Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് അതി ശക്തമായ മഴയും കാറ്റും; മരങ്ങള്‍ കടപുഴകി വീണു, ഗതാഗതം തടസപ്പെട്ടു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു മണിക്കൂറായി തലസ്ഥാന നഗരത്തില്‍ വളരെ ശക്തമായ മഴയാണ് ലഭിക്കുന്നത്. മലയോര മേഖലയിലാണ് മഴ അനുഭവപ്പെടുന്നത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട് .

40 കിലോ മീറ്റര്‍ വേഗതയുള്ള കാറ്റാണ് ലഭിക്കുന്നത്. കാറ്റിനെ തുടര്‍ന്ന് പല സ്ഥലങ്ങളില്‍ മരം കടപുഴകി വീണു. മഴയെ തുടര്‍ന്ന് റോഡ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വരുന്ന മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ശക്തമായ മഴ, കാറ്റ് എന്നിവ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.

കാറ്റില്‍ പുനലൂര്‍ കരവാളൂര്‍ പഞ്ചായത്തില്‍ അഞ്ച് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. തിരുവനന്തപുരം മ്യൂസിയത്തില്‍ മരം കടപുഴകിവീണു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലിന്റെ വീടിന് മുകളില്‍ മരം വീണു. ചാത്തന്നൂര്‍ പാരിപ്പള്ളി ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു. ചടയമംഗലത്ത് റബ്ബര്‍ മരം വീടിന് മുകളിലേക്ക് കടപുഴകി വീണു.

rain

അതേസമയം , ഏപ്രില്‍ ആറിന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ആന്‍ഡമാന്‍ കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു .

ഏപ്രില്‍ ഏഴിന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോ മീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തിലും ഏപ്രില്‍ എട്ടിന് ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ സമുദ്രഭാഗങ്ങളിലും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ഭാഗങ്ങളിലും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 70 കിലോമീറ്റര്‍ വരെ വേഗത്തിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Recommended Video

cmsvideo
    അതിതീവ്ര വ്യാപനശേഷിയുള്ള പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു | Oneindia Malayalam

    ഈ സാഹചര്യത്തില്‍ ഈ ദിവസങ്ങളില്‍ മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു . അതേ സമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും അറിയിപ്പില്‍ പറയുന്നു .

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+