രാത്രിയിലും മിഴി തുറക്കാൻ ഒരുങ്ങി തിരുവനന്തപുരം; തലസ്ഥാനത്ത് നൈറ്റ് ലൈഫ് പദ്ധതിയുമായി സർക്കാർ
തലസ്ഥാനത്ത് നൈറ്റ് ലൈഫ് പദ്ധതികളുമായി സർക്കാർ. സംസ്ഥാന ടൂറിസം പ്രോമഷന്‍റെ ഭാഗമായി രാത്രികാല നഗര ജീവിതം ആസ്വാദിക്കുന്നതിനായാണ് പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നത്. ഇതോടെ തലസ്ഥാന നഗരമായ തിരുവനന്തപുരം മുഴുവൻ സമയവും കണ്ണുതുറക്കും.
കഴക്കൂട്ടം മുതല്‍ ട്രാവന്‍കൂര്‍മാള്‍ വരെയാണ് ആദ്യ ഘട്ടം പദ്ധതി പ്രവര്‍ത്തികള്‍ നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. അതോടൊപ്പം മാനവീയത്തും, പട്ടം മുതല്‍ കവടിയാര്‍ വരെയും പദ്ധതിയുടെ ഭാഗമായി വിവിധ നടപടികൾ സ്വീകരിക്കും.

സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കുന്നതോടെ നിരവധി മാറ്റങ്ങളാണ് സർക്കാർ തലസ്ഥാനത്ത് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റും ഇതിന്റെ ഭാഗമായി ഒരുങ്ങും. കഴക്കൂട്ടം മുതൽ ട്രാവൻകൂർ മാൾ വരെ ആദ്യഘട്ടം പട്ടം മുതൽ കവടിയാർ വരെയുള്ള ഭാഗത്താണ് ഫുഡ് കോർട്ടുകൾ സജീവമാകുന്നത്.
ഇതോടെ പ്രദേശത്തെ ഹോട്ടലുകളും തട്ടുകടകളും എല്ലാം 24 മണിക്കൂറും തുറന്നിരിക്കും. ഇതിനായി ഹോട്ടലുകൾക്കും തട്ടുകടകൾക്കും പ്രത്യേക ലൈസൻസ് നൽകാനാണ് സർക്കാർ തീരുമാനം.ടെക്‌നോപാർക്, ഇൻഫോസിസ്, യൂ.എസ്.ടി ഗ്ലോബൽ, ലുലു മാൾ, ട്രാവൻകൂർ മാൾ എന്നിവയെയും ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തും.
ശംഘുമുഖം ബീച്ച്, മാനവീയം വീഥി എന്നിവയാണ് രണ്ടാഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിന്റെ ഭാഗമിയി ശംഖുംമുഖത്ത് കൂടുതൽ കടകൾ ഉൾപ്പടെ സ്ഥാപിക്കും. യൂണിഫോമും ഫുഡ് ലൈസൻസും കട നടത്തുന്നവർക്ക് നൽകും. രാത്രിയിൽ വിനോദത്തിനായി ആളുകൾക്ക് ഒന്നിച്ച് കൂടാൻ പറ്റിയ കേന്ദ്രമാക്കി ശംഖുംമുഖത്തെ മാറ്റുകയാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി ശംഘുമുഖത്ത് അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗെയിമിങ്ങ് ഉൾപ്പടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സംവിധാനങ്ങളും ഒരുക്കും. മുത്തുച്ചിപ്പി പാർക്ക് സീ വ്യൂ കഫേയാക്കി മാറ്റും. സഞ്ചാരികൾക്ക് ഇഷ്ടമുള്ള വിഭങ്ങൾ ഇവിടെ ഉൾപ്പെടുത്തും. കൂടാതെ കുടുംബശ്രീയുടെ സംരഭങ്ങൾ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രമാക്കി പ്രദേശത്തെ മാറ്റാനും ആലോചനയുണ്ട്.
കൂടുതൽ വഴിവിളക്കുകൾ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കും. നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുക. പൊതുജനങ്ങൾക്കും, സംഘടനകള്‍ക്കും ഇവിടെ പൊതുപരിപാടികള്‍ അവതരിപ്പിക്കാനുള്ള സൗകര്യം നൽകും. സ്വകാര്യ കമ്പനികൾ അടക്കമുള്ള വഴികളിലൂടെയാണ് സർക്കാരും നഗരസഭയും പദ്ധതി ചിലവിനായുള്ള പണം കണ്ടെത്തുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications