തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്;1722 പ്രശ്‌നബാധിത ബൂത്തുകളില്‍ പ്രത്യേകം പട്രോളിംഗ്, സുരക്ഷ ശക്തം!!

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഒന്നാം ഘട്ട വോട്ടിംഗ് നടക്കാനിരിക്കെ സുരക്ഷ ശക്തമാക്കി പോലീസ്. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടിംഗ് സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാന്‍ വിവിധ തലങ്ങളില്‍ പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചതായി പോലീസ് നോഡല്‍ ഓഫീസര്‍ ഐജി പി വിജയന്‍ അറിയിച്ചു. അഞ്ച് ജില്ലകളെയും പ്രത്യേകം മേഖലകളാക്കിയാണ് പോലീസിനെ നിയോഗിച്ചിട്ടുള്ളത്.

1

അടിയന്തര സാഹചര്യം നേരിടാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ കീഴില്‍ എട്ട് കമ്പനി സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. സോണല്‍ ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പോലീസുകാര്‍ സ്‌ട്രൈക്കിംഗ് ഫോഴ്‌സായി ഉണ്ടാവും. അഞ്ച് ജില്ലകളിലെയും പ്രശ്‌നബാധിത മേഖലയില്‍ പോലീസിന്റെ നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവുമെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പില്‍ 1722 പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉണ്ടെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. പരമാവധി 13 വരെ ബൂത്തുകള്‍. ഉള്‍പ്പെടുത്തി 716 ഗ്രൂപ്പ് പട്രോള്‍ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്രമസമാധാനം പാലനം ഉറപ്പാക്കുന്നതിന് ഒരു പോലീസ് സ്‌റ്റേഷന് കീഴില്‍ രണ്ട് വീതം 354 പ്രത്യേക പട്രോള്‍ സംഘങ്ങള്‍ രംഗത്തുണ്ടാവും. പോലീസിന്റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാനും അടിയന്തര ഘട്ടത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് ഐജിയുടെ നേതൃത്വത്തില്‍ പ്രത്യേക ഇലക്ഷന്‍ സെല്‍ പ്രവര്‍ത്തിച്ച് വരുന്നതായും വിജയന്‍ അറിയിച്ചു.

നേരത്തെ കോഴിക്കോട് ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയ നിരീക്ഷണ സംവിധാനം കുറച്ചിരുന്നു. നിരീക്ഷണം ശക്തമാക്കുന്നതിനായിരുന്നു ഈ നീക്കം. കോഴിക്കോട് ജില്ലയില്‍ ആയിരം പ്രശ്‌ന ബാധിത ബൂത്തുകളാണ് ഉള്ളത്. ഇതില്‍ 172 ഇടങ്ങളില്‍ മാത്രമാണ് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഇത് കുറഞ്ഞതോടെ കള്ളവോട്ട് കൂടാനും സാധ്യതയുണ്ട്. അതേസമയം കോഴിക്കോട്ട് ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ ആയിരം പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലാണ് 915 പ്രശ്‌നബാധിത ബൂത്തുകളുമുള്ളത്.

Thiruvananthapuram
English summary
kerala local body election police tightens security in sensitive booths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X