ഗുണ്ടകള്‍ സൂക്ഷിച്ചോളൂ, ഓപറേഷന്‍ സുരക്ഷ നിങ്ങള്‍ക്ക് പിന്നിലുണ്ട്
തിരുവനന്തപുരം: ഗുണ്ടകള്‍ എല്ലാരും തന്നെ ഒന്നു സൂക്ഷിക്ഷിച്ചോളൂട്ടോ?നിങ്ങള്‍ക്ക് പിന്നില്‍ ഓപറേഷന്‍ സുരക്ഷയുണ്ട്. സംസ്ഥാനത്തെ ഗുണ്ടകളെയും ഗുണ്ടാപ്രവര്‍ത്തനങ്ങളും അടിച്ചമര്‍ത്താന്‍ ആഭ്യന്തര വകുപ്പ് പുതിയ പദ്ധതി തയ്യാറാക്കുന്നു. 'ഓപറേഷന്‍ സുരക്ഷ' എന്നതാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ പദ്ധതി.
പലിശക്കാരെ പിടികൂടാന്‍ നടപ്പാക്കിയ ഓപറേഷന്‍ കുബേരയുടെ വിജയവും ജനങ്ങളില്‍നിന്ന് ലഭിച്ച നല്ല സ്വീകാര്യതയുമാണ് ഗുണ്ടകള്‍ക്കെതിരെ പുതിയ പദ്ധതി തുടങ്ങാന്‍ പ്രചോദനമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്രമസമാധാന, ഇന്റലിജന്‍സ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പദ്ധതിക്ക് എ.ഡി.ജി.പി അരുണ്‍കുമാര്‍ സിന്‍ഹയാണ് മേല്‍നോട്ടം വഹിക്കുന്നത്.

ഗുണ്ടകളെയും അക്രമികളെയുംകുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് '1090' എന്ന ക്രൈം സ്റ്റോപ്പര്‍ നമ്പറിലൂടെ പൊലീസിന് കൈമാറാം. ഇതില്‍ വിളിക്കുന്ന ആളിന്റെ വിവരങ്ങള്‍ നല്‍കേണ്ടതില്ല. പരാതി പരിശോധിച്ച് പൊലീസ് നടപടി എടുക്കും. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും മണല്‍, മണ്ണ് മാഫിയാ ബന്ധമുള്ളവര്‍ക്കുമെതിരെ ഗുണ്ടാ ആക്ട് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കും. ആവശ്യമെങ്കില്‍ കാപ നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തും. ജാമ്യമെടുത്ത് മുങ്ങിനടക്കുന്നവരെ പിടികൂടും.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള 49?അതിക്രമങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ നിരീക്ഷിക്കും. ക്വട്ടേഷന്‍ സംഘാംഗങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള രൂപരേഖ ആഭ്യന്തര വകുപ്പ് തയാറാക്കിയിട്ടുണ്ട്.
ജീവനും സ്വത്തിനും ഭീഷണിയാകുന്ന കുറ്റവാളികളെ പിടികൂടി കര്‍ശന വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കും. ഇത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാകും കേസെടുക്കുക. ഗുണ്ടകളുമായും മണല്‍ മാഫിയകളുമായും ബന്ധമുണ്ടെന്ന് പറയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. ഓപറേഷന്‍ സുരക്ഷ വരുന്നതോടെ സംസ്ഥാനത്തെ ഗുണ്ടകളുടെ കാര്യത്തില്‍ തീരുമാനമാവുമോ എന്നു കണ്ടറിയാം.












Click it and Unblock the Notifications