സംസ്ഥാനത്ത് മഴ തുടരുന്നു: തിരുവനന്തപുരം താലൂക്കിലെ 3 സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന തിരുവനന്തപുരം താലൂക്കിലെ മൂന്ന് സ്കൂളുകൾക്ക് വ്യാഴാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു, കൊഞ്ചിറവിള യു പി സ്കൂൾ, വെട്ടുകാട് എൽ പി സ്കൂൾ, ഗവൺമെന്റ് എം എൻ എൽ പി സ്കൂൾ വെള്ളായണി എന്നിവിടങ്ങളിൽ ആണ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം കോട്ടയം ജില്ലയിലെ ചില സ്കൂളൂകൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു പി എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ പി എസ്., കിളിരൂർ എസ് എൻ ഡി പി. എച്ച് എസ് എസ്. എന്നീ സ്‌കൂളുകൾക്കും വ്യാഴാഴ്ച (2023 ഒക്‌ടോബർ 5) അവധി പ്രഖ്യാപിച്ച് ഉത്തരവായി.

കോട്ടയം കളക്ടറുടെ അറിയിപ്പ്:
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും വെള്ളപ്പൊക്കബാധിത മേഖലകളിലെ വേളൂർ സെന്റ് ജോൺസ് യു.പി.എസ്., തിരുവാർപ്പ് സെന്റ് മേരീസ് എൽ.പി.എസ്., കിളിരൂർ എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്. എന്നീ സ്‌കൂളുകൾക്കും വ്യാഴാഴ്ച(2023 ഒക്‌ടോബർ 5) അവധി പ്രഖ്യാപിച്ച് ഉത്തരവായി. ചെങ്ങളം ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്‌കൂളിന് അവധി ബാധകമല്ല.












Click it and Unblock the Notifications