തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹായ ഹസ്തവുമായി എണ്‍പതിലെ താരങ്ങളുടെ കൂട്ടായ്മ: മുഖ്യമന്ത്രിക്ക് 80 ലക്ഷം കൈമാറി

  • By Lekhaka
Google Oneindia Malayalam News

തിരുവനന്തപുരം: പ്രളയദുരിതത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങുമായി 80കളിലെ ചലച്ചിത്ര താരങ്ങള്‍ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ കൈമാറി. താരങ്ങള്‍ക്കും സംവിധായകര്‍ക്കും പുറമെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും കേരളത്തിന് സഹായം നല്‍കുന്നതിന് കൈകോര്‍ത്തു. മണിരത്നം, ജാക്കി ഷെറോഫ്, സുന്ദര്‍, മരിയസേന, രാജ്കുമാര്‍ സേതുപതി, പൂര്‍ണിമ ഭാഗ്യരാജ്, സരിത, ജയസുധ, അവ്നി സിനിമാക്സ്, കാസിനോ മജോങ് ഫൗണ്ടേഷന്‍, മാള്‍ട്ട ഹോണററി കൗണ്‍സല്‍ ശാന്തകുമാര്‍, മൗറീഷ്യസ് ഹോണററി കൗണ്‍സല്‍ രവിരാമന്‍ എന്നിവരെല്ലാം ഇതില്‍ സഹകരിച്ചു.

80 കളിലെ താരങ്ങള്‍ എല്ലാ വര്‍ഷവും ഒത്തുചേരാറുണ്ടെന്നും ഇത്തവണ തങ്ങളുടെ മനസ് പ്രളയം ദുരന്തം വിതച്ച കേരളത്തിനൊപ്പമാണെന്നും അവര്‍ അറിയിച്ചു. 80 കളില്‍ സിനിമാ മേഖലയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് പുറമെ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയുമെല്ലാം വിഹിതം കേരളത്തിനായി സ്വരൂപിക്കുകയായിരുന്നുവെന്നും അവര്‍ അറിയിച്ചു.

filmstarsin80s

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വെള്ളിയാഴ്ച സംഭാവന നല്‍കിയവരില്‍ നിന്ന്:

1. ദേശാഭിമാനി - 1.7 കോടി രൂപ

2. അക്ബര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് - 1 കോടി രൂപ

3. പി.എം. സെബാസ്റ്റ്യന്‍, ബോസ്‌കോ ഗ്രൂപ്പ് ഓഫ് കമ്പനീസ് - 1 കോടി രൂപ

4. എസ്.യു.ഡി. കെമി., ഡല്‍ഹി - 25 ലക്ഷം രൂപ

5. ബെഹറിന്‍ ഫിനാന്‍സ് കമ്പനി - 35 ലക്ഷം രൂപ

6. ഒളിരാം ഈറോഡ് ഫൗണ്ടേഷന്‍സ് - 31 ലക്ഷം രൂപ

7. കാനം ലാറ്റക്‌സ് ഇന്‍ഡസ്ട്രീസ് - 1 കോടി രൂപ

8. നാടാര്‍ സരസ്വതി എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് - 20 ലക്ഷം രൂപ

9. എസ്.ഐ.ടി.ഇ.എല്‍ ഇന്ത്യ - 30 ലക്ഷം രൂപ

10. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് - 1 കോടി രൂപ

11. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് തൊഴിലാളികള്‍ - 37 ലക്ഷം

12. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ - 5.35 കോടി രൂപ

13. ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ - 1 കോടി രൂപ

14. ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡീലേഴ്‌സ് അസോസിയേഷന്‍ - 25 ലക്ഷം രൂപ

15. ഫോര്‍ഡ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് - ഒരു കോടി മൂന്ന് ലക്ഷം രൂപ

16. അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ - 25 ലക്ഷം രൂപ

17. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് - 2.71 കോടി രൂപ

18. കേരള ലൈവ്‌സ്റ്റോക്ക് ഡവലപ്‌മെന്റ് ബോര്‍ഡും ജീവനക്കാരും - 30 ലക്ഷം രൂപ

19. മില്‍മ - 50 ലക്ഷം രൂപ

20. ജി.ആര്‍.ടി. ജ്വല്ലറി, ചെന്നൈ - 50 ലക്ഷം രൂപ

21. ഐ.ഡി.ബി.ഐ ഫെഡറല്‍, മുംബൈ - 25 ലക്ഷം രൂപ

22. ഇന്ത്യന്‍ നഴ്‌സറിമെന്‍ അസോസിയേഷന്‍, ആന്ധ്രപ്രദേശ് - 25 ലക്ഷം രൂപ

23. നബാര്‍ഡ് - 2.89 കോടി രൂപ

24. കേരള അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ (കേപ്പ്) - 37 ലക്ഷം രൂപ

25. നോര്‍ക്ക ശേഖരിച്ചു നല്‍കിയത് - ഒരു കോടി ഒമ്പത് ലക്ഷം രൂപ

26. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാര്‍ - 8,54,000

27. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് - 4 കോടി രൂപ

Thiruvananthapuram
English summary
Stars of 80s including Suhasini, Khushbu, Lissy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X