തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

രാത്രിയിലും മിഴി തുറക്കാൻ ഒരുങ്ങി തിരുവനന്തപുരം; തലസ്ഥാനത്ത് നൈറ്റ് ലൈഫ് പദ്ധതിയുമായി സർക്കാർ

Google Oneindia Malayalam News

തലസ്ഥാനത്ത് നൈറ്റ് ലൈഫ് പദ്ധതികളുമായി സർക്കാർ. സംസ്ഥാന ടൂറിസം പ്രോമഷന്‍റെ ഭാഗമായി രാത്രികാല നഗര ജീവിതം ആസ്വാദിക്കുന്നതിനായാണ് പദ്ധതികൾ സർക്കാർ തയ്യാറാക്കുന്നത്. ഇതോടെ തലസ്ഥാന നഗരമായ തിരുവനന്തപുരം മുഴുവൻ സമയവും കണ്ണുതുറക്കും.

കഴക്കൂട്ടം മുതല്‍ ട്രാവന്‍കൂര്‍മാള്‍ വരെയാണ് ആദ്യ ഘട്ടം പദ്ധതി പ്രവര്‍ത്തികള്‍ നടത്താനാണ് സർക്കാർ പദ്ധതിയിടുന്നത്. അതോടൊപ്പം മാനവീയത്തും, പട്ടം മുതല്‍ കവടിയാര്‍ വരെയും പദ്ധതിയുടെ ഭാഗമായി വിവിധ നടപടികൾ സ്വീകരിക്കും.

night life

സംസ്ഥാന സർക്കാരും തിരുവനന്തപുരം നഗരസഭയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. നൈറ്റ് ലൈഫ് പദ്ധതി നടപ്പാക്കുന്നതോടെ നിരവധി മാറ്റങ്ങളാണ് സർക്കാർ തലസ്ഥാനത്ത് ലക്ഷ്യം വയ്ക്കുന്നത്. സംസ്ഥാനത്തെ ആദ്യ ഫുഡ് സ്ട്രീറ്റും ഇതിന്റെ ഭാഗമായി ഒരുങ്ങും. കഴക്കൂട്ടം മുതൽ ട്രാവൻകൂർ മാൾ വരെ ആദ്യഘട്ടം പട്ടം മുതൽ കവടിയാർ വരെയുള്ള ഭാഗത്താണ് ഫുഡ് കോർട്ടുകൾ സജീവമാകുന്നത്.

'ആരേയും വിലക്കാൻ പാടില്ല, തൊഴിൽ നിഷേധം തെറ്റ്'; ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടി'ആരേയും വിലക്കാൻ പാടില്ല, തൊഴിൽ നിഷേധം തെറ്റ്'; ശ്രീനാഥ് ഭാസി വിഷയത്തിൽ മമ്മൂട്ടി

ഇതോടെ പ്രദേശത്തെ ഹോട്ടലുകളും തട്ടുകടകളും എല്ലാം 24 മണിക്കൂറും തുറന്നിരിക്കും. ഇതിനായി ഹോട്ടലുകൾക്കും തട്ടുകടകൾക്കും പ്രത്യേക ലൈസൻസ് നൽകാനാണ് സർക്കാർ തീരുമാനം.ടെക്‌നോപാർക്, ഇൻഫോസിസ്, യൂ.എസ്.ടി ഗ്ലോബൽ, ലുലു മാൾ, ട്രാവൻകൂർ മാൾ എന്നിവയെയും ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തും.

ശംഘുമുഖം ബീച്ച്, മാനവീയം വീഥി എന്നിവയാണ് രണ്ടാഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിന്റെ ഭാഗമിയി ശംഖുംമുഖത്ത് കൂടുതൽ കടകൾ ഉൾപ്പടെ സ്ഥാപിക്കും. യൂണിഫോമും ഫുഡ് ലൈസൻസും കട നടത്തുന്നവർക്ക് നൽകും. രാത്രിയിൽ വിനോദത്തിനായി ആളുകൾക്ക് ഒന്നിച്ച് കൂടാൻ പറ്റിയ കേന്ദ്രമാക്കി ശംഖുംമുഖത്തെ മാറ്റുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി ശംഘുമുഖത്ത് അമ്യൂസ്‌മെന്റ് പാർക്ക് സ്ഥാപിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗെയിമിങ്ങ് ഉൾപ്പടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന സംവിധാനങ്ങളും ഒരുക്കും. മുത്തുച്ചിപ്പി പാർക്ക് സീ വ്യൂ കഫേയാക്കി മാറ്റും. സഞ്ചാരികൾക്ക് ഇഷ്ടമുള്ള വിഭങ്ങൾ ഇവിടെ ഉൾപ്പെടുത്തും. കൂടാതെ കുടുംബശ്രീയുടെ സംരഭങ്ങൾ വിറ്റഴിക്കാനുള്ള വിപണന കേന്ദ്രമാക്കി പ്രദേശത്തെ മാറ്റാനും ആലോചനയുണ്ട്.

കൂടുതൽ വഴിവിളക്കുകൾ, നൈറ്റ് വിഷൻ ക്യാമറകൾ എന്നിവ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സ്ഥാപിക്കും. നൈറ്റ് ലൈഫ് പദ്ധതിയുടെ ഭാഗമായി കലാപരിപാടികൾ അവതരിപ്പിക്കും. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുക. പൊതുജനങ്ങൾക്കും, സംഘടനകള്‍ക്കും ഇവിടെ പൊതുപരിപാടികള്‍ അവതരിപ്പിക്കാനുള്ള സൗകര്യം നൽകും. സ്വകാര്യ കമ്പനികൾ അടക്കമുള്ള വഴികളിലൂടെയാണ് സർക്കാരും നഗരസഭയും പദ്ധതി ചിലവിനായുള്ള പണം കണ്ടെത്തുന്നത്.

 ബാസിത് ആല്‍വി ആര്: തഗ്ഗ് വീരന്‍, ചാനല്‍ താരം, ഹർത്താല്‍ ദിനം ബസ്സിന് കല്ലേറ്, ഒടുവില്‍ അറസ്റ്റ് ബാസിത് ആല്‍വി ആര്: തഗ്ഗ് വീരന്‍, ചാനല്‍ താരം, ഹർത്താല്‍ ദിനം ബസ്സിന് കല്ലേറ്, ഒടുവില്‍ അറസ്റ്റ്

Thiruvananthapuram
English summary
kerala government planning to implement new night life project in thiruvananthapuram city and shankumugham beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X