കോടികള്‍ മുടക്കി മന്ത്രിമാര്‍ക്ക് വാങ്ങാന്‍ പോകുന്നത് പുതിയ 10 ക്രിസ്റ്റ
തിരുവനന്തപുരം: മന്ത്രിമാർക്കു വേണ്ടി രണ്ടരക്കോടി രൂപ ചെലവിൽ പത്ത് കാറുകൾ കൂടി വാങ്ങാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇന്നോവ ക്രിസ്റ്റയാണ് വാങ്ങുന്നത്. ഇതിൽ എട്ടെണ്ണം മന്ത്രിമാർക്കും രണ്ടെണ്ണം വിഐപികൾക്കും ആണ് നീക്കിവെയ്ക്കുക.കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം പുതുതായി വാഹനങ്ങൾ വാങ്ങുന്നത് സർക്കാർ വിലക്കിയിരുന്നു.
നിലവിലുള്ള കാറുകൾ പഴകിയത് ആണെന്നും പലപ്പോഴും തകരാർ സംഭവിക്കാറുണ്ടെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ഉൾപ്പെടെയുള്ള മന്ത്രിമാർ ടൂറിസം വകുപ്പിനെ അറിയിച്ചു.പഴയ വാഹനങ്ങൾ മാറ്റി പുതിയ കാറുകൾ വാങ്ങാൻ ടൂറിസം വകുപ്പിന് മുന്നിൽ നിർദേശം വെച്ചു. ധന വകുപ്പിന്റെ അനുമതിയോടെ ടൂറിസം വകുപ്പാണ് ഔദ്യോഗിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ വാങ്ങുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് 33 ലക്ഷം രൂപ ചെലവാക്കി പുതിയ കാർ വാങ്ങിയിരുന്നു. ആറു മാസം മുമ്പ് വാങ്ങിയ കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകൾക്ക് പുറമേയാണ് പുതിയ കാർ വാങ്ങിയത്. കൊറിയൻ വാഹന നിർമാതാക്കളായ കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാറാണ് പുതുതായി വാങ്ങിയത്.
കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമെന്ന കാരണത്താലാണ് ഇത് വാങ്ങിയത്. സംസ്ഥാന പോലീസ് മേധാവിയുടെ ശുപാർശ പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് 33 ലക്ഷം മുടക്കി പുതിയ കിയ കാർണിവൽ 8എടി ലിമോസിൻ പ്ലസ് 7 കാർ വാങ്ങിയത്.












Click it and Unblock the Notifications