തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷണക്കേസ്: റിമാൻഡിലായ തമിഴ് സ്ത്രീകളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

  • By Desk
Google Oneindia Malayalam News

നെയ്യാ​റ്റിൻകര: ജുവലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തി അറസ്റ്റിലായ തമിഴ്നാട് സ്വദേശികളായ സ്ത്രീകളെ നെയ്യാ​റ്റിൻകര പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കൂടുതൽ തെളിവെടുപ്പിനായാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നത്. നെയ്യാറ്റിൻകര പൊലീസ് അറസ്റ്റു ചെയ്ത കോടതിയിൽ ഹാജരാക്കിയ ഡിണ്ടുകൽ ആവാരംപെട്ടി ഗാരാമത്തിൽ സെൽവി (47), പാണ്ടിയമ്മ (50) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

<strong>10 കോടിയുടെ വെട്ടിപ്പ്, 10 കോടി പിഴ! അതിരൂപത ഭൂമി ഇടപാടിൽ ഭൂമി കണ്ടുകെട്ടി, ഇടപാടുകൾ മരവിപ്പിച്ചു</strong>10 കോടിയുടെ വെട്ടിപ്പ്, 10 കോടി പിഴ! അതിരൂപത ഭൂമി ഇടപാടിൽ ഭൂമി കണ്ടുകെട്ടി, ഇടപാടുകൾ മരവിപ്പിച്ചു

വ്യാഴാഴ്ച പകൽ കൃഷ്ണൻകോവിലിന് സമീപത്തെ കേരളാ ഫാഷൻ ജുവലറിയിൽ ആഭരണങ്ങൽ മോഷ്ടിക്കാൻ എത്തിയ ഇവർ പിടിയിലായി.കഴിഞ്ഞ മാസം 23 ന് നെയ്യാ​റ്റിൻകര ജങ്ഷനിലെ തൃശൂർ ഫാഷൻ ജുവലറിയിൽ നടന്ന മോഷണമാണ് ഇവരെ കുടുക്കിയത്. സ്​റ്റോക്ക് പരിശോധിച്ചപ്പോൾ ഒരുപവൻവീതം തൂക്കമുളള നാല് വളകൾ കുറവുളളതായി കണ്ടു. തുടർന്ന് സിസിടിവി ക്യാമറ പരിശോധിച്ചു. ഇവരുടെ ചിത്റം നെയ്യാ​റ്റിൻകര പൊലീസിലേൽപ്പിക്കുകയും ചെയ്തു.

robberyaccused-1

പൊലീസ് ഇവരുടെ ചിത്റം നെയ്യാ​റ്റിൻകരയിലെ സ്വർണകടകളിൽ ഏൽപ്പിച്ചു. വ്യാഴാഴ്ച പകൽ ഇവർ കൃഷ്ണവൻകോവിൽ ജങ്ഷനിലെ ഒരു സ്വർണ കടയിലെത്തി. ഇവരെ തിരിച്ചരിഞ്ഞ കടയുടമയും ജീവനക്കാരും നാട്ടുകാരുമായി തടഞ്ഞുവെച്ച് പോലീസീലേൽപ്പിക്കുകയായിരുന്നു. പത്തിലേറെ അംഗങ്ങളുള്ള സംഘമാണ് ഇവരുടെ പിന്നിലുള്ളത്. മോഷ്ടിച്ച ആഭരണങ്ങൾ ഉടൻ തന്നെ സംഘാംഗങ്ങൾകക്ക് കൈമാറുന്നതാണ് മോഷണ രീതി. തുടർന്നുളള അന്വേഷണത്തിൽ രണ്ട് മാസം മുൻപ് വെളളായണിയിലും കവർച്ച നടത്തിയതായി കണ്ടെത്തി. മറ്റ് ചില ജുവലറികളിൽ നടന്ന മോഷണത്തിലും ഈ സംഘത്തിന് ബന്ധമുണ്ടോയെന്നറിയാനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

Thiruvananthapuram
English summary
Kerala police to recieve accused arrested from kerala on robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X