റുനോക്കുന്ന നിയമസഭാ മണ്ഡലമായ തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തില്‍ യുഡിഎഫിന് നേരിയ മേല്‍ക്കൈ എന്ന് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ എക്‌സിറ്റ് പോള്‍ സര്‍വ്വെ. യുഡിഎഫിന് വേണ്ടി കെ മുരളീധരനാണ് ഇവിടെ മല്‍സരിച്ചത്. അദ്ദേഹം ജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്. ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ കുമ്മനം രാജശേഖരന്‍ തൊട്ടുപിന്നിലെത്തും. എന്‍ഡിഎയും യുഡിഎഫും തമ്മില്‍ ശക്തമായ പോരാട്ടമാണ് ഇവിടെ നടന്നത് എന്നും സര്‍വ്വെയില്‍ പറയുന്നു. ഇടതുപക്ഷ സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളുമെന്നാണ് പ്രവചനം.

ബിജെപിക്കും സിപിഎമ്മിനും ശക്തമായ സംഘടനാ സംവിധാനമുള്ള മണ്ഡലമാണ് നേമം. ഇടതുപക്ഷത്തിന് 50000 ഉറച്ച വോട്ടുകളുണ്ട് എന്നാണ് നിഗമനം. ബിജെപിക്കും അതിനടുത്ത് വോട്ടുകള്‍ വരും. യുഡിഎഫിന് 35000 വോട്ടുകളുണ്ട് എന്നും പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ മറ്റു കക്ഷികളെ പിന്നിലാക്കി കെ മുരളീധരന്‍ മുന്നിലെത്തുമെന്ന പ്രവചനം എത്രത്തോളം ശരിയാണ് എന്ന തോന്നല്‍ സ്വാഭാവികമാണ്. ഏതായാലും ശക്തമായ മല്‍സരമാണ് നേമം മണ്ഡലത്തില്‍ എന്ന് വ്യക്തം.
കശ്മീരില്‍ 11 ജില്ലകളില്‍ 84 മണിക്കൂര്‍ നേരത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു; ചിത്രങ്ങള്‍ കാണാം
ബിജെപിയുടെ ഏക സിറ്റിങ് മണ്ഡലമണ് നേമം. ഇത് നിലനിര്‍ത്തുക എന്നത് അവരെ സംബന്ധിച്ചിടത്തോളം അഭിമാന പ്രശ്‌നമാണ്. എന്നാല്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ ഇടതുപക്ഷം മണ്ഡലത്തില്‍ ജയം ഉറപ്പാണ് എന്ന രീതിയിലാണ് പ്രചാരണം നടത്തിയത്. യുഡിഎഫ് ആകട്ടെ മുതിര്‍ന്ന നേതാവിനെ തന്നെ മല്‍സരിക്കുകയും ചെയ്തു. ഇതോടെയാണ് മണ്ഡലം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുുൾ അനുപമ, നടിയുടെ ഫോട്ടോകൾ കാണാം












Click it and Unblock the Notifications