തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റിങ്ങലിലെ 500 കിലോയുടെ വൻ കഞ്ചാവ് വേട്ട, രാജു ഭായിയെ തേടി അന്വേഷണ സംഘം

Google Oneindia Malayalam News

ആറ്റിങ്ങല്‍: സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയില്‍ രാജു ഭായിയെ തേടി എക്‌സൈസ്. ഹൈദരാബാദ് സ്വദേശിയായ രാജുഭായ് എന്നയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ നിന്നുമാണ് അര ടണ്‍ കഞ്ചാവുമായി ലോറി എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രാജു ഭായ് എന്ന് അറിയപ്പെടുന്ന ആളാണ് തങ്ങള്‍ക്ക് കഞ്ചാവ് കൈമാറിയത് എന്നാണ് പിടിയിലായവര്‍ വെളിപ്പെടുത്തിയത്.

അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!

ഇത് പ്രകാരമാണ് എക്‌സൈസ് രാജു ഭായിയെ അന്വേഷിക്കുന്നത്. പഞ്ചാബ് സ്വദേശിയായ കുല്‍വന്ത് സിംഗ്, ഝാര്‍ഖണ്ഡ് സ്വദേശിയായ കൃഷ്ണ യാദവ് എന്നിവരാണ് കഞ്ചാവ് ലോറിക്കൊപ്പം പിടിയിലായത്. കുല്‍വന്ത് സിംഗ് ആണ് ലോറി ഓടിച്ചിരുന്നത്. ഭദ്രാചലം എന്ന സ്ഥലത്ത് വെച്ചാണ് രാജു ഭായ് കഞ്ചാവ് കൈമാറിയത്. ആന്ധ്ര പ്രദേശിലെ കമ്മത്ത് എന്ന സ്ഥലത്ത് നിന്നും ആണ് കഞ്ചാവ് ശേഖരിക്കുന്നത് എന്നുമാണ് പിടിയിലായവരില്‍ നിന്നും എക്‌സൈസ് വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം.

tvm

സ്റ്റേറ്റ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറും സംഘവും ചേർന്ന് ആറ്റിങ്ങൽ ദേശീയ പാതയിൽ നടത്തിയ പരിശോധനയിൽ ആണ് കണ്ടെയ്നർ ലോറിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 20 കോടിയോളം വിലവരുന്ന 500 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശിയായ കൃഷ്ണ, ഹൈദ്രാബാദ് സ്വദേശിയായ ഗുൽബീദ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് ഇത് വരെ നടന്നതിൽ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് എക്സൈസ് വകുപ്പ് അറിയിച്ചു. കഞ്ചാവ് പിടികൂടിയ സംഘത്തിൽ സർക്കിൾ ഇൻസ്പെക്ടർ വി കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ വിനോദ്, രാജേഷ്, മുകേഷ്കുമാർ, അസി: എക്സൈസ് ഇൻസ്പെക്ടർ മധുസൂധനൻ നായർ, പ്രിവൻ്റീവ് ഓഫീസർമാരായ ടി ഹരികുമാർ, രാജ്കുമാർ , സിവിൽ എക്സൈസ് ഓഫീസർമാരായ ഷംനാദ്, വിശാഖ്, സുബിൻ, രാജേഷ്, ജിബീഷ്, ജസീം, മുഹമ്മദലി, രാജീവ്കുമാർ, ശ്രീലാൽ എന്നിവരുമുണ്ടായിരുന്നു.

കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!കുട്ടനാട് പിടിക്കാൻ സെൻകുമാർ? വെല്ലുവിളി ബിജെപിക്ക്, നേർക്ക് നേർ പോരിന് തുഷാറും സുഭാഷ് വാസുവും!

പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!പസഫിക് മേഖലയിൽ കച്ചമുറുക്കി ഇന്ത്യ, ചൈനയെ പൂട്ടിക്കെട്ടാൻ ഇന്ത്യയ്ക്ക് കൈ കൊടുത്ത് കരുത്തരായ ജപ്പാൻ!

6 സീറ്റുകള്‍ പോര, ഈ നാല് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ ജോസഫ്; കോണ്‍ഗ്രസിനോട് വിലപേശാന്‍ നീക്കം6 സീറ്റുകള്‍ പോര, ഈ നാല് സീറ്റുകള്‍ കൂടി ആവശ്യപ്പെടാന്‍ ജോസഫ്; കോണ്‍ഗ്രസിനോട് വിലപേശാന്‍ നീക്കം

Thiruvananthapuram
English summary
Kerala Excise is searching for one Raju Bhai in Thiruvananthapuram Ganja Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X