തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ബിജെപിയെ അധികാരത്തിലേറ്റില്ല;കേവല ഭൂരിപക്ഷമില്ലെങ്കില്‍ മറുതന്ത്രവുമായി എൽഡിഎഫും യുഡിഎഫും

Google Oneindia Malayalam News

തിരുവനന്തപുരം; തദ്ദേശ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഉറ്റുനോക്കപ്പെടുന്ന മത്സരമാണ് തിരുവനന്തപുരം കോർപ്പറേഷനിലേത്. ഇത്തവണ എന്ത് വിലകൊടുത്തും തിരുവനന്തപുരത്ത് ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് കൊണ്ടാണ് ബിജെപി ഇവിടെ പ്രചരണം നടത്തിയത്. വലിയ പ്രതീക്ഷയാണ് പാർട്ടിക്കിവിടെ. ഭരണം പിടിക്കാൻ ബിജെപി അരയും തലയും മുറുക്കി ഇറങ്ങിയതോടെ പതിവിനേക്കാൾ വാശിയേറിയ പ്രചരണങ്ങളായിരുന്നു എൽഡിഎഫും യുഡിഎഫും നടത്തിയത്.

അതേസമയം തിരഞ്ഞെടുപ്പിൽ പോളിങ് കുറഞ്ഞത് ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചെന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഉണ്ട്. ഇനി മറിച്ചായാലും തലസ്ഥാനത്ത് ബിജെപിക്ക് തടയിടാനുള്ള നീക്കങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.വിശദാംശങ്ങളിലേക്ക്

കൂറ്റൻ വിജയം

കൂറ്റൻ വിജയം

തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മികച്ച വിജയമായിരുന്നു ബിജെപി നേടിയത്.ആകെയുള്ള 100 സീറ്റിൽ 35 സീറ്റുകൾ പിടിക്കാൻ പാർട്ടിക്കായി. സിപിഎമ്മിന് 34 സീറ്റുകളാണ് ലഭിച്ചത്. ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ലേങ്കിലും എൽഡിഎഫ് അധികാരത്തിലേറുകയായിരുന്നു

പ്രതീക്ഷയ്ക്ക് മങ്ങലേറ്റു

പ്രതീക്ഷയ്ക്ക് മങ്ങലേറ്റു

കഴിഞ്ഞ തവണത്തെ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസം കൈമുതലാക്കിക്കൊണ്ടായിരുന്നു ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. കൊണ്ട് പിടിച്ച പ്രചരണമായിരുന്നു പാർട്ടി കാഴ്ചവെച്ചത്. എംപിയും നടനുമായ സുരേഷ് ഗോപി, നടൻ കൃഷ്ണകുമാർ തുടങ്ങി പ്രമുഖർ തന്നെ ബിജെപിക്ക് വേണ്ടി കോർപ്പറേഷനിൽ വോട്ട് തേടി.

ആശയങ്കയോടെ നേതൃത്വം

ആശയങ്കയോടെ നേതൃത്വം

എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിജെപിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റതായാണ് വിലയിരുത്തലുകൾ.തിരുവനന്തപുരം ജില്ലയില്‍ ആകെ 69.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.കോര്‍പ്പറേഷനില്‍ 59.73
ശതമാനമായിരുന്നു പോളിങ്.

പാർട്ടി കേന്ദ്രങ്ങൾ

പാർട്ടി കേന്ദ്രങ്ങൾ

പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പ്രതീക്ഷിച്ചത്ര വോട്ടിങ് ശതമാനം ഉയര്‍ന്നില്ലെന്നതാണ് ബിജെപിയുടെ ആശങ്ക ഉയർത്തുന്നത്. മാത്രമല്ല സിപിഎം സ്വാധീനമുള്ളയിടങ്ങളിലെല്ലാം പോളിങ് ഉയർന്നതും ബിജെപിക്ക് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മാത്രമല്ല ബിജെപിയുടെ പരാജയം ഉറപ്പ് വരുത്താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് മുസ്ലീം സംഘടനകളുടെ നേത‍ൃത്വത്തിൽ നടന്ന നീക്കവും തങ്ങളുടെ മുന്നേറ്റത്തെ ബാധിക്കുമോയെന്ന ആശങ്ക പാർട്ടിക്ക് ഉണ്ട്

