തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതാശ്വാസ നിധി: സെപ്റ്റംബര്‍ 11ന് സ്‌കൂളുകളില്‍ ധനസമാഹരണം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിനും കേരളത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നതിനും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ്, ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കും. ഫണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ജഗതി ശാഖ) കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. കറന്റ് അക്കൗണ്ട് നമ്പര്‍ -37918513327, IFSC Code: ടആകച0070568.

ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി

സെപ്റ്റംബര്‍ 11ന് കേരളത്തിലാകമാനമുള്ള സ്‌കൂള്‍ കുട്ടികളില്‍ നിന്നും ദുരിതാശ്വാസ ഫണ്ട് ശേഖരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഏകദിന ധനസമാഹരണ യജ്ഞത്തിലൂടെ പരമാവധി ദുരിതാശ്വാസ നിധി സ്വരൂപിക്കുവാന്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/അംഗീകൃത അണ്‍ എയ്ഡഡ് ഇതര സ്വകാര്യ സ്‌കൂളുകള്‍/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ/കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ പ്രഥമാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം.

School

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റില്‍ (www.education.kerala.gov.in) നല്‍കിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ചും സമാഹരിച്ച ഫണ്ട് അക്കൗണ്ടില്‍ അടയ്ക്കാം. ഇന്റര്‍നെറ്റ് ബാങ്കിംഗ്/ഡെബിറ്റ് കാര്‍ഡ് മുഖേനയും പണം നിക്ഷേപിക്കാം. പണമായി നിക്ഷേപിക്കുന്നതിന് മേല്‍പ്പറഞ്ഞ ലിങ്കില്‍ നിന്നും ലഭിക്കുന്ന ചെലാന്‍ ഉപയോഗിച്ച് കേരളത്തിലെ ഏത് എസ്.ബി.ഐ ശാഖയിലും മറ്റ് ചാര്‍ജ്ജുകള്‍ ഒന്നും നല്‍കാതെ പണം അടയ്ക്കാം. കുട്ടികളില്‍ നിന്ന് ധനസമാഹരണം നടത്തുമ്പോള്‍ കുട്ടികളുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും ക്ലാസ്തലത്തില്‍ പൊതുവായി പണം ശേഖരിച്ച ശേഷം സ്‌കൂളിലെ പൊതുവായ ഫണ്ട് എന്ന നിലയ്ക്ക് പ്രഥമാധ്യാപകര്‍/പ്രിന്‍സിപ്പല്‍ അക്കൗണ്ടിലേക്ക് പണം അടയ്ക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Thiruvananthapuram
English summary
Fundraising in schools on September 11
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X