Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: തിരുവനന്തപുരത്ത് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി

തിരുവന്തപുരം: തിരുവനന്തപുരം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തരപുരം ജില്ലയിൽ ശക്തമായ മഴയാണ് പെയ്തത്. മഴ ചെറുതായി കുറഞ്ഞെങ്കിലും പല പ്രദേശങ്ങളിലും സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നുണ്ട്. ഈ സാഹ്ചര്യം പരി​ഗണിച്ചാണ് അവധി.

rain

അതേസമയം, അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി മാറുമെന്ന് അറയിപ്പിനിടെ ബം​ഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വെള്ളിയാഴ്ചയോടെ മധ്യ ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉണ്ട് എന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബം​ഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്.

കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരുന്നു. കാസർ​ഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം, ജില്ലകളിലാണ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ ജില്ലയിലും പാലക്കാടും യെല്ലേ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല. ജാ​ഗ്രതയുടെ ഭാ​ഗമായാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+