Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നും തീവ്രമഴ മുന്നറിയിപ്പ്; തിരുവനന്തപുരം ജില്ല വെള്ളപ്പൊക്ക ഭീഷണിയില്‍, 60ഓളം മേഖലകള്‍

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം കനത്ത മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതോടെ തലസ്ഥാനത്തെ ജനങ്ങല്‍ വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന കനത്ത മഴ മലയോരത്തും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ആശങ്കയിലായിരിക്കുകയാണ്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡി ഡി എം എ) നഗരപ്രദേശങ്ങളില്‍ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള 60 ഓളം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, 60 സ്ഥലങ്ങളില്‍ 45 സ്ഥലങ്ങളില്‍ ജോലി പുരോഗമിക്കുകയാണ്, എന്നാല്‍ മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന വെള്ളപ്പൊക്ക ലഘൂകരണ ശ്രമങ്ങളെ പെട്ടെന്ന് പെയ്ത മഴ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് ജില്ലയിലെ എല്ലാ താലൂക്കുകള്‍ക്കും ഒരു ഡെപ്യൂട്ടി കളക്ടറെ ഡി ഡി എം എ ചുമതലപ്പെടുത്തിയിട്ടുണ്ട്.

rain

ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടെത്തുന്നതിനും ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിനുമായി ഞങ്ങള്‍ താലൂക്ക് തല റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കുകയും അധികൃതരുമായി ഒരു യോഗം വിളിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഡി ഡി എം എ അധികൃതര്‍ വ്യക്തമാക്കി. ഓറഞ്ച് അലര്‍ട്ട് ഉള്ളപ്പോള്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകളെ ഞങ്ങള്‍ ക്യാമ്പുകളിലേക്ക് മാറ്റും. എന്നാല്‍ ഇപ്പോല്‍ അതിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

നാല് നദികളിലെ മാലിന്യം നീക്കം ചെയ്യുന്നത് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. മാമം, കരമന നദികളിലെ പ്രവൃത്തികള്‍ പൂര്‍ത്തിയായി. നെയ്യാറില്‍ 85 ശതമാനവും വാമനപുരത്ത് 65 ശതമാനവും പണി പൂര്‍ത്തിയായി. ആമയിഴഞ്ചാന്‍ കനാലിന്റെ ശുചീകരണ ആവൃത്തി വര്‍ധിപ്പിക്കാന്‍ ഡിഡിഎംഎ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.

കനാലില്‍ മാലിന്യം തള്ളല്‍ വ്യാപകമാണ്. എല്ലാ ആഴ്ചയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജലസേചന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈഞ്ചക്കല്‍, ജഗതി, ആനയറ, കരമന, പൂജപ്പുര, മുട്ടത്തറ തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായത്. പിഡബ്ല്യുഡി, എന്‍എച്ച്എഐ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പലയിടത്തും വെള്ളപ്പൊക്ക ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി സിറ്റി കോര്‍പ്പറേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് മറ്റ് ജില്ലകളിലെ പോലെ കനത്ത മഴ ലഭിച്ചിട്ടില്ല. എന്നിട്ടു പോലും ചില പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തെ അഭിമുഖീകരിച്ചു. അല്ലാത്തപക്ഷം, മഴയുമായി ബന്ധപ്പെട്ട വലിയ സംഭവങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ 4 ലക്ഷം മുതല്‍ 2 കോടി രൂപ വരെയുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ചില ജോലികള്‍ ഏറ്റെടുക്കാന്‍ ഞങ്ങള്‍ ഫണ്ട് പ്രതിസന്ധി നേരിടുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം . നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം , കോഴിക്കോട് , കണ്ണൂര്‍ , കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചത്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് യെല്ലോ അലര്‍ട്ടാണ് . സംസ്ഥാനത്താകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+