Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് ബിജെപിയെ അധികാരത്തിലേറ്റില്ല;കേവല ഭൂരിപക്ഷമില്ലെങ്കില്‍ മറുതന്ത്രവുമായി എൽഡിഎഫും യുഡിഎഫും

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മത്സരമാണ് തിരുവനന്തപുരം കോർപ്പറേഷനിലേത്. ഇത്തവണ എന്ത് വിലകൊടുത്തും തിരുവനന്തപുരത്ത് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബിജെപി ഇവിടെ പ്രചരണം നടത്തിയത്. വലിയ പ്രതീക്ഷയാണ് പാർട്ടിക്കിവിടെ. ഭരണം പിടിക്കാൻ ബിജെപി അരയും തലയും മുറുക്കി ഇറങ്ങിയതോടെ പതിവിനേക്കാൾ വാശിയേറിയ പ്രചരണങ്ങളായിരുന്നു എൽഡിഎഫും യുഡിഎഫും നടത്തിയത്.

അതേസമയം തിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞത് ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചെന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഉണ്ട്. ഇനി മറിച്ചായാലും തലസ്ഥാനത്ത് ബിജെപിക്ക് തടയിടാനുള്ള നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.വിശദാംശങ്ങളിലേക്ക്

കൂറ്റൻ വിജയം

കൂറ്റൻ വിജയം

തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മികച്ച വിജയമായിരുന്നു ബിജെപി നേടിയത്.ആകെയുള്ള 100 സീറ്റിൽ 35 സീറ്റുകൾ പിടിക്കാൻ പാർട്ടിക്കായി. സിപിഎമ്മിന് 34 സീറ്റുകളാണ് ലഭിച്ചത്. ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിലും എൽഡിഎഫ് അധികാരത്തിലേറുകയായിരുന്നു

പ്രതീക്ഷയ്ക്ക് മങ്ങലേറ്റു

പ്രതീക്ഷയ്ക്ക് മങ്ങലേറ്റു

കഴിഞ്ഞ തവണത്തെ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കിക്കൊണ്ടായിരുന്നു ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കൊണ്ട് പിടിച്ച പ്രചരണമായിരുന്നു പാർട്ടി കാഴ്ചവെച്ചത്. എംപിയും നടനുമായ സുരേഷ് ഗോപി, നടൻ കൃഷ്ണകുമാർ തുടങ്ങി പ്രമുഖർ തന്നെ ബിജെപിക്ക് വേണ്ടി കോർപ്പറേഷനിൽ വോട്ട് തേടി.

ആശയങ്കയോടെ നേതൃത്വം

ആശയങ്കയോടെ നേതൃത്വം

എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റതായാണ് വിലയിരുത്തലുകൾ.തിരുവനന്തപുരം ജില്ലയില്‍ ആകെ 69.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.കോര്‍പ്പറേഷനില്‍ 59.73
ശതമാനമായിരുന്നു പോളിങ്.

പാർട്ടി കേന്ദ്രങ്ങൾ

പാർട്ടി കേന്ദ്രങ്ങൾ

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചത്ര വോട്ടിങ് ശതമാനം ഉയര്‍ന്നില്ലെന്നതാണ് ബിജെപിയുടെ ആശങ്ക ഉയർത്തുന്നത്. മാത്രമല്ല സിപിഎം സ്വാധീനമുള്ളയിടങ്ങളിലെല്ലാം പോളിങ് ഉയർന്നതും ബിജെപിക്ക് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം സംഘടനകളുടെ നേത‍ൃത്വത്തിൽ നടന്ന നീക്കവും തങ്ങളുടെ മുന്നേറ്റത്തെ ബാധിക്കുമോയെന്ന ആശങ്ക പാർട്ടിക്ക് ഉണ്ട്

 മറുതന്ത്രം പയറ്റും

മറുതന്ത്രം പയറ്റും

എന്നിരുന്നാലും ഫലം വരുമ്പോൾ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ഇക്കുറിയും ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരികയും കൂടുതൽ സീറ്റുകളോടെ ബിജെപി ഒറ്റകക്ഷി ആവുകയും ചെയ്താൽ ബിജെപിയെ പുറത്ത് നിർത്താനുള്ള ആലോചനകളാണ് യുഡിഎഫും എൽഡിഎഫും ചേർന്ന് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.

ബിജെപിയെ അധികാരത്തിലേറ്റില്ല

ബിജെപിയെ അധികാരത്തിലേറ്റില്ല

എൽഡിഎഫിനാണ് കൂടുതൽ സീറ്റുകൾ ലഭിക്കുന്നതെങ്കിൽ കഴിഞ്ഞ തവണത്തേതിന് സമാനമായി തെരഞ്ഞെടുപ്പില്‍ നിന്നും യുഡിഎഫ് മാറി നിന്നേക്കും.തലസ്ഥാന നഗരത്തിന്റെ ഭരണം ബിജെപിയുടെ കൈകളിലേക്ക് പോകാതിരിക്കാനുള്ള അവസാന അടവും ഇരുമുന്നണികളും പുറത്തെടുക്കുമെന്നാണ് വിവരം.

Recommended Video

cmsvideo
    Actor Krishnakumar exclusive interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+