തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴക്കെടുതി: ഹെലികോപ്റ്ററുകള്‍ക്ക് ജില്ലാ കേന്ദ്രങ്ങളില്‍ നിന്നുതന്നെ ഇന്ധനം നിറയ്ക്കാന്‍ സൗകര്യം

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്നുള്ള പ്രളയത്തില്‍ അകപ്പെടട്ടുപോയവരെ രക്ഷപ്പെടുത്തുന്നതിനും അവര്‍ക്ക് ഭക്ഷണവും വെള്ളവുമെത്തിക്കുന്നതിനുമായി ദുരിതബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെലികോപ്ടറുകള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ പ്രാദേശികമായി സൗകര്യമേര്‍പ്പെടുത്താന്‍ നടപടി. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കൊച്ചി ഐഎന്‍എസ് നാവികസേനാ കേന്ദ്രം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് ഇന്ധനം നിറയ്ക്കാന്‍ താത്കാലിക സംവിധാനം ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട അനുമതി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് എയര്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് നല്‍കിക്കഴിഞ്ഞു. നിലവില്‍ മറ്റ് ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹെലികോപ്ടറുകളിലെ ഇന്ധനം തീര്‍ന്നാല്‍ അത് നിറയ്ക്കാന്‍ കൊച്ചിയിലേക്ക് മടങ്ങി വന്ന് വീണ്ടും തിരികെ ദുരന്തമുഖത്തേക്ക് പറക്കേണ്ട സാഹചര്യമാണ്. മണിക്കൂറുകളാണ് ഇതുമൂലം നഷ്ട്ടമാകുന്നത്. എന്നുമാത്രമല്ല കൂടുതല്‍ യാത്ര ചെയ്യേണ്ടവരുന്നതോടെ ഇന്ധന നഷ്ടം വലിയ തോതില്‍ കൂടുകയും ചെയ്യുന്നു. ഇതിനൊരു പരിഹാരം എന്ന നിലയ്ക്കാണ് ഇന്ധനം നിറയ്ക്കാന്‍ അതത് സ്ഥലങ്ങളില്‍ തന്നെ സംവിധാനമൊരുക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. പുതിയ സംവിധാനം ഒരുങ്ങുന്നതോടെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാകുമെന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള ഗതാഗത വകുപ്പ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍ അറിയിച്ചു.

helicopter-1

രക്ഷാപ്രവര്‍ത്തകര്‍ക്ക് ബോട്ടുകളിലോ മറ്റോ എത്തിച്ചേരാന്‍ പറ്റാത്ത മേഖലകളില്‍ ഹെലികോപ്റ്റര്‍ വഴിയുള്ള എയര്‍ ലിഫ്റ്റിംഗ് മാത്രമാണ് പ്രായോഗികം. ആയിരക്കണക്കിനാളുകള്‍ ഇപ്പോഴും പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാന്‍ കൂടുതല്‍ സമയം ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതിലൂടെ സാധിക്കും.


Thiruvananthapuram
English summary
Kerala floods: helicopters can refuel from local centers instead of going to Kochi center each time,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X