Get Updates
Get notified of breaking news, exclusive insights, and must-see stories!

കഠിനംകുളം പീഡനകേസ്; പ്രതികളെ കുരുക്കാന്‍ യുവതിയുടെ 5 വയസുള്ള മകന്‍..!!നിര്‍ണായക മൊഴി പൊലീസിന്

തിരുവനന്തപുരം: കഠിനംകുളത്ത് യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ച വാര്‍ത്ത മനുഷ്യമനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സൂഹൃത്തുക്കളുമടക്കം ആറ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. യുവതിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവ് സുഹൃത്തുക്കളില്‍ നിന്നും പണം വാങ്ങിയിരുന്നു എന്നാണ് അവസാനമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ കേസില്‍ പ്രതികള്‍ക്ക് കുരുക്ക് മുറുക്കി യുവതിയുടെ മകന്റെ നിര്‍ണായക മൊഴി പുറത്തുവന്നിരിക്കുകയാണ്. ഇതോടെ പ്രതികള്‍ക്ക് കുരുക്ക് മുറുകുമെന്ന കാര്യത്തില്‍ സംശയമില്ല.

മകന്റെ മൊഴി ഇങ്ങനെ

മകന്റെ മൊഴി ഇങ്ങനെ

അമ്മയെ എല്ലാവരും ചേര്‍ന്ന് ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച തന്നെ അടിച്ചെന്ന് കുട്ടി പൊലീസിന് മൊഴിനല്‍കി. മകന്റെ മൊഴിയെ തുടര്‍ന്ന് കേസില്‍ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അച്ഛനും അമ്മയ്ക്കുമൊപ്പം ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയതെല്ലാം അഞ്ച് വയസുകാരന്‍ കൃത്യമായി ഓര്‍ത്തെടുത്ത് പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവിനെതിരെ യുവതിയും നേരത്തെ നിര്‍ണായക മൊഴിനല്‍കിയിരുന്നു.

കഞ്ചാവിന്റെ ഉപയോഗം

കഞ്ചാവിന്റെ ഉപയോഗം

ഭര്‍ത്താവ് സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് യുവതി നേരത്തെ മൊഴിനല്‍കിയിരുന്നു. ബലം പ്രയോഗിച്ച് മദ്യം കുടിപ്പിച്ച ശേഷം 5 വയസുള്ള മകന്റെ മുന്നിലിട്ടു യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ സഹായത്തോടെ അയാളുടെ സുഹൃത്തുക്കളാണ് ആക്രമിച്ചതെന്നും യുവതി മൊഴിനല്ഡകിയിരുന്നു. ഭര്‍ത്താവിന് പണം നല്‍കുന്നത് കണ്ടുവെന്നും മൊഴിനല്‍കിയിരുന്നു.

എല്ലാം പണം മോഹിച്ച്

എല്ലാം പണം മോഹിച്ച്

യുവതിയെ കാഴ്ചവച്ച് പണം സമ്പാദിക്കുക എന്നതായിരുന്നു ഭര്‍്ത്താവിന്റെ പ്രധാന ഉദ്ദേശ്യം. അതിന് വേണ്ടി യുവതിയെ സുഹൃത്തുക്കളെ കാണിക്കുന്നതിന് വേണ്ടി പലതവണ ബീച്ചില്‍ എത്തിച്ചിരുന്നു. പുതുക്കുറിച്ചി ബീച്ചിലാണ് ഭാര്യയേയും കുട്ടികളേയും രണ്ട് തവണ കൊണ്ട് പോയത്. യുവതിയും ഭര്‍ത്താവും തമ്മില്‍ നാളുകളായി അകന്ന് കഴിയുകയായിരുന്നു. എന്നാല്‍ ഒരു മാസം മുന്‍പ് ഭര്‍ത്താവ് യുവതിയെ അനുനയിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

കൃത്യമായ ആസൂത്രണം

കൃത്യമായ ആസൂത്രണം

ഭര്‍ത്താവ് സ്ഥലത്ത് നിന്ന് മുങ്ങി കൃത്യമായ ആസൂത്രണം പ്രകാരമാണ് കാര്യങ്ങള്‍ നീക്കിയതെന്ന് പോലീസ് സംശയിക്കുന്നു. യുവതി മദ്യലഹരിയില്‍ ഉറങ്ങിയതിന് ശേഷം ഭര്‍ത്താവ് സ്ഥലത്ത് നിന്ന് മുങ്ങി. തുടര്‍ന്നാണ് മറ്റുളളവര്‍ ഓട്ടോയുമായി എത്തി യുവതിയെ കടത്തിയത്. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി രക്ഷപ്പെട്ട് പുറത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ട് യുവാക്കളാണ് ഇവരെ വഴിയില്‍ കണ്ട് രക്ഷപ്പെടുത്തിയത്

പണം നല്‍കിയ പ്രതി

പണം നല്‍കിയ പ്രതി

യുവതിയെ ഉപദ്രവിച്ച നാല് പ്രതികളില്‍ ഒരാളെ മാത്രമേ ഭര്‍ത്താവിന് നേരിട്ട് പരിചയമുള്ളൂ. ഇയാളാണ് ഭര്‍ത്താവിന് പണം നല്‍കിയത്. ഇത് യുവതി നേരിട്ട് കാണുകയും ചെയ്തിരുന്നു. പണം നല്‍കിയ ആളാവും മറ്റ് നാല് പേരെ വിളിച്ചു കൊണ്ടുവന്നത്. യുവതിയുടെ രഹസ്യ മൊഴി കൂടി പരിശോധിച്ച ശേഷം കൃതുതല്‍ അന്വേഷണത്തിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+