 മറുതന്ത്രം പയറ്റും

മറുതന്ത്രം പയറ്റും

എന്നിരുന്നാലും ഫലം വരുമ്പോൾ അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം ഇക്കുറിയും ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരികയും കൂടുതൽ സീറ്റുകളോടെ ബിജെപി ഒറ്റകക്ഷി ആവുകയും ചെയ്താൽ ബിജെപിയെ പുറത്ത് നിർത്താനുള്ള ആലോചനകളാണ് യുഡിഎഫും എൽഡിഎഫും ചേർന്ന് ഒരുക്കുന്നതെന്നാണ് റിപ്പോർട്ട്.

ബിജെപിയെ അധികാരത്തിലേറ്റില്ല

ബിജെപിയെ അധികാരത്തിലേറ്റില്ല

എൽഡിഎഫിനാണ് കൂടുതൽ സീറ്റുകൾ ലഭിക്കുന്നതെങ്കിൽ കഴിഞ്ഞ തവണത്തേതിന് സമാനമായി തെരഞ്ഞെടുപ്പില്‍ നിന്നും യുഡിഎഫ് മാറി നിന്നേക്കും.തലസ്ഥാന നഗരത്തിന്റെ ഭരണം ബിജെപിയുടെ കൈകളിലേക്ക് പോകാതിരിക്കാനുള്ള അവസാന അടവും ഇരുമുന്നണികളും പുറത്തെടുക്കുമെന്നാണ് വിവരം.

ഇറ്റലിയിലെ ഓർബസനോയിൽ നിന്നുള്ള പെൺകുട്ടി ഇന്ത്യയിലെത്തിയത് ഇങ്ങനെ; സോണിയയുടെ അറിയാകഥകൾഇറ്റലിയിലെ ഓർബസനോയിൽ നിന്നുള്ള പെൺകുട്ടി ഇന്ത്യയിലെത്തിയത് ഇങ്ങനെ; സോണിയയുടെ അറിയാകഥകൾ

തിരുവനന്തപുരം ബിജെപിക്ക് കിട്ടാക്കനിയാവും? പാര്‍ട്ടിയില്‍ ആശങ്ക, വോട്ട് വീണ വഴികളില്‍ ഇടത് പ്രതീക്ഷതിരുവനന്തപുരം ബിജെപിക്ക് കിട്ടാക്കനിയാവും? പാര്‍ട്ടിയില്‍ ആശങ്ക, വോട്ട് വീണ വഴികളില്‍ ഇടത് പ്രതീക്ഷ

ഗണേഷിനെതിരെ നടക്കുന്നത് പിണറായിയുടെ കളി;നടിയെ ആക്രമിച്ച കേസിൽ അടിമുടി ദുരൂഹതയെന്നും പിസി ജോർജ്ജ്ഗണേഷിനെതിരെ നടക്കുന്നത് പിണറായിയുടെ കളി;നടിയെ ആക്രമിച്ച കേസിൽ അടിമുടി ദുരൂഹതയെന്നും പിസി ജോർജ്ജ്

'30ഓളം പേര്‍ ചുറ്റുംകൂടി,ബഹളം വെച്ചു, ഭീഷണിപ്പെടുത്തി;സിപിഎം കയ്യേറ്റം ചെയ്തെന്ന് ജ്യോതി വിജയകുമാർ'30ഓളം പേര്‍ ചുറ്റുംകൂടി,ബഹളം വെച്ചു, ഭീഷണിപ്പെടുത്തി;സിപിഎം കയ്യേറ്റം ചെയ്തെന്ന് ജ്യോതി വിജയകുമാർ

Recommended Video

cmsvideo
Actor Krishnakumar exclusive interview

Thiruvananthapuram
English summary
kerala local body election; LDF and UDF may joint hands against BJP in thiruvanathapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X