തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്താൻ ശ്രമം: 21 വാർഡുകളിൽ മുസ്ലിം സംഘടനകളുടെ കൂട്ടായ്മ വിവി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ ആരോപണമുന്നയിച്ച് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ചില ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളെ കൂട്ടുപിടിച്ചുകൊണ്ട് എൽഡിഎഫും യുഡിഎഫും നടത്തുന്നുവെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആരോപിക്കുന്നത്. എൽഡിഎഫ്- യുഡിഎഫ് നേതാക്കളുടെ അറിവോടെയാണ് ഇത നടക്കുന്നതെന്നും കോർപ്പറേഷനിലെ 21 വാർഡുകളിൽ ഇതിനോടകം തന്നെ കൂട്ടുകെട്ടിൽ സ്ഥാനാർത്ഥികളെ നിർത്തിക്കഴിഞ്ഞു.

സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശ കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍സ്വപ്ന സുരേഷിന്‍റെ ശബ്ദസന്ദേശ കേസ് ആഭ്യന്തരവകുപ്പ് അട്ടിമറിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍

ബിജെപിയ്ക്ക് ജയം ഉറപ്പായ വാർഡുകളിൽ തൊട്ടുപിന്നിൽ സിപിഎം ആണെങ്കിലും കോൺഗ്രസ് ആണെങ്കിലും അവരെ സഹായിക്കുക എന്ന തീരുമാനത്തിലേക്ക് ഇവർ എത്തിയിരിക്കുന്നത്. മലബാർ മേഖലയിൽ നിന്നുള്ള ചില മുസ്ലിം നേതാക്കൾ തിരുവനന്തപുരം കേന്ദ്രീകരിച്ച് എൽഡിഎഫ്- യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് അപകടകരമായ ഈ രാഷ്ട്രീയ നീക്കം ആരംഭിച്ചിട്ടുള്ളതെന്നും വിവി രാജേഷ് ആരോപിച്ചു. ഇത് തിരുവനന്തപുരത്തിന്റെ അപകടകരമായ രാഷ്ട്രീയമാണ്. തിരുവനന്തപുരത്തിന്റെ ഭാവിയ്ക്ക് അതീവ ദോഷം ചെയ്യുന്ന നീക്കമാണ് ഇതെന്നും രാജേഷ് പറഞ്ഞു.

vv-rajesh-bjp-

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

തിരുവനന്തപുരം കോർപ്പറേഷന്റെ ഭരണത്തിൽ തീവ്രവാദ ശക്തികൾ സ്വാധീനം ചെലുത്തിയാൽ ഇപ്പോൾ തലസ്ഥാനത്തുള്ള അന്തരീക്ഷം ആകെ തകരും. താമര ചിഹ്നത്തിന് തൊട്ടുമുന്നിൽ റോപ്പാവ് ചിഹ്നം സ്ഥാപിച്ച് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഈ നീക്കം. തലസ്ഥാനത്തെ ജനങ്ങൾ ഇതിന്റെ സത്യാവസ്ഥ തിരിച്ചറിയണമെന്നും വിവി രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം എൻഡിഎയ്ക്ക് ലഭിച്ചാൽ കേന്ദ്രസർക്കാർ സഹായത്തോടെ മികച്ച കോർപ്പറേഷനാക്കി മാറ്റുമെന്നും വിവി രാജേഷ് അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷം തിരുവനന്തപുരം കോർപ്പറേഷനിലെ എൽഡിഎഫ് ഭരണസമിതിയ്ക്ക് കുട പിടിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരുന്നത്. ഇതെല്ലാം ജനങ്ങൾക്ക് അറിയാമെന്നും വിവി രാജേഷ് പറഞ്ഞു.

Thiruvananthapuram
English summary
Kerala Local Election: VV Rajesh raises new allegation against UDF and LDF in Thiruvananthapuram corporation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X