തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്തെ ബിജെപിയില്‍ പ്രതിസന്ധി; നേതാക്കളുടെ കൊഴിഞ്ഞുപോക്ക്, നേതൃത്വത്തിനെതിരെ വിമര്‍ശനം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. ബിജെപി. സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ ശക്തിയുള്ളതായി കരുതപ്പെടുന്ന ജില്ലയില്‍ ഇത്തവണ കഴിഞ്ഞ തവണത്തേതിലും മികച്ച വിജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ഉണ്ടാക്കിയ മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സംഭവങ്ങളാണ് ജില്ലയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംഭവിക്കുന്നത്.

bjp

ബംഗാളിൽ മമതയെ താഴെയിറക്കാൻ ഷായുടെ സൂപ്പര്‍ പ്ലാൻ, 200 സീറ്റ് ബിജെപിക്ക്; സ്വപ്‌നം മാത്രമെന്ന് തൃണമൂൽബംഗാളിൽ മമതയെ താഴെയിറക്കാൻ ഷായുടെ സൂപ്പര്‍ പ്ലാൻ, 200 സീറ്റ് ബിജെപിക്ക്; സ്വപ്‌നം മാത്രമെന്ന് തൃണമൂൽ

തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ നിര്‍ണായക ഘട്ടത്തിലാണ് ബിജെപി പ്രതിസന്ധി നേരിടുന്നത്. കൂടിയാലോചന നടത്താത്ത നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ജില്ല കമ്മറ്റി അംഗം പാര്‍ട്ടി വിട്ടെന്നാണ് റിപ്പോര്‍ട്ട്. ജില്ല കമ്മിറ്റി അംഗമായ പള്ളിത്താനം രാധാകൃഷ്ണനാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോയിരിക്കുന്നത്. ബിജെപിയും ആര്‍എസ്സും വിശ്വാസ വഞ്ചനയും ചതിയും കാട്ടിയെന്ന് രാധാകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അവസാനഘട്ട മത്സരത്തിന് ബീഹാർ, പ്രചാരണം അവസാനിച്ചു, 78 സീറ്റുകൾ, 1200 സ്ഥാനാര്‍ത്ഥികള്‍അവസാനഘട്ട മത്സരത്തിന് ബീഹാർ, പ്രചാരണം അവസാനിച്ചു, 78 സീറ്റുകൾ, 1200 സ്ഥാനാര്‍ത്ഥികള്‍

എന്‍രെ കുടുംബം ഈ പ്രസ്താനത്തിന് വേണ്ടി ഉഴിഞ്ഞുവച്ചതാണ്. ഇന്ന് അവഗണിക്കപ്പെട്ടതുകൊണ്ടും വിശ്വാസ വഞ്ചനകാട്ടിയതുകൊണ്ടുമാണ് പാര്‍ട്ടടി വിടുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നായ കരമന, നെടുങ്കാട് എന്നിവിടങ്ങളില്‍ ജില്ലാ നേതൃത്വം കൂടിയാചോലനകള്‍ നടത്താതെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ഇദ്ദേഹം പാര്‍ട്ടി വിട്ടത്.

വിജയ് രാഷ്ട്രീയ പ്രവേശനത്തിനെന്ന് റിപ്പോർട്ട്: ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയാക്കും? പ്രതികരണംവിജയ് രാഷ്ട്രീയ പ്രവേശനത്തിനെന്ന് റിപ്പോർട്ട്: ഫാൻസ് അസോസിയേഷൻ രാഷ്ട്രീയ പാർട്ടിയാക്കും? പ്രതികരണം

Recommended Video

cmsvideo
Shobha surendran filed complaint against k surendran to amit shah

നാല് പതിറ്റാണ്ടുകളായ ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം സംഘടന പ്രവര്‍ത്തനങ്ങളില്‍ നിന്ന് മുതിര്‍ന്ന നേതാക്കളെ ഓഴിവാക്കുന്നതായ പരാതിയും പറഞ്ഞു. അതേസമയം, തിരുവനന്തപുരം നഗരസഭ ഭരണം നേടാമെന്ന പ്രതീക്ഷയിലാണ് ബിജെപി തദ്ദേശ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. എന്നാല്‍ പലവിധത്തിലുള്ള സംഘടന പ്രശ്‌നങ്ങളാണ് പാര്‍ട്ടി ഇപ്പോള്‍ തലസ്ഥാനത്ത് നേരിട്ടുകൊണ്ടിരിക്കുന്നത്.

ബിഹാറിന്‍റെ വികസനത്തിന് നിതീഷ് കുമാറിന്‍റെ സര്‍ക്കാര്‍ വേണം; തുറന്ന കത്തുമായി നരേന്ദ്ര മോദിബിഹാറിന്‍റെ വികസനത്തിന് നിതീഷ് കുമാറിന്‍റെ സര്‍ക്കാര്‍ വേണം; തുറന്ന കത്തുമായി നരേന്ദ്ര മോദി

ഇത് എന്റെ അവസാന തിരഞ്ഞെടുപ്പ്; വികാരഭരിതനായി നിതീഷ് കുമാര്‍, കൊട്ടിക്കലാശംഇത് എന്റെ അവസാന തിരഞ്ഞെടുപ്പ്; വികാരഭരിതനായി നിതീഷ് കുമാര്‍, കൊട്ടിക്കലാശം

ഇപ്പോൾ മോദിയുടെ കാലിൽ വീഴും ,10 ന് ശേഷം തേജസ്വിയുടെ; നീതീഷ് മഹാസഖ്യത്തിലേക്കെന്ന് ആവർത്തിച്ച് ചിരാഗ്ഇപ്പോൾ മോദിയുടെ കാലിൽ വീഴും ,10 ന് ശേഷം തേജസ്വിയുടെ; നീതീഷ് മഹാസഖ്യത്തിലേക്കെന്ന് ആവർത്തിച്ച് ചിരാഗ്

Thiruvananthapuram
English summary
Kerala LSG Election: BJP district committee member Radhakrishnan leaves the party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X