Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്കെടുതി പുനരധിവാസം; വിഭവ സമാഹരണത്തിന് വിപുലമായി പദ്ധതി, മന്ത്രിമാര്‍ വിദേശപര്യടനം നടത്തും

തിരുവനന്തപുരം: പുനരധിവാസത്തിനും പുനര്‍നിര്‍മാണത്തിനും ആവശ്യമായ വിഭവ സമാഹരണത്തിന് വിപുലമായ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിഭവ സമാഹരണത്തില്‍ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമുള്ള പ്രവാസി മലയാളികളെ പങ്കാളികളാക്കും.

Pinarayi Vijayan

മന്ത്രിമാരെ വിദേശത്തയക്കും

ലോകകേരള സഭ അംഗങ്ങളുടെയും വിവിധ രാജ്യങ്ങളിലെ മലയാളി സംഘടനകളുടെയും സഹകരണത്തോടെയാവും വിദേശത്തു നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവ സമാഹരണം നടത്തുക. ഇതിനായി മന്ത്രിമാരെയും ആവശ്യമുള്ള ഉദ്യോഗസ്ഥരെയും നിയോഗിക്കും. ഒക്ടോബര്‍ മുതല്‍ മന്ത്രിമാര്‍ വിദേശങ്ങളിലേക്ക് ഇതിനായി പോകും.

പ്രധാന നഗരങ്ങളിലും സന്ദര്‍ശനം

യു. എ. ഇ, ബഹറൈന്‍, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, സിംഗപ്പൂര്‍, മലേഷ്യ, ആസ്ട്രേലിയ, ന്യൂസ്ലാന്‍ഡ്, യു. കെ, ജര്‍മനി, അമേരിക്ക, കാനഡ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ധനസമാഹരണം നടത്താനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ മലയാളി സംഘടനകളില്‍ നിന്ന് ധനശേഖരണത്തിനു വേണ്ടിയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പ്രത്യേകം ചുമതലപ്പെടുത്തും.

പ്രാദേശികതലത്തില്‍ വിഭവസമാഹരണം

സംസ്ഥാനത്ത് വിഭവസമാഹരണം നല്ല രീതിയില്‍ നടക്കുന്നു. പലരും നേരിട്ടെത്തി തുക നല്‍കുന്നു. വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് സെപ്റ്റംബര്‍ 10 മുതല്‍ 15 വരെ ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് നേരിട്ട് ഏറ്റുവാങ്ങും. ഇതിനു മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിന് എല്ലാ ജില്ലകളിലും കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വകുപ്പു മേധാവികളുടെ യോഗം ചേരും. അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലുള്ള ഒരു ഉദ്യോഗസ്ഥന്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും.



സെപ്റ്റംബര്‍ 11ന് വിദ്യാലയങ്ങളില്‍

ചെറിയ കുട്ടികള്‍ ഉള്‍പ്പെടെ ഫണ്ട് നല്‍കാന്‍ എത്തുന്നത് ആവേശകരമായ അനുഭവമാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സെപ്റ്റംബര്‍ 11ന് ധനസമാഹരണ പരിപാടി സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകള്‍ക്കാണ് ഇതിന്റെ ചുമതല. സി. ബി. എസ്. ഇ, ഐ. സി. എസ്. ഇ സ്ഥാപനങ്ങളും ഇതില്‍ പങ്കാളികളാവും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+