തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്രഷറിയിലെ രണ്ട് കോടിയുടെ തട്ടിപ്പ്, മുഖ്യപ്രതി ബിജുലാല്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറിയില്‍ രണ്ട് കോടി രൂപയില്‍ അധികം തട്ടിപ്പ് നടത്തിയ മുഖ്യപ്രതി ബിജുലാല്‍ അറസ്റ്റില്‍. തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്റെ ഓഫീസില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേസെടുത്തതിനെ തുടര്‍ന്ന് ബിജുലാലിന്റെ കരമനയിലെ വാടക വീട്ടിലും ബാലരാമപൂരത്തെ വീട്ടിലും പൊലീസ് ഇന്നലെ പരിശോധന നടത്തിയിരുന്നു.

arrest

കമ്പ്യൂട്ടര്‍ കാര്യങ്ങളില്‍ വൈദഗ്ദ്യമുള്ള ബിജുലാല്‍ പലതവണ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23 മുതല്‍ ജൂലൈ 31 വരെ നിരവധി തവണ ബിജുലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍. കേസില്‍ ഇതോടെ വന്‍ തട്ടിപ്പ് തന്നെയാണ് നടന്നതെന്നാണ് പൊലീസ് നിഗമനം. ഓണ്‍ലൈന്‍ ചീട്ടുകളിയിലൂടെ ലഭിച്ച പണത്തിന് ബിജുലാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി അടച്ചിരുന്നു.

അതേസമയം, കേസില്‍ പ്രതി ബിജുലാല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. കേസില്‍ നിരപരാധിയാണെന്നും സംശയത്തിന്റെ പേരിലും തെറ്റിദ്ധാരണയുടെ പേരിലുമാണ് തന്നെ ഇപ്പോള്‍ പൊലീസ് തിരയുന്നതെന്നും ബിജുലാല്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. മേയ് 31ന് വിരമിച്ച ട്രഷറി ഉദ്യോഗസ്ഥന്റെ പാസ്വേര്‍ഡും യൂസര്‍ നെയിമും ഉപയോഗിച്ചായിരുന്നു ബിജുലാല്‍ തട്ടിപ്പ് നടത്തിയത്.

അതേസമയം, തട്ടിപ്പ്് പലര്‍ക്കും അറിയാമായിരുന്നിട്ടും മിണ്ടാതിരുന്ന് കേസ് ഒതുക്കാനാണ് ശ്രമിച്ചത്. രണ്ട് കോടിയുടെ തട്ടിപ്പാണ് അരങ്ങേറിയത്. സിപിഎമ്മിന്റെ അടുത്ത അനുഭാവിയാണ് തട്ടിപ്പ് നടത്തിയ ബിജുലാല്‍ എന്ന ആരോപണം ഉയരുന്നുണ്ട്. ഇയാളെ സംരക്ഷിക്കാന്‍ ഉന്നതരും സംഘടനാ നേതാക്കളും പരമാവധി ശ്രമിച്ചിരുന്നു. വിഷയം പുറത്താവാതിരിക്കാന്‍ അതുകൊണ്ട് ശ്രമിച്ചിരുന്നു. കഴിഞ്ഞ മാസം 27നായിരുന്നു ഇയാളുടെ തട്ടിപ്പ് കണ്ടെത്തിയത്.

Thiruvananthapuram
English summary
Kerala Treasury Fraud Case; Prime Accused Bijulal arrested in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X