ഇനി പ്രവർത്തനം: ഷിജുഖാൻ ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി
തിരുവനന്തപുരം: ഡി വൈ എഫ് ഐയുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഡോ. ജെ എസ് ഷിജുഖാനെ തെരഞ്ഞെടുത്തു. വി അനൂപിനെ പ്രസിഡന്റായും വി എസ് ശ്യാമയെ ട്രഷററായും സമ്മേളനം തെരഞ്ഞെടുത്തു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറ് എ എ റഹിം എംപി ആണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഡി വൈ എഫ് ഐ തൃശൂർ ജില്ലാ പ്രസിഡന്റായി ആർ എൽ ശ്രീലാലിനേയും സെക്രട്ടറിയായി എൻ വി വൈശാഖനേയും സമ്മേളനം തെരഞ്ഞെടുത്തു.

കെ എസ് സെന്തിൽ കുമാറർ ആണ് ട്രഷറർ. സമ്മേളനം സംസ്‌ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്‌ഘാടനം ചെയ്‌തു. അതേസമയം , 18 ബ്ലോക് കമ്മിറ്റികളിൽ നിന്നായി 400 ലേറെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
അതേ സമയം, ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ആണ് ഷിജു ഖാൻ. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയത് സംബന്ധിച്ച കേസിൽ ആരോപണ വിധേയനായിരുന്നു ഷിജുഖാൻ. വിഷയത്തിൽ നിലവധി വിമർശനങ്ങൾ ആണ് ഷിജു ഖാൻ നേരിട്ടിരുന്നത്.












Click it and Unblock the Notifications