Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയക്കെടുതി: വീട് നഷ്ടപ്പെട്ട 1500 പേര്‍ക്ക് സഹകരണ വകുപ്പ് വീടുവച്ചു നല്‍കുമെന്ന് മന്ത്രി

തിരുവനന്തപുരം: പ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 1500 പേര്‍ക്ക് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ വീട് വച്ചു നല്‍കുമെന്ന് ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കിയാവും വീട് നിര്‍മിക്കുക. പുറമെ നിന്നുള്ള സഹായങ്ങളും പ്രയോജനപ്പെടുത്തും.

75 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. ജില്ലാ ഭരണകൂടം നല്‍കുന്ന പട്ടികയിലുള്ളവര്‍ക്കാണ് വീട് വച്ച് നല്‍കുക. അതാതു പ്രദേശത്തെ സഹകരണ സംഘങ്ങള്‍ക്ക് മേല്‍നോട്ട ചുമതല നല്‍കും. കുറഞ്ഞത് 600 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയെങ്കിലുമുളള വീടുകളാണ് നിര്‍മിക്കുക. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും. മൂന്നു മാസം കൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

kadakampallysurendran-


ദുരന്തങ്ങളെയും പ്രളയത്തെയും പ്രതിരോധിക്കാന്‍ കഴിയുന്ന കെട്ടിടമാവും നിര്‍മിക്കുക. ഇതിനായി വിവിധ മേഖലയിലെ സാങ്കേതിക വിദഗ്ധരുടെ സഹായം തേടും. ഭൂമിയുടെ ഘടന, ഓരോ പ്രദേശത്തെയും സാഹചര്യം, ഗുണഭോക്താവിന്റെ താത്പര്യം, സാമ്പത്തികസ്ഥിതി എന്നിവ അനുസരിച്ചാവും വീടിന്റെ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുക. വീട് നിര്‍മിക്കുന്നതിനുള്ള പണം സംഘങ്ങള്‍ക്കാവും നല്‍കുക. ഈ കുടുംബങ്ങളുടെ തുടര്‍ ജീവിതത്തിന് പര്യാപ്തമായ ഇടപെടലും സഹകരണ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാവും. ദുരന്താനന്തര കൗണ്‍സലിംഗ്, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള മാര്‍ഗനിര്‍ദേശം, ശുചിത്വ ബോധവത്കരണം, നഷ്ടപ്പെട്ട രേഖകളുടെ വീണ്ടെടുപ്പിനുള്ള സഹായം എന്നിവ നല്‍കും. ഇതിനായി ഹെല്‍പ് ഡെസ്‌ക് ഉണ്ടാവും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60 കോടി രൂപ സമാഹരിച്ച് നല്‍കാനാണ് സഹകരണ മേഖല ലക്ഷ്യമിടുന്നത്. ഇപ്പോള്‍ 20 കോടി രൂപയോളം വന്നിട്ടുണ്ട്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാലായിരം സഹകാരികളുടെ യോഗം തിരുവനന്തപുരത്ത് സെപ്റ്റംബര്‍ ഒന്നിന് നടക്കും. വീട് നിര്‍മാണത്തിനുള്ള ധന സമാഹരണം വിവിധ രീതിയില്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. 35 കോടി രൂപ മെമ്പര്‍ റിലീഫ് ഫണ്ടില്‍ നിന്ന് ഉപയോഗിക്കും. ആയിരം സംഘങ്ങളില്‍ നിന്ന് രണ്ടു ലക്ഷം രൂപ വീതവും മറ്റൊരു ആയിരം സംഘങ്ങളില്‍ നിന്ന് ഒരു ലക്ഷം രൂപ വീതവും രണ്ടായിരം സംഘങ്ങളില്‍ നിന്ന് അമ്പതിനായിരം രൂപയും സമാഹരിക്കും. പ്രളയത്തില്‍ വിവിധ സ്ഥലങ്ങളിലെ സഹകരണ സംഘങ്ങളിലായി 75 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. നബാര്‍ഡിനോട് സാമ്പത്തിക സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
    മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് പ​ണ​ത്തി​ന്‍റെ ഒ​ഴു​ക്ക്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